കേരളം

kerala

അമേരിക്കയില്‍ മെയ്‌ ദിന പാർട്ടിക്കിടെ വെടിവയ്‌പ്പ്; 3 മരണം, 12 പേർക്ക് പരിക്കേറ്റു - Shooting at Alabama party

By PTI

Published : May 12, 2024, 9:23 PM IST

യുഎസിലെ അലബാമയിൽ പാർട്ടിക്കിടെ ഉണ്ടായ വെടിവയ്‌പ്പില്‍ 3 പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.

US PARTY SHOOTING  മെയ്‌ ദിന പാർട്ടിക്കിടെ വെടിവെപ്പ്  അമേരിക്ക വെടിവെപ്പ്  യുഎസ് അലബാമ
Representative Image (Etv Bharat : Etv Bharat Network)

സ്റ്റോക്‌ടൺ (അലബാമ) : യുഎസില്‍ പാർട്ടിക്കിടെ ഉണ്ടായ വെടിവയ്‌പ്പില്‍ 3 പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു. തെക്കൻ അലബാമയിൽ ശനിയാഴ്‌ച രാത്രിയാണ് വെടിവയ്‌പ്പുണ്ടായത്. സ്റ്റോക്‌ടണിനടുത്ത് നടന്ന 1,000 പേർ പങ്കെടുത്ത മെയ് ദിന പാർട്ടിയിലാണ് വെടിവയ്‌പ്പ് ഉണ്ടായത്.

കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും യുവാക്കളാണ് എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അറസ്‌റ്റ് നടന്നിട്ടുണ്ടോ എന്നതിനെ കുറിച്ച് വിവരം ലഭിച്ചത്. നിയമപാലകർക്ക് വെടിവയ്‌പ്പിൽ പങ്കില്ലെന്നും ബാൾഡ്‌വിൻ കൗണ്ടി ഇൻവെസ്റ്റിഗേഷൻ ഡിവിഷന്‍ ഉദ്യോഗസ്ഥന്‍ ആൻഡ്രെ റീഡ് വ്യക്തമാക്കി.

Also Read :അമേരിക്കയില്‍ വെടിവയ്‌പ്പ്; മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു - US Charlotte Shooting

ABOUT THE AUTHOR

...view details