കേരളം

kerala

കോലിയ്‌ക്കും ഗില്ലിനും കിട്ടില്ല...!; ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പ് ഇവരില്‍ ഒരാള്‍ സ്വന്തമാക്കുമെന്ന് യുസ്‌വേന്ദ്ര ചാഹല്‍

By ETV Bharat Kerala Team

Published : Mar 3, 2024, 10:45 AM IST

ഐപിഎല്‍ 2024ലെ ഓറഞ്ച് ക്യാപ്പ് നേടാൻ സാധ്യത ഉള്ളവരെ പ്രവചിച്ച് രാജസ്ഥാൻ റോയല്‍സ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍.

Yuzvendra Chahal  Y Chahal Predict Orange Cap Winner  IPL 2024  IPL 2024 Predictions  ഐപിഎല്‍ പ്രവചനം
Yuzvendra Chahal Predicted IPL Orange Cap Winner

മുംബൈ :ഐപിഎല്ലിന്‍റെ (IPL 2024) പതിനേഴാം പതിപ്പിന് കൊടിയേറാൻ ഇനി ആഴ്‌ചകള്‍ മാത്രമാണ് ശേഷിക്കുന്നത്. മാര്‍ച്ച് 22നാണ് ഇക്കുറി ഐപിഎല്‍ പൂരം ആരംഭിക്കുന്നത് (IPL Starting Date). നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും (Chennai Super Kings) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (Royal Challengers Bangalore) തമ്മിലാണ് ഐപിഎല്‍ 2024ലെ ആദ്യ മത്സരം (CSK vs RCB IPL 2024).

മത്സരങ്ങള്‍ക്ക് ദിവസങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കിലും ഐപിഎല്ലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതിനോടകം തന്നെ ക്രിക്കറ്റ് ലോകത്ത് ആരംഭിച്ചിട്ടുണ്ട്. ഇക്കുറി ആര് കിരീടം നേടും, കൂടുതല്‍ റണ്‍സ് ആര് അടിയ്‌ക്കും ഏറ്റവും കൂടുതല്‍ വിക്കറ്റ് ആരാകും സ്വന്തമാക്കുക എന്നതുള്‍പ്പടെയുള്ള ചര്‍ച്ചകളാണ് മൈതാനത്തിന് പുറത്ത് പുരോഗമിക്കുന്നത്. ഇതില്‍, വരുന്ന സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് ആര് സ്വന്തമാക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സിന്‍റെ താരമായ യുസ്‌വേന്ദ്ര ചാഹല്‍.

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയിട്ടുള്ള താരമാണ് യുസ്‌വേന്ദ്ര ചാഹല്‍. 145 മത്സരത്തില്‍ നിന്നും 187 വിക്കറ്റുകളാണ് ചാഹല്‍ സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ സീസണിലെ പര്‍പ്പിള്‍ ക്യാപ് ജേതാവ് കൂടിയായ ചാഹലിന്‍റെ വരുന്ന സീസണിലെ ഓറഞ്ച് ക്യാപ്പ് വിന്നറെ കുറിച്ചുള്ള പ്രവചനം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാണ് (Yuzvendra Chahal Predicts IPL 2024 Orange Cap Winner).

യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal), ജോസ് ബട്‌ലര്‍ (Jos Buttler) എന്നിവരില്‍ ഒരാളാകും ഇപ്രാവശ്യം ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ് നേടുക എന്നാണ് ചാഹലിന്‍റെ അഭിപ്രായം. രാജസ്ഥാൻ റോയല്‍സില്‍ ചാഹലിന്‍റെ സഹതാരങ്ങളാണ് ഇരുവരും. ഇവരില്‍ നേരത്തെ ബട്‌ലര്‍ മാത്രമാണ് ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയിട്ടുള്ളത്.

2022-ല്‍ ആയിരുന്നു ബട്‌ലറിന്‍റെ നേട്ടം. ആ സീസണില്‍ 17 മത്സരങ്ങളില്‍ നിന്നും 863 റണ്‍സായിരുന്നു ബട്‌ലര്‍ അടിച്ചെടുത്തത്. നിലവില്‍ തകര്‍പ്പൻ ഫോമിലാണ് സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാൻ റോയല്‍സിന്‍റെ ഓപ്പണിങ് ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍.

കഴിഞ്ഞ സീസണില്‍ റോയല്‍സിനായി ബാറ്റുകൊണ്ട് വെടിക്കെട്ട് പ്രകടനം പുറത്തെടുക്കാൻ ജയ്‌സ്വാളിന് സാധിച്ചിരുന്നു. 2023ലെ 14 മത്സരങ്ങളില്‍ നിന്നും 624 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ഒരു അണ്‍ക്യാപ്‌ഡ് താരം നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സായിരുന്നു ഇത്.

Also Read :ന്യൂസിലന്‍ഡ് വീണു, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്‌ക്ക്

ABOUT THE AUTHOR

...view details