കേരളം

kerala

യശസ്വോടെ...ജയ്‌സ്വാൾ...ഡബിൾ സെഞ്ച്വറി തിളക്കവും റെക്കോഡുകളും

By ETV Bharat Kerala Team

Published : Feb 3, 2024, 1:23 PM IST

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ രക്ഷകനായത് യശസ്വി ജയ്‌സ്വാളാണ്. മികച്ച തുടക്കം മുതലാക്കാന്‍ കഴിയാതെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള താരങ്ങള്‍ തിരികെ കയറിയപ്പോള്‍ ഒരറ്റത്ത് പൊരുതിക്കളിച്ച 22-കാരന്‍ ഡബിള്‍ സെഞ്ചുറിയടിച്ചാണ് തിളങ്ങിയത്. ആക്രമണവും പ്രതിരോധവും ചാലിച്ച് 290 പന്തുകളില്‍ 209 റണ്‍സായിരുന്നു യശസ്വി അടിച്ച് കൂട്ടിയത്.
അടുത്ത സൂപ്പര്‍ സ്റ്റാര്‍ എന്ന് രോഹിത് ശര്‍മ പ്രവചിച്ച താരമാണ് യശസ്വി ജയ്‌സ്വാള്‍.
2020 മാര്‍ച്ച് 30ന് ആയിരുന്നു യശസ്വിയെക്കുറിച്ച് രോഹിത്തിന്‍റെ കമന്‍റ്
നാല് വര്‍ഷങ്ങള്‍ക്കിപ്പുറം തന്‍റെ മികവിലൂടെ രോഹിത്തിന്‍റെ വാക്കുകള്‍ അടിവരയിട്ടിരിക്കുകയാണ് 22-കാരന്‍.
കരിയറിലെ ആദ്യ ഡബിള്‍ സെഞ്ചുറി നേടാന്‍ 19 ബൗണ്ടറികളും ഏഴ്‌ സിക്‌സറുകളുമാണ് യശസ്വി അടിച്ചത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടിയ പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് യശസ്വി.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഡബിള്‍ സെഞ്ചുറിയടിക്കുന്ന നാലാമത്തെ മാത്രം ഇടങ്കയ്യന്‍ ബാറ്റര്‍ കൂടിയാണ് യശസ്വി.
കരിയറിലെ 10-ാം ഇന്നിങ്‌സിലാണ് യശസ്വി ടെസ്റ്റിലെ തന്‍റെ ആദ്യ ഡബിള്‍ അടിച്ചത്.
യശസ്വിയുടെ മികവിനെ അഭിനന്ദിച്ച് ആരാധകരും വിഗദ്‌ധരും
യശസ്വി സര്‍ ഡോണ്‍ ബ്രാഡ്‌മാനേക്കാള്‍ മുകളില്‍ സ്ഥാനം പിടിക്കാന്‍ അര്‍ഹനാണെന്ന് ആകാശ് ചോപ്ര

ABOUT THE AUTHOR

...view details