കേരളം

kerala

നേപ്പാൾ പൗരന്മാരെ യുദ്ധത്തിനയക്കുന്നത് റഷ്യയോട് നിർത്താൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി പ്രചണ്ഡ

By PTI

Published : Jan 22, 2024, 6:56 PM IST

Nepal PM Expresses Concern Over Russian Army Recruitment From Nepal:നേപ്പാൾ പൗരന്മാരെ യുദ്ധത്തിനായി റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യരുതെന്നും ഇതിനകം സൈന്യത്തിൽ ചേർന്നവരെ തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി പുഷ്‌പ കമൽ ദഹൽ പ്രചണ്ഡ.

Pushpa Kamal Dahal Prachanda  Recruitment of Nepalis by Russia  നേപ്പാൾ പ്രധാനമന്ത്രി  റഷ്യൻ സൈനിക റിക്രൂട്ട്‌മെന്‍റ്
Nepal PM Pushpa Kamal Dahal Prachanda Expresses Concern Over Recruitment of Nepalis By Russian Army

കാഠ്‌മണ്ഡു: യുക്രൈയിനിൽ യുദ്ധം ചെയ്യാൻ റഷ്യൻ സൈന്യം നേപ്പാളികളെ റിക്രൂട്ട് ചെയ്‌തതിൽ പ്രധാനമന്ത്രി പുഷ്‌പ കമൽ ദഹൽ പ്രചണ്ഡ ആശങ്ക പ്രകടിപ്പിച്ചു (Nepal PM Pushpa Kamal Dahal Prachanda expresses concern over recruitment of Nepalis by Russian Army ). കമ്പാലയിലെ ചേരിചേരാ പ്രസ്ഥാനത്തിന്‍റെ (NAM) 19-ാമത് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങവെ, ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രവണത നിർത്താനായി മോസ്‌കോയോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

നേപ്പാളികൾ റഷ്യൻ സൈന്യത്തിൽ ചേരുന്നത് തടയാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും, ഇന്ത്യയും യുകെയും ഒഴികെയുള്ള മറ്റ് രാജ്യങ്ങളിലെ സൈനിക ശക്തിയുടെ ഭാഗമാവാൻ നേപ്പാളിലെ പൗരന്മാർക്ക് നയ പ്രകാരം അനുവാദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേപ്പാളി യുവാക്കളെ റഷ്യൻ സൈന്യത്തിൽ റിക്രൂട്ട് ചെയ്യുകയും, യുക്രൈയിനുമായുള്ള യുദ്ധത്തിൽ ഇവരെ പങ്കാളികളാക്കുകയും ചെയ്യുന്നുവെന്നതിനെ സർക്കാർ വളരെ ഉത്കണ്‌ഠയോടെയും ഗൗരവത്തോടെയും കാണുന്നെന്നും, എന്നാൽ ഇത് നേപ്പാളിന്‍റെ നയത്തിന്‍റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.

കമ്പാലയിൽ വച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി എൻ പി സൗദ് റഷ്യയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയായ വെർഷിനിൻ സെർജി വാസിലിവിച്ചിനോട് നേപ്പാൾ പൗരന്മാരെ യുദ്ധത്തിനായി( Russia- Ukrain war) റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യരുതെന്നും ഇതിനകം സൈന്യത്തിൽ ചേർന്നവരെ തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടതായാണ് വിവരം. ചുരുങ്ങിയത് 200 നേപ്പാൾ പൗരന്മാരെങ്കിലും നിയമവിരുദ്ധ മാർഗങ്ങളിലൂടെ റഷ്യൻ സൈന്യത്തിൽ ചേർന്നിട്ടുണ്ട്. ഇവരിൽ 12 പേർ യുദ്ധത്തിൽ മരണപ്പെട്ടതായാണ് വിവരം.

ABOUT THE AUTHOR

...view details