കേരളം

kerala

ഹാപ്പി പ്രോമിസ് ഡേ: ഈ ദിവസം നിങ്ങളുടെ പങ്കാളിക്ക് എന്തെല്ലാം മധുര വാഗ്‌ദാനങ്ങൾ നൽകാം

By ETV Bharat Kerala Team

Published : Feb 11, 2024, 7:10 PM IST

റോസ് ഡേയിൽ തുടങ്ങി പ്രൊപ്പോസ് ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ തുടങ്ങി വാലന്‍റൈൻസ് ഡേയ്‌ക്ക് മുമ്പുള്ള ഏഴ് ദിവസങ്ങൾ പ്രണയിക്കുന്നവർക്ക് ഏറെ പ്രിയപ്പെട്ടതാണ്. എല്ലാ വർഷവും ഫെബ്രുവരി 11 നാണ് പ്രോമിസ് ഡേ ആഘോഷിക്കുന്നത്. വളരെ സ്‌നേഹത്തോടും അഭിനിവേശത്തോടും കൂടി അന്നേ ദിവസം പ്രണയികള്‍ പരസ്‌പകരം വാഗ്‌ദാനങ്ങൾ കൈമാറുന്നു. സ്‌നേഹവും കരുതലുമുള്ള ബന്ധത്തിനായി നിങ്ങളുടെ പങ്കാളിക്ക് നൽകാവുന്ന ചില സുപ്രധാന വാഗ്‌ദാനങ്ങൾ ഇതാ.
വർത്തമാനം തുടരാം - ഏതൊരു ബന്ധത്തിന്‍റെയും അടിസ്ഥാന ശിലയാണ് പരസ്‌പരമുള്ള സംസാരം. അതിനാൽ, ഏത് സാഹചര്യങ്ങളിലും നിങ്ങളുടെ പങ്കാളിയുമായി ആശയവിനിമയം നടത്തുമെന്നും കാര്യങ്ങൾ തുറന്ന് സംസാരിക്കുമെന്നും ഇന്ന് വാഗ്ദാനം ചെയ്യാം
മനസിലാക്കാം - പരസ്‌പരം മനസിലാക്കാൻ പ്രതിജ്ഞാബദ്ധരായിരിക്കുക, പ്രത്യേകിച്ച് ശ്രമകരമായ സാഹചര്യങ്ങളിൽ. അതുവഴി ധാരണയോടെയും ശ്രദ്ധയോടെയും, നിങ്ങൾക്ക് ഗംഭീരമായ ഒരു ബന്ധം സ്ഥാപിക്കാൻ കഴിയും
പരസ്‌പരം പിന്തുണയ്‌ക്കാം - ശക്തമായ ഒരു ബന്ധം കെട്ടിപ്പടുക്കുന്നതിന് എല്ലാ സാഹചര്യങ്ങളിലും പരസ്‌പരം പിന്തുണയ്‌ക്കേണ്ടത് പ്രധാനമാണ്. എന്തുതന്നെയായാലും ഒപ്പമുണ്ടാകുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് പരസ്‌പരം പിന്തുണയ്‌ക്കാം.
ഒരുമിച്ചിരിക്കാം - ഒരുമിച്ച് ചെലവഴിക്കുന്ന നല്ല സമയത്തിന് എന്നും മുൻഗണന നൽകാം. സ്ഥായിയായ ഓർമ്മകൾ വളർത്തുന്നതിനും ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രതിജ്ഞാബദ്ധത പുലർത്തുക. ഇന്നത്തെ തിരക്കുള്ള ജീവിതത്തിൽ അത് ബുദ്ധിമുട്ടാണെങ്കിലും, പരസ്‌പരം സമയം ചെലവഴിക്കാൻ ശ്രമിക്കുക.
ബഹുമാനം - നിങ്ങളുടെ ബന്ധം മനോഹരവും ദീർഘായുസുള്ളതും ആക്കുന്നതിൽ പരസ്‌പരമുള്ള ബഹുമാനം ഏറ്റവും പ്രധാനമാണ്. പങ്കാളിയുടെ ചിന്തകളെയും വികാരങ്ങളെയും വിലമതിക്കുകയും എപ്പോഴും ബഹുമാനത്തോടെ പെരുമാറുകയും ചെയ്യുമെന്ന് വാഗ്ദാനം ചെയ്യാം

ABOUT THE AUTHOR

...view details