കേരളം

kerala

കാസർകോട് ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം; വിദ്യാർഥിയ്ക്കായി തിരച്ചിൽ - MAN DIES AFTER FALLING FROM TRAIN

By ETV Bharat Kerala Team

Published : Mar 28, 2024, 7:27 PM IST

ചെന്നൈയിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ നിന്ന് രണ്ടു പേർ വീണു. ഒരാൾ മരിച്ചു. മരിച്ചത് മംഗളൂരിൽ പെട്രോൾ പമ്പിൽ ജോലിക്കാരനായ ഒഡീഷ സ്വദേശി.

TRAIN ACCIDENT IN KASARAGOD  DIES AFTER FALLING FROM TRAIN  MAN DIED TRAIN ACCIDENT  MAN FALLING FROM MOVING TRAIN
A Man Dies After Falling from Moving Train While Jumb Inside Train in Kasaragod

കാസർകോട്:മംഗളൂരിൽ നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ നിന്ന് രണ്ടു പേർ വീണു. ഒരാൾ മരിച്ചു. ഒഡീഷ സ്വദേശിയും മംഗളൂരിൽ പെട്രോൾ പമ്പിൽ ജോലിക്കാരനുമായ സുശാന്ത് (41) ആണ് മരിച്ചത്. ഇയാളും ഒരു വിദ്യാർഥിയുമാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കാസർകോട് റെയിൽവേ സ്‌റ്റേഷനിലാണ് സുശാന്ത് മരിക്കാനിടയായ അപകടം നടക്കുന്നത്. ട്രെയിൻ നിർത്തിയപ്പോൾ വെള്ളം വാങ്ങാനായി പുറത്തിറങ്ങിയ സുശാന്ത്, ട്രെയിൻ വിട്ടപ്പോൾ ഓടിക്കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ പെട്ട് പാളത്തിലേക്ക് വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് യാത്രക്കാർ ട്രെയിൻ ചങ്ങല വലിച്ച് നിർത്തി..

മൃതദേഹത്തിൽ നിന്നും ലഭിച്ച പാൻ കാർഡാണ് മരിച്ചയാളെ തിരിച്ചറിയാൻ സഹായിച്ചത്. പാളത്തിൽ കുടുങ്ങിയ മൃതദേഹം പൊലീസെത്തിയാണ് കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.

അതേസമയം ഇതേ ട്രെയിനിൽ വാതിലിനരികിൽ നിൽക്കുന്നതിനിടെ 19 കാരനായ വിദ്യാർഥി പുറത്തേക്ക് തെറിച്ചുവീണതായി കൂടെയുണ്ടായിരുന്ന വിദ്യാർഥികൾ പൊലീസിനെ അറിയിച്ചു. കൂത്തുപറമ്പ് സ്വദേശിയാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. കുമ്പളയ്ക്കും കാസർകോടിനും ഇടയിലാണ് അപകടം നടന്നത്. കുമ്പള ഭാഗത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് കാസർകോട് ഭാഗത്തേക്കും തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.

Also read: കോട്ടയത്ത് അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു

ABOUT THE AUTHOR

...view details