കേരളം

kerala

ഫൈനല്‍ മിക്‌സിങ് പൂര്‍ത്തിയായി; 'വര്‍ഷങ്ങള്‍ക്കു ശേഷം' വിശേഷവുമായി വിനീത് - VARSHANGALKKU SHESHAM

By ETV Bharat Kerala Team

Published : Mar 25, 2024, 8:44 AM IST

'വര്‍ഷങ്ങള്‍ക്കു ശേഷം' ഏപ്രിൽ 11ന് പ്രേക്ഷകരിലേക്ക്

VARSHANGALKKU SHESHAM FINAL MIXING  VARSHANGALKKU SHESHAM RELEASE  PRANAV MOHANLAL NEW MOVIE  DHYAN SREENIVASAN
VARSHANGALKKU SHESHAM

ബോക്‌സ് ഓഫിസിൽ തിളങ്ങിയ ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ പ്രേക്ഷകർക്കരികിൽ എത്തുന്ന സിനിമയാണ് 'വര്‍ഷങ്ങള്‍ക്കു ശേഷം'. സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിന്‍റെ വരവിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ പ്രധാന അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് വിനീത്. 'വര്‍ഷങ്ങള്‍ക്കു ശേഷം' സിനിമയുടെ ഫൈനല്‍ മിക്‌സിങ് പൂര്‍ത്തിയായ വിവരമാണ് സംവിധായകൻ വിനീത് പ്രേക്ഷകരുമായി പങ്കുവച്ചത്.

നിർമാതാവ് വിശാഖ് സുബ്രഹ്മണ്യമടക്കം ഉള്ളവർക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് വിനീത് ശ്രീനിവാസൻ ഇക്കാര്യം അറിയിച്ചത്. 'ഞങ്ങൾ വർഷങ്ങൾക്കു ശേഷം സിനിമയുടെ അവസാന മിക്‌സിങ് പൂർത്തിയാക്കി... സിനിമ നിങ്ങളിലേക്ക് എത്തിക്കുന്നതിന് കാത്തിരിക്കാനാവില്ല... ഞങ്ങളെ പ്രാർഥനയിൽ ഉൾപ്പെടുത്തുക... ഈ സിനിമ ശരിക്കും സ്‌പെഷ്യൽ ആണ്!'- വിനീത് കുറിച്ചു.

പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രം നിർമിക്കുന്നത് മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ഈ ചിത്രം ഇന്ത്യയൊട്ടാകെയുള്ള തിയേറ്ററുകളിൽ എത്തിക്കുന്നതും. റംസാൻ - വിഷു റിലീസായി 'വർഷങ്ങൾക്കു ശേഷം' ഏപ്രിൽ പതിനൊന്നിന് പ്രേക്ഷകരിലേക്കെത്തും.

വിനീത് ശ്രീനിവാസൻ തന്നെയാണ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയതും. ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളി അടക്കമുള്ള വൻ താരനിരയും അണിനിരക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, സംഗീത സംവിധായകൻ ഷാൻ റഹ്മാൻ തുടങ്ങിയ വമ്പൻമാർ 'വര്‍ഷങ്ങള്‍ക്കു ശേഷം' സിനിമയിൽ വേഷമിടുന്നുണ്ട്.

വിശ്വജിത്താണ് ഈ സിനിമയുടെ ഛായാഗ്രാഹകൻ. രഞ്ജൻ എബ്രഹാം എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ കലാസംവിധായകൻ നിമേഷ് താനൂർ ആണ്. സജീവ് ചന്തിരൂറാണ് പ്രൊഡക്ഷൻ കൺട്രോളർ. വിജേഷ് രവി ഫിനാൻസ് കൺട്രോളറുമാണ്.

കോസ്റ്റ്യൂം - ദിവ്യ ജോർജ്, മേക്കപ്പ് - റോണക്‌സ് സേവ്യർ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, ഓഡിയോഗ്രാഫി - വിപിൻ നായർ, സ്റ്റിൽസ് - ബിജിത്ത്, പർച്ചേസിംഗ് മാനേജർ - ജയറാം രാമചന്ദ്രൻ, ത്രിൽസ് - രവി ത്യാഗരാജൻ, കളറിസ്റ്റ് - ശ്രിക് വാര്യർ, ചീഫ് അസോസിയേറ്റ് - അഭയ് വാര്യർ, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്‌സ്, ടൈറ്റിലർ - ജെറി, സബ് ടൈറ്റിൽസ് - വിവേക് രഞ്ജിത്ത്, പ്രോമോ കട്‌സ് - കട്‌സില്ല Inc, ഓഡിയോ പാർട്‌ണർ - തിങ്ക് മ്യൂസിക്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്‌ണർ - ഫാഴ്‌സ് ഫിലിം എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ:വീണ്ടുമൊരു വിനീത് മാജിക്; 'വര്‍ഷങ്ങള്‍ക്ക് ശേഷം' ട്രെയിലര്‍ പുറത്ത്, ചിത്രം ഏപ്രില്‍ 11ന് തീയേറ്റുകളിലേക്ക്

ABOUT THE AUTHOR

...view details