കേരളം

kerala

അല്ലു അര്‍ജുൻ - അറ്റ്‌ലി ചിത്രത്തില്‍ തൃഷയില്ല; പകരമെത്തുന്നത് സാമന്ത - Samantha As Allu Arjuns Heroine

By ETV Bharat Kerala Team

Published : Apr 2, 2024, 11:14 AM IST

ബോളിവുഡ് ചിത്രം ജവാന് ശേഷം അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്ത അല്ലു അര്‍ജുന്‍റെ നായിക ആയേക്കുമെന്ന് റിപ്പോര്‍ട്ട്.

SAMANTHA RUTH PRABHU  TRISHA KRISHNAN  ALLU ARJUN  ATLEE
Samantha As Allu Arjun's Heroine, Attlee To Repeat The Hit After Jawan

ഹൈദരാബാദ്:ചുരുക്കം ചില സിനിമകൾ കൊണ്ട് തന്നെ ഇന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെട്ട സംവിധായകനാണ് അറ്റ്ലി. 'രാജാ റാണി' എന്ന തമിഴ് ചിത്രത്തിലൂടെയാണ് അറ്റ്ലി തന്‍റെ കരിയർ ആരംഭിച്ചത്. അദ്ദേഹം ഒടുവിൽ ചെയ്‌തത് ഷാരൂഖ് ഖാനൊപ്പമുള്ള 'ജവാൻ' എന്ന ബോളിവുഡ് ചിത്രമാണ്.

ബോക്‌സ്‌ ഓഫിസില്‍ നിന്നും 1000 കോടിയിലധികം രൂപയാണ് ഈ ചിത്രം കലക്‌ട് ചെയ്‌തത്. അറ്റ്‌ലിയും ബോളിവുഡിലെ മുൻനിര താരങ്ങളായ ഷാരൂഖ് ഖാൻ, രൺബീർ കപൂർ, സൽമാൻ ഖാൻ, രൺവീർ സിങ് എന്നിവരും തമ്മിലുള്ള സഹകരണം സംബന്ധിച്ച് മാധ്യമങ്ങളിൽ ഊഹാപോഹങ്ങൾ നിറഞ്ഞിരുന്നു. എന്നിരുന്നാലും ജവാന് ശേഷം അറ്റ്ലിയുടെ അടുത്ത ചിത്രത്തിൽ അല്ലു അർജുൻ നായകനാകുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഇരുവരും തമ്മിലുള്ള ചർച്ചകൾ കുറച്ചുകാലമായി തുടരുകയാണെന്നും, അറ്റ്‌ലിയുടെ അടുത്ത ചിത്രത്തില്‍ അല്ലു അർജുനാകും നായകനെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഒക്‌ടോബറോടെ ഈ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് സൂചന. നടനും സംവിധായകനും തമ്മില്‍ ഇത് സംബന്ധിച്ച് ധാരണായിട്ടുണ്ടെന്നും ചിത്രത്തിന്‍റെ കാസ്‌റ്റിങ് പ്രക്രിയ അറ്റ്‌ലി ആരംഭിച്ചു കഴിഞ്ഞുവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം, അല്ലു അര്‍ജുൻ - അറ്റ്‌ലി ചിത്രത്തില്‍ സാമന്തയായിരിക്കും നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. നേരത്തെ, ഈ വേഷം തമിഴ് സൂപ്പര്‍ താരം തൃഷ ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ട്.

അല്ലു അര്‍ജുൻ നായകനായ 'സണ്‍ ഓഫ് സത്യമൂര്‍ത്തി' എന്ന സിനിമയിൽ നായികയായി സാമന്ത അഭിനയിച്ചിരുന്നു. കൂടാതെ, ദേശീയ അവാര്‍ഡിന് അല്ലുവിനെ അര്‍ഹനാക്കിയ 'പുഷ്‌പ: ദി റൈസ്' എന്ന ചിത്രത്തില്‍ ഒരു ഗാനത്തിലും നടി പ്രത്യക്ഷപ്പെട്ടിരുന്നു. അറ്റ്ലിയുടെ രണ്ടാമത്തെ ചിത്രമായ 'തെരി'യിലും സാമന്ത ഭാഗമായിരുന്നു.

അവരുടെ മുൻകാല സൗഹൃദം സിനിമയ്ക്ക് ഉയർന്ന പ്രതീക്ഷയാണ് ആരാധകരില്‍ സൃഷ്‌ടിച്ചിരിക്കുന്നത്. അറ്റ്ലിയുടെ പുതിയ ചിത്രത്തില്‍ പല വമ്പൻ താരങ്ങളെയും ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആക്ഷൻ ജോണറിലാകും ചിത്രം ആരാധകരിലേക്ക് എത്തുക. അല്ലു അർജുൻ ഉടൻ തന്നെ പുഷ്‌പ 2 ന്‍റെ ചിത്രീകരണം പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്. അതേസമയം, വരുൺ ധവാനൊപ്പം 'ഹണി ബണ്ണി' റിലീസിന് തയ്യാറെടുക്കുകയാണ് സാമന്ത.

ALSO READ : ടോളിവുഡും കീഴടക്കാൻ 'മഞ്ഞുമ്മൽ ബോയ്‌സ്'; തെലുഗു ട്രെയിലർ പുറത്ത്, ഉടൻ തിയേറ്ററുകളിൽ

ABOUT THE AUTHOR

...view details