കേരളം

kerala

ജാമ്യത്തിൽ ഇറങ്ങിയശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ; പിടിയിലായത് രണ്ട് വർഷങ്ങൾക്ക് ശേഷം - ABSCONDED ACCUSED GOT ARRESTED

By ETV Bharat Kerala Team

Published : Apr 3, 2024, 3:17 PM IST

അശ്രദ്ധമായി വാഹനം ഓടിച്ചതിന് പിടിയിലായ കേസില്‍ ജാമ്യമെടുത്ത ശേഷം കോടതി നടപടികൾക്ക് ഹാജരാകാതെ മുങ്ങിയ പ്രതി ജയന്തിനെ പൊലീസ് പിടികൂടി.

ACCUSED GOT ARRESTED  KOZHIKODE  ACCUSED CAUGHT AFTER TWO YEARS  POLICE ARREST
Accused Who Absconded After Being Released On Bail Got Arrested

കോഴിക്കോട് : വയനാട് കൽപ്പറ്റയിലെ വെള്ളമുണ്ട പൊലീസ് സ്‌റ്റേഷനിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയശേഷം ഒളിവിൽ പോയ പ്രതിയെ രണ്ട് വർഷങ്ങൾക്കുശേഷം പൊലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ പരപ്പൻപൊയിൽ പൂളക്കൽ വീട്ടിൽ പി ജയന്ത് (36) ആണ് പൊലീസിന്‍റെ പിടിയിലായത്.

2022 ലാണ് മദ്യ ലഹരിയിൽ അശ്രദ്ധമായി വാഹനം ഓടിച്ചതിന് രജിസ്‌റ്റർ ചെയ്‌ത കേസിൽ ജയന്ത് ജാമ്യം എടുത്തത്. പിന്നീട് കോടതി നടപടികൾക്ക് ഹാജരാവാതെ ഇയാൾ മുങ്ങുകയായിരുന്നു. അന്നുമുതൽ താമരശ്ശേരി പൊലീസിന്‍റെ നേതൃത്വത്തിൽ ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം നടക്കുകയായിരുന്നു.

അതിനിടയിലാണ് ഇപ്പോൾ പരപ്പൻ പൊയിലിൽ വച്ച് ജയന്തിനെ കസ്‌റ്റഡിയിലെടുത്തത്. വെള്ളമുണ്ട പൊലീസ് എസ്‌എച്ച്‌ രജീഷ് തെരുവത്ത് പീടികയിലിൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അജ്‌മൽ, സിവിൽ പൊലീസ് ഓഫീസർ സുവാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

വീടുകൾ കുത്തിത്തുറന്ന് മോഷണം ; പ്രതികൾ പിടിയില്‍ :തൃശൂര്‍ എടത്തിരുത്തിയിലും പെരിഞ്ഞനത്തും വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതികളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. എറിയാട് സ്വദേശി തൻസീർ, പറവൂർ മന്നം സ്വദേശി മിഥുൻ ലാൽ എന്നിവരെയാണ് കയ്‌പമംഗലം പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 23 നാണ് എടത്തിരുത്തി കുമ്പള പറമ്പിലുള്ള ആനാപ്പുഴ പ്രസാദിന്‍റെ വീട് കുത്തിത്തുറന്ന് ഒന്നര ലക്ഷം രൂപ വിലവരുന്ന റാഡോ വാച്ചും ഒരു ലക്ഷം രൂപ വിലവരുന്ന ക്യാമറയും പ്രതികള്‍ മോഷ്‌ടിച്ചത്. കൂടാതെ എടത്തിരുത്തി എലുവത്തിങ്കൽ ദേവസിയുടെ വീട്ടിൽ നിന്ന് 3,000 രൂപയും, മാർച്ച് 2 ന് ചക്കരപ്പാടം കാട്ടുപറമ്പിൽ സെയ്‌ഫുദ്ധീന്‍റെ വീട്ടിൽ നിന്നും മുപ്പതിനായിരം രൂപയും പ്രതികൾ കവർന്നിരുന്നു. ഈ കേസുകളിലാണ് പൊലീസ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സിസിടിവി പരിശോധിച്ചതിൽ അവ്യക്തമായ രീതിയിൽ ബൈക്കിന്‍റെ നമ്പർ കിട്ടുകയും, സിസിടിവി ടെക്‌നീഷ്യൻ മൃദുലാലിന്‍റെ സഹായത്തോടെ നമ്പർ സ്ഥിരീകരിക്കുകയുമായിരുന്നു. വാഹന ഉടമയെ കണ്ടെത്തിയശേഷം ബൈക്ക് വാടകക്കെടുത്ത തൻസീറിനെ കണ്ടെത്തിയതോടെയാണ് മറ്റു രണ്ട് പേരെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.

വാടകയ്‌ക്കെടുത്ത ആഢംബര ബൈക്കിൽ എത്തി ആളില്ലാത്ത വീട് നോക്കി മുൻ വശത്തെ വാതിൽ പൊളിച്ചാണ് പ്രതികൾ മോഷണം നടത്തിവന്നിരുന്നത്. മോഷ്‌ടിച്ച റാഡോ വാച്ച് രണ്ടാം പ്രതി മിഥുൻ ലാലിന്‍റെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു. ക്യാമറ കൊല്ലത്തെ ഒരു കടയിൽ വിൽപന നടത്തിയതായും പ്രതികൾ പൊലീസിനോട് പറഞ്ഞു.

ഈ കേസിലെ മറ്റൊരു പ്രതിയായ ആല ഗോതുരുത്ത് സ്വദേശി ബൈജുവിനെ കൂടി പിടികൂടാനുണ്ട്. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. ഒന്നാം പ്രതി തൻസീറിന് വിവിധ സ്‌റ്റേഷനുകളിലായി മോഷണ കേസുകൾ ഉൾപ്പെടെ 27 കേസുകളാണ് നിലവിലുള്ളത്.

ALSO READ : കരിപ്പൂരിൽ 54 ലക്ഷം രൂപയുടെ സ്വർണം പിടികൂടി ; കോഴിക്കോട് സ്വദേശി പിടിയിൽ

ABOUT THE AUTHOR

...view details