കേരളം

kerala

കോണ്‍ഗ്രസ് കോട്ട പൊളിക്കാന്‍ മമത; യൂസഫ് പഠാന് ബെഹ്റാംപൂര്‍ സീറ്റ്

By ETV Bharat Kerala Team

Published : Mar 10, 2024, 4:03 PM IST

Updated : Mar 10, 2024, 5:34 PM IST

നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടിപ്പില്‍ ബെഹ്റാംപൂര്‍ മണ്ഡലത്തില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ടിക്കറ്റില്‍ മത്സരിക്കാന്‍ ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ യൂസഫ് പഠാന്‍.

Yusuf Pathan  Trinamool Congress  യൂസഫ്‌ പഠാന്‍  തൃണമൂല്‍ കോണ്‍ഗ്രസ്
Yusuf Pathan to contest in Lok Sabha election 2024

കൊല്‍ക്കത്ത:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ (Lok Sabha election 2024) മത്സരിക്കാന്‍ ഇന്ത്യയുടെ മുന്‍ താരം യൂസഫ് പഠാന്‍ (Yusuf Pathan). ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ( Trinamool Congress ) ടിക്കറ്റിലാണ് യൂസഫ് പഠാന്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസിന്‍റെ കോട്ടയായ ബെഹ്റാംപൂര്‍ മണ്ഡലത്തിലാണ് യൂസഫ്‌ പഠാന് തൃണമൂല്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കിയിരിക്കുന്നത്.

ഇന്ത്യയ്‌ക്കായി 57 ഏകദിനങ്ങളും 22 ടി20 മത്സരങ്ങളും ഓള്‍റൗണ്ടറായ യൂസഫ്‌ പഠാന്‍ കളിച്ചിട്ടുണ്ട്. ഇന്ത്യ 2007-ല്‍ ടി20 ലോകകപ്പ് നേടിയപ്പോളും 2011-ല്‍ ഏകദിന ലോകകപ്പ് നേടിയപ്പോളും യൂസഫ് ടീമിലുണ്ടായിരുന്നു. ഏകദിനത്തില്‍ 810 റണ്‍സും 33 വിക്കറ്റുകളും ടി20യില്‍ 236 റണ്‍സും 13 വിക്കറ്റുകളുമാണ് സമ്പാദ്യം.

കോണ്‍ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് (Adhir Ranjan Chowdhury) നിലവില്‍ ലോക്‌സഭയില്‍ ബെഹ്റാംപൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പട്ടിക ഇതേവരെ പ്രഖ്യപിച്ചിട്ടില്ല.അതേസമയം മമത ബാനർജിയുടെ (Mamata Banerjee) നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളിലെ 42 സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അഞ്ച് തവണ ജയിച്ച് കയറിയ ബെഹ്റാംപൂരില്‍ അധീർ രഞ്ജൻ ചൗധരിയ്‌ക്ക് തന്നെ വീണ്ടും അവസരം നല്‍കാനാണ് സാധ്യത.

സംസ്ഥാനത്ത് ബിജെപി ഇതര പാർട്ടികളുമായി സഖ്യമില്ലാതെയാണ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടുന്നതെന്ന് ഔദ്യോഗികമായി തൃണമൂല്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യയുടെ മറ്റൊരു മുന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ രാഷ്‌ട്രീയം അവസാനിപ്പിക്കുന്നതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ക്രിക്കറ്റിന്‍റെ ഉത്തരവാദിത്വങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി രാഷ്‌ട്രീയ ചുമതലകളില്‍ നിന്ന് മാറി നില്‍ക്കാന്‍ അനുവദിക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയോട് (JP Nadda) ആവശ്യപ്പെട്ടതായി അറിയിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഗൗതം ഗംഭീര്‍ പോസ്റ്റിടുകയായിരുന്നു.

ജനങ്ങളെ സേവിക്കാന്‍ അവസരം തന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi), ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah) എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതായും ഗംഭീര്‍ തന്‍റെ എക്‌സ് പോസ്റ്റില്‍ പറഞ്ഞിരുന്നു. 2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള (Lok Sabha election 2024) സ്ഥാനാര്‍ഥി പട്ടിക ബിജെപി (BJP) കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കാനിരിക്കെയാണ് 42-കാരന്‍റെ തീരുമാനം പുറത്ത് വന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഗംഭീറിന് വീണ്ടും ബിജെപി അവസരം നല്‍കില്ലെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുന്നതിന് ഇടെയായിരുന്നു താരത്തിന്‍റെ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടി ആയാണ് ഗൗതം ഗംഭീര്‍ ബിജെപിയിലേക്ക് എത്തുന്നത്. പിന്നീട് ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ പ്രമുഖ മുഖങ്ങളില്‍ ഒന്നായി താരം വളര്‍ന്നു.

ALSO READ: 92 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം ; ഇന്ത്യയുടെ ടെസ്റ്റ് ജയവും തോല്‍വിയും ടാലി

2019-ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സിറ്റിങ് സീറ്റായ ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തിലായിരുന്നു ഗംഭീര്‍ മത്സരിക്കാന്‍ ഇറങ്ങിയത്. 6,95,109 വോട്ടുകള്‍ക്കായിരുന്നു താരം ജയിച്ച് കയറിയത്. രണ്ടാം സ്ഥാനത്ത് എത്തിയ കോണ്‍ഗ്രസിന്‍റെ അരവിന്ദര്‍ സിങ്‌ ലവ്‌ലിയെക്കാള്‍ 391,224 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ഗൗതം ഗംഭീറിന് ഉണ്ടായിരുന്നത്.

Last Updated : Mar 10, 2024, 5:34 PM IST

ABOUT THE AUTHOR

...view details