കേരളം

kerala

'നടികർ തിലകം'; ചിത്രത്തിന്‍റെ പേരിൽ പ്രഭു ആശങ്ക പ്രകടിപ്പിച്ചിരുന്നതായി നടൻ ലാൽ

By ETV Bharat Kerala Team

Published : Jan 24, 2024, 4:10 PM IST

Updated : Jan 24, 2024, 6:41 PM IST

ടൊവിനോ ചിത്രത്തിന്‍റെ പേരുമായി ബന്ധപ്പെട്ട് പ്രഭു ആശങ്ക പ്രകടിപ്പിച്ചിരുന്നതായി നടനും സംവിധായകനുമായ ലാൽ.

Nadikar Thilakam Renamed  Tovino Thomas New Movie  നടികർ തിലകം  ടോവിനോ തോമസ്  ലാൽ ജൂനിയർ  ഇളയ തിലകം പ്രഭു  Actor Prabhu
Nadikar Thilakam changed Name As Nadikar

New Movie Nadikar Thilakam changed Name As Nadikar

കൊച്ചി : ലാൽ ജൂനിയറിന്‍റെ സംവിധാനത്തിൽ ടൊവിനോ തോമസ്, ഭാവന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ച് ശിവാജി ഗണേശന്‍റെ പുത്രനും പ്രശസ്‌ത നടനുമായ ഇളയ തിലകം പ്രഭു. നടികർ തിലകം എന്ന പേര് മാറ്റി നടികർ എന്നാണ് ചിത്രത്തിന്‍റെ പുതിയ പേര് (Nadikar Thilakam changed Name As Nadikar). ചിത്രത്തിന്‍റെ പേര് സംബന്ധിച്ച് പ്രഭു നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നടനും സംവിധായകനുമായ ലാലിനോട് ഫോണിലൂടെയായിരുന്നു പ്രഭു ആശങ്ക പ്രകടിപ്പിച്ചത്. ചിത്രത്തിന്‍റെ പേര് മാറ്റുന്നതിന് ബുദ്ധിമുട്ട് എന്തെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്‌തിരുന്നു. ഒരുപാട് ദൂരം മുന്നോട്ടു പോയിരിക്കുന്നു എങ്കിൽ മറിച്ചൊന്നും ചിന്തിക്കേണ്ട എന്നും പ്രഭു അഭിപ്രായപ്പെട്ടത് ലാൽ വേദിയിൽ തുറന്നു പറഞ്ഞു. കാശ്‌മീരിൽ ചിത്രത്തിന്‍റെ ജോലികൾ പുരോഗമിക്കവേ ലാൽ നേരിട്ട് സെറ്റിലേക്ക് എത്തി സംവിധായകൻ ലാൽ ജൂനിയറിനോട് പ്രഭുവിന്‍റെ ആശങ്ക തുറന്നു പറഞ്ഞു. ശിവാജി ഗണേശന്‍റെ കോടിക്കണക്കിന് ആരാധകരുടെ ആവശ്യവും പ്രഭു എന്ന വ്യക്തിക്ക് അച്ഛനോടുള്ള സ്നേഹത്തിന്‍റെ ആഴവും മനസ്സിലാക്കി പേരുമാറ്റാൻ സംവിധായകൻ തയ്യാറാവുകയായിരുന്നു.

നടികർ തിലകം എന്നായിരുന്നു ടൊവിനോ ചിത്രത്തിന് നേരത്തെ അണിയറ പ്രവർത്തകർ നൽകിയിരുന്ന പേര്. എന്നാൽ ചിത്രത്തിന്‍റെ പേര് അനൗൺസ് ചെയ്‌തത് മുതൽ ശക്തമായ പ്രതിഷേധം നാനാഭാഗത്തുനിന്നും ഉയർന്നിരുന്നു. വിഖ്യാത കലാകാരൻ ശിവാജി ഗണേശന് ആരാധകർ ചാർത്തി കൊടുത്ത പേരായിരുന്നു നടികർ തിലകം. ചിത്രീകരണം നടക്കുമ്പോൾ തന്നെ ശിവാജി ഗണേശന്‍റെ ആരാധകരിൽ നിന്നുള്ള പരാതികൾ വലിയ വാർത്തയായിരുന്നു. മഹാ നടന് ജനങ്ങൾ ചാർത്തികൊടുത്ത പേര് ദുരുപയോഗം ചെയ്യുമോ എന്നുള്ളതായിരുന്നു എല്ലാവരുടെയും ഭയം. കഴിഞ്ഞദിവസം കൊച്ചിയിൽ നടന്ന ചടങ്ങിലാണ് പേരുമാറ്റം പ്രഖ്യാപിച്ചത്.

ചിത്രത്തിൽ ടൊവിനോയ്‌ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ തിലകത്തിനുണ്ട്.

ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികർ അലന്‍ ആന്‍റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്‌പീഡാണ് നിര്‍മിക്കുന്നത്. പുഷ്‌പ - ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മുവി മേക്കേഴ്‌സിന്‍റെ നവീൻ യർനേനിയും വൈ. രവി ശങ്കറും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്.

ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്‌മിനു സിജോ, കൃഷ്‌ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം) രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവിക ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ്‌ കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Last Updated : Jan 24, 2024, 6:41 PM IST

ABOUT THE AUTHOR

...view details