കേരളം

kerala

'രാമായണ'ത്തിന് പിന്നാലെ മറ്റൊരു ഹിന്ദി ചിത്രവും? ; യഷ് ഷാരൂഖ് ഖാനൊപ്പം കൈകോർക്കുന്നതായി റിപ്പോർട്ടുകൾ

By ETV Bharat Kerala Team

Published : Jan 30, 2024, 2:01 PM IST

നിതേഷ് തിവാരിയുടെ 'രാമായണ'ത്തിലൂടെയാണ് യഷ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇതിനിടെ താരത്തിന്‍റെ രണ്ടാം ബോളിവുഡ് ചിത്രത്തിന്‍റെ വാർത്തകളും പരക്കുകയാണ്

Yash Bollywood Debut  Yash and Shah Rukh Khan Together  യഷ് ഷാരൂഖ് ഖാനൊപ്പം  യഷ് ബോളിവുഡ് സിനിമകൾ
Yash

ഹൈദരാബാദ് :നിതേഷ് തിവാരിയുടെ സ്വപ്‌ന ചിത്രം 'രാമായണ'ത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് കന്നഡ സെൻസേഷൻ യഷ്. ഇപ്പോഴിതാ താരത്തിന്‍റെ മറ്റൊരു ബോളിവുഡ് സിനിമയുടെ വാർത്തകളാണ് പുറത്തുവരുന്നത്. ഷാരൂഖ് ഖാനൊപ്പമാണ് യഷ് തന്‍റെ രണ്ടാം ബോളിവുഡ് ചിത്രത്തിൽ വേഷമിടുക എന്നാണ് വിവരം (Yash to collaborate with Shah Rukh Khan).

ഈ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ ചർച്ചകൾ പുരോഗമിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആക്ഷൻ ചിത്രമാകും ഇതെന്നാണ് സൂചന. "കെജിഎഫിൻ്റെയും രാമായണത്തിൻ്റെയും രണ്ടാം ഭാഗത്തിൻ്റെ ഷൂട്ടിംഗ് തിരക്കിലാണ് നിലവിൽ യഷ്. തൻ്റെ രണ്ടാമത്തെ ചിത്രം, ആക്ഷൻ ഫീച്ചറിനായുള്ള ചർച്ചയിലാണ് അദ്ദേഹം. റെഡ് ചില്ലീസ് എൻ്റർടെയ്ൻമെൻ്റുമായി ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിവരികയാണ്''- അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

യഷ് ഷാരൂഖ് ഖാനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായും അഭ്യൂഹങ്ങളുണ്ട്. 'കെജിഎഫ്' ഫ്രാഞ്ചൈസിയുടെ വിജയം യഷിന് ഹിന്ദി പ്രേക്ഷകർക്കിടയിലും വലിയൊരു ആരാധകവൃന്ദം സൃഷ്‌ടിച്ചിട്ടുണ്ട്. ബോളിവുഡിലേക്ക് പ്രവേശിക്കാനും ഇവിടെ കൂടുതൽ ശ്രദ്ധ ചെലുത്താനും ഇതാണ് കാരണം എന്നും അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം സിനിമയിൽ രാവണന്‍റെ കഥാപാത്രത്തെയാണ് യഷ് അവതരിപ്പിക്കുന്നത്. ഹിന്ദി ചലച്ചിത്ര മേഖലയിൽ താരത്തിന്‍റെ അരങ്ങേറ്റം ഗംഭീരമാകുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. രൺബീർ കപൂർ ആണ് ഈ ചിത്രത്തിൽ ശ്രീരാമനായി എത്തുന്നത്. സായ് പല്ലവി സീതയായും അഭിനയിക്കുന്നു.

ഈ സിനിമയ്‌ക്ക് പ്രതിഫലമായി യഷ് 150 കോടി രൂപ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 100 കോടി മുതൽ 150 കോടി വരെയാണ് യഷ് ഒരു സിനിമയ്‌ക്കായി പ്രതിഫലം വാങ്ങുന്നത്.

ABOUT THE AUTHOR

...view details