കേരളം

kerala

17,280 താറാവുകളെ കൊന്ന് മറവ് ചെയ്‌തു, ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ കള്ളിങ് പൂർത്തിയായി - Culling due to Bird fever

By ETV Bharat Kerala Team

Published : Apr 20, 2024, 9:09 AM IST

ആലപ്പുഴ ജില്ലയിലെ ചെറുതന വാർഡ് മൂന്ന്, എടത്വ വാർഡ് ഒന്നിലും പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ 17,280 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കി

BIRD FEVER ALAPPUZHA  CULLING COMPLETED  BIRD FLU  പക്ഷിപ്പനി കള്ളിങ് പൂർത്തിയായി
BIRD FEVER ALAPPUZHA CULLING COMPLETED BIRD FLU പക്ഷിപ്പനി കള്ളിങ് പൂർത്തിയായി

പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കി

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ, ചെറുതന പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി (കള്ളിങ്) പൂർത്തിയായി. ചെറുതന വാർഡ് മൂന്ന്, എടത്വ വാർഡ് ഒന്നിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 17,280 പക്ഷികളെയാണ് വെള്ളിയാഴ്‌ച വൈകുന്നേരം വരെ കള്ളിങ്ങിന് വിധേയമാക്കിയത്.

എടത്വയിൽ 5,355 പക്ഷികളെയും ചെറുതനയിൽ 11,925 പക്ഷികളെയുമാണ് കൊന്നൊടുക്കിയത്. എട്ട് ദ്രുതപ്രതികരണ സംഘങ്ങളാണ് നേതൃത്വം നൽകിയത്.
പക്ഷികളെ കൊന്നശേഷം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളിൽ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കൽ പൂർത്തിയായശേഷം പ്രത്യേക സംഘമെത്തി ഇന്ന് (ഏപ്രിൽ 20) അണുനശീകരണവും കോമ്പിങ്ങും നടത്തും.

ALSO READ:ആലപ്പുഴയിൽ പക്ഷികളെ കൊന്നു തുടങ്ങി ; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം സജ്ജം

ABOUT THE AUTHOR

...view details