കേരളം

kerala

ചിക്കാഗോയില്‍ വെടിവയ്‌പ്പ്: 8 വയസുകാരി കൊല്ലപ്പെട്ടു, കൊച്ചുകുട്ടികളടക്കം പത്ത് പേര്‍ക്ക് പരിക്ക് - Chicago Shooting Kills 8 Year Old

By ETV Bharat Kerala Team

Published : Apr 14, 2024, 9:59 PM IST

ചിക്കാഗോയില്‍ കുടുംബ സംഗമത്തിനിടെ വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന ആളുകള്‍ക്ക് നേരെ കാറിലെത്തിയ സംഘം നിറയൊഴിച്ചു. ഒരു പെണ്‍കുട്ടി മരിച്ചു. പത്ത് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ നാല് കുട്ടികള്‍. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരം. പരിക്കേറ്റ യുവാവും ഗുരുതരാവസ്ഥയില്‍.

CHICAGO SHOOTING  CHICAGO SHOOTING KILLS 8 YEAR OLD  WOUNDS 10 PEOPLE  ചിക്കാഗോയില്‍ വെടിവയ്‌പ്
Chicago Shooting Kills 8-Year-Old Girl And Wounds 10 People Including Small Children, Police Say

ചിക്കാഗോ : കുടുംബസംഗമത്തിനിടെ വീടിന് പുറത്ത് നിന്ന പതിനൊന്ന് പേര്‍ക്ക് നേരെ നിറയൊഴിച്ച് അക്രമി. സംഭവത്തില്‍ എട്ടുവയസുകാരി കൊല്ലപ്പെട്ടു. ചിക്കാഗോ നഗരത്തിന്‍റെ ദക്ഷിണ ഭാഗത്തുള്ള അക്രമികളാണ് സംഭവത്തിന് പിന്നില്‍ എന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.

പരിക്കേറ്റ പത്ത് പേരില്‍ നാല് പേര്‍ കുട്ടികളാണ്. തലയില്‍ വെടിയേറ്റ എട്ടുവയസുകാരിയാണ് മരിച്ചത്. നിരവധി വെടിയേറ്റ ഒരു വയസുകാരനും എട്ടുവയസുകാരനും അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഒന്‍പതുവയസുള്ള മറ്റൊരു ബാലന്‍റെ വിരലിലാണ് വെടിയേറ്റത്. ഈ പരിക്ക് സാരമുള്ളതല്ല.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെയാണ് ആക്രമണമുണ്ടായത്.

Also Read:കനത്ത ജാഗ്രതയില്‍ ഇസ്രയേല്‍, സ്‌കൂളുകള്‍ അടച്ചു; ആശങ്ക അറിയിച്ച് ഇന്ത്യയും

പരിക്കേറ്റ 36കാരന്‍റെ നിലയും ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കയ്യിലും പിന്‍വശത്തുമാണ് വെടിയേറ്റത്. പരിക്കേറ്റ മറ്റുള്ളവരുടെ സ്ഥിതി ഗുരുതരമല്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. കറുത്ത സെഡാന്‍ കാറിലെത്തിയ സംഘമാണ് നിറയൊഴിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാറില്‍ നിന്ന് നിറയൊഴിച്ച ശേഷം സംഘം വളരെ വേഗം തന്നെ സംഘം മടങ്ങിപ്പോകുകയായിരുന്നു.

ABOUT THE AUTHOR

...view details