കേരളം

kerala

പ്രേക്ഷകർ ഏറ്റെടുത്ത 'അന്വേഷിപ്പിന്‍ കണ്ടെത്തും'; ടൊവിനോ ചിത്രത്തിന്‍റെ സക്‌സസ് ടീസര്‍ പുറത്ത്

By ETV Bharat Kerala Team

Published : Feb 26, 2024, 8:39 AM IST

'അന്വേഷിപ്പിന്‍ കണ്ടെത്തും' സിനിമയുടെ രണ്ടാമത്തെ സക്‌സസ് ടീസറാണ് പുറത്തുവന്നിരിക്കുന്നത്

Anweshippin Kandethum Teaser  Tovino Thomas  Success Teaser  അന്വേഷിപ്പിന്‍ കണ്ടെത്തും  ടൊവിനോ തോമസ്
Anweshippin Kandethum

തിയേറ്റുകളിൽ മഹാവിജയമായി മാറിയ, ടൊവിനോ തോമസ് നായകനായ 'അന്വേഷിപ്പിന്‍ കണ്ടെത്തും' സിനിമയുടെ സക്‌സസ് ടീസർ പുറത്ത് (Tovino Thomas starrer Anweshippin Kandethum). മലയാളത്തില്‍ സമീപകാലത്ത് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്നായ 'അന്വേഷിപ്പിന്‍ കണ്ടെത്തും' ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ രണ്ടാമത്തെ സക്‌സസ് ടീസറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത് (Anweshippin Kandethum Success Teaser 2 out).

നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് ആണ് 'അന്വേഷിപ്പിന്‍ കണ്ടെത്തും' സിനിമയുടെ സവിധായകൻ. കേരളത്തിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ഇദ്ദേഹം ഈ ചിത്രം അണിയിച്ചൊരുക്കിയത്. തിയേറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം 'കാപ്പ'യ്‌ക്ക് ശേഷം തിയേറ്റർ ഓഫ് ഡ്രീംസ് നിർച്ച ചിത്രം കൂടിയായിരുന്നു 'അന്വേഷിപ്പിൻ കണ്ടെത്തും'.

നിർമാണ പങ്കാളി കൂടിയായ ജിനു വി എബ്രഹാമാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ഈ ചിത്രത്തിൽ എസ് ഐ ആനന്ദ് നാരായണൻ എന്ന നായക കഥാപാത്രത്തെയാണ് ടൊവിനോ തോമസ് അവതരിപ്പിച്ചത്. കൽക്കിക്കും എസ്രയ്‌ക്കും ശേഷം ടൊവിനോ പൊലീസ് കഥാപാത്രമായെത്തിയ ചിത്രം പ്രഖ്യാപനം മുതൽക്ക് തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ഈ സിനിമയിൽ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും അഭിനയിക്കുന്നുണ്ട്. ഇദ്ദേഹം ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണിത്. സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യ സുവി (നൻപകൽ മയക്കം ഫെയിം) എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി അണിനിരന്നത്. ഇവർക്കൊപ്പം എഴുപതോളം നടീ- നടന്മാരും 'അന്വേഷിപ്പിൻ കണ്ടെത്തും' സിനിമയിൽ വേഷമിടുന്നുണ്ട്.

തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയനായ സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് ഈ സിനിമയ്‌ക്ക് ഈണം പകർന്നത്. സന്തോഷ് നാരായണൻ ഇതാദ്യമായാണ് ഒരു മലയാള സിനിമയ്‌ക്ക് സംഗീതം ഒരുക്കിയത്. ഗൗതം ശങ്കറാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചത്. 'തങ്കം' സിനിമയുടെ കാമറമാനായിരുന്നു ഗൗതം ശങ്കർ. എഡിറ്റിങ് സൈജു ശ്രീധറും കലാ സംവിധാനം ദിലീപ് നാഥും നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ : സഞ്ജു ജെ, കോസ്റ്റ്യും ഡിസൈൻ : സമീറ സനീഷ്, മേക്കപ്പ് : സജി കാട്ടാക്കട, പി ആർ ഒ : ശബരി, വിഷ്വൽ പ്രൊമോഷൻസ് : സ്‌നേക്ക് പ്ലാന്‍റ് എന്നിവരാണ് 'അന്വേഷിപ്പിൻ കണ്ടെത്തും' സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

ABOUT THE AUTHOR

...view details