കേരളം

kerala

'ടീമിന് ബാധ്യതയാകാന്‍ ആഗ്രഹിക്കുന്നില്ല' ; ബാഴ്‌സലോണയുടെ പരിശീലകസ്ഥാനം ഒഴിയാനൊരുങ്ങി സാവി

By ETV Bharat Kerala Team

Published : Jan 28, 2024, 9:11 AM IST

സാവി ഹെര്‍ണാണ്ടസ് ബാഴ്‌സലോണ ക്ലബ് വിടുന്നതായി പ്രഖ്യാപനം. ഈ സീസണ്‍ അവസാനിക്കുന്നതോടെയാണ് ക്ലബ് വിടാന്‍ സാവി തീരുമാനിച്ചിരിക്കുന്നത്.

Xavi Hernandez  Barcelona Coach Xavi  Xavi Resign Announcement  സാവി ഹെര്‍ണാണ്ടസ് ബാഴ്‌സലോണ
Xavi Hernandez Will Leave Barcelona In End Of the Season

ബാഴ്‌സലോണ : ഈ സീസണിന്‍റെ അവസാനത്തോടെ സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ പരിശീലക സ്ഥാനമൊഴിയുമെന്ന് സാവി ഹെര്‍ണാണ്ടസ് (Xavi Hernadez Leaving Barcelona). ലാ ലിഗ ഫുട്‌ബോളില്‍ തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ വില്ലാറയലിനോട് 5-3 എന്ന സ്കോറിന് ബാഴ്‌സലോണ പരാജയപ്പെട്ടതിന് പിന്നാലെയാണ് സാവിയുടെ പ്രഖ്യാപനം. ഇതോടെ, സീസണ്‍ അവസാനിക്കുന്ന ജൂണ്‍ 30ന് സാവി ക്ലബ് വിട്ടേക്കുമെന്നും വ്യക്തമായിട്ടുണ്ട്.

അടുത്തിടെ കോപ്പ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനലിലെ തോല്‍വിക്ക് പിന്നാലെ തന്നെ ക്ലബ് വിടുമെന്ന സൂചനകള്‍ മുന്‍ ബാഴ്‌സ താരം കൂടിയായ സാവി ഹെര്‍ണാണ്ടസ് നല്‍കിയിരുന്നു. സീസണ്‍ അവസാനിക്കുന്നത് വരെ നോക്കിയിട്ടും മികച്ച പ്രകടനം നടത്താന്‍ ടീമിന് സാധിക്കുന്നില്ലെങ്കില്‍ താന്‍ പരിശീലക സ്ഥാനമൊഴിയുമെന്നായിരുന്നു അന്ന് അദ്ദേഹത്തിന്‍റെ പ്രഖ്യാപനം. എന്നാല്‍, ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സാവി സീസണ്‍ അവസാനിക്കുന്നതോടെ തന്നെ ക്ലബ് വിട്ടേക്കുമെന്ന സ്ഥിരീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ക്ലബ് പ്രസിഡന്‍റ് ജോവാൻ ലാപോർട്ട, സ്‌പോർട്ടിങ് വൈസ് പ്രസിഡൻ്റ് റാഫ യൂസ്റ്റ്, ഫുട്ബോൾ ഡെക്കോ ഡയറക്‌ടർ എന്നിവരുമായി സാവി ഇക്കാര്യം ചര്‍ച്ച ചെയ്‌തുവെന്നാണ് ബാഴ്‌സ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ക്ലബ് വിടുന്ന കാര്യത്തില്‍ താന്‍ തീരുമാനം എടുത്തിരുന്നതായി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ സാവിയും പറഞ്ഞു. ടീമിന് ഒരു ബാധ്യതയാകാന്‍ താന്‍ ശ്രമിക്കുന്നില്ലെന്നും ബാഴ്‌സയുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്താനാണ് തന്‍റെ ആഗ്രഹമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ശേഷിക്കുന്ന നാല് മാസത്തെ കാലയളവില്‍ ടീമിനായി ചെയ്യാന്‍ പറ്റുന്ന എല്ലാ കാര്യങ്ങളും ചെയ്യും. സ്‌പാനിഷ് ലീഗില്‍ ബാഴ്‌സയെ ചാമ്പ്യന്മാരാക്കാന്‍ ശ്രമിക്കും. ആ നേട്ടത്തിലേക്ക് ടീമിനെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ക്ലബ് വിടണമെന്ന തീരുമാനം അന്തിമമാണ്. അതില്‍ നിന്നും ഇനി പിന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും സാവി കൂട്ടിച്ചേര്‍ത്തു (Xavi Hernandez's Resignation).

2021 നവംബറിലാണ് ബാഴ്‌സലോണയുടെ പരിശീലകനായി സാവി ചുമതലയേറ്റെടുത്തത്. പിന്നാലെ, സാവി ഹെര്‍ണാണ്ടസിന് കീഴിലായിരുന്നു ബാഴ്‌സലോണ കഴിഞ്ഞ സീസണിലെ ലാ ലിഗ ചാമ്പ്യന്മാരും 2023ലെ സൂപ്പര്‍ കോപ്പ ജേതാക്കളുമായത്. എന്നാല്‍, ഇപ്രാവശ്യത്തെ സൂപ്പര്‍ കോപ്പ ഫൈനലില്‍ ബാഴ്‌സ ചിരവൈരികളായ റയലിനോട് 4-1ന്‍റെ തോല്‍വി വഴങ്ങിയിരുന്നു.

Also Read :ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന്‍റെ വിജയക്കുതിപ്പ്, വില്ലാറയലിന് മുന്നില്‍ അടിതെറ്റി ബാഴ്‌സലോണ

ഇതിന് പിന്നാലെയാണ് പരിശീലകസ്ഥാനമൊഴിയാന്‍ സാവിക്ക് മേല്‍ സമ്മര്‍ദവും കൂടിയത്. കൂടാതെ, ലാലിഗയിലെ ടീമിന്‍റെ പ്രകടനവും പരിശീലകനെ പ്രതിരോധത്തിലാക്കി. ലാ ലിഗയില്‍ 21 റൗണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ ബാഴ്‌സലോണ. 44 പോയിന്‍റാണ് ബാഴ്‌സലോണയ്‌ക്ക് ഇപ്പോഴുള്ളത്. ഒന്നാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിനേക്കാള്‍ 10 പോയിന്‍റിന് പിന്നിലാണ് ബാഴ്‌സ.

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ