കേരളം

kerala

പന്ത് എടുക്കാന്‍ ശ്രമിക്കവേ കാല്‍ വഴുതി കിണറ്റിൽ വീണു; 10 വയസുകാരന്‌ ദാരുണാന്ത്യം - BOY FELL INTO THE WELL AND DIED

By ETV Bharat Kerala Team

Published : May 1, 2024, 7:00 PM IST

കളിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കാൽ വഴുതി കിണറ്റിലേക്ക് വീണ്‌ വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

TRIED TO PICK UP BALL  FELL INTO WELL AND DIED  BOY DIED IN KOTTAYAM  കിണറ്റിൽ വീണ്‌ വിദ്യാർഥി മരിച്ചു
BOY FELL INTO WELL

കോട്ടയം: കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിച്ച വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം. കുടക്കച്ചിറ സെന്‍റ്‌ ജോസഫ് എൽപി സ്‌കൂൾ നാലാം ക്ലാസ്‌ വിദ്യാർഥിയും, വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകനുമായ ലിജു ബിജു (10) ആണ് മരിച്ചത്.

കളിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽ വഴുതി കിണറ്റിലേക്ക് വീണതാണ്‌ മരണ കാരണം. കുട്ടി കിണറ്റിൽ വീണ ഉടൻ തന്നെ നാട്ടുകാർ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്ത ദിവസം ആദ്യ കുർബാന സ്വീകരണത്തിനായുള്ള ഒരുക്കത്തിലായിരുന്നു ലിജു.

Also Read:സൽമാൻ ഖാന്‍റെ വീടിനുനേരെ വെടിയുതിർത്ത കേസ് : പ്രതികളിലൊരാൾ ലോക്കപ്പിൽ ആത്മഹത്യ ചെയ്‌തു

ABOUT THE AUTHOR

...view details