കേരളം

kerala

'ഡിസാസ്റ്റർ ഗോപി...' ; 'മലയാളി ഫ്രം ഇന്ത്യ'യിലെ 'വേള്‍ഡ് ഓഫ് ഗോപി' ഗാനമെത്തി - Malayalee From India new song

By ETV Bharat Kerala Team

Published : Apr 29, 2024, 11:20 AM IST

നിവിൻ പോളിക്കൊപ്പം ധ്യാൻ ശ്രീനിവാസനും അനശ്വര രാജനും ഒന്നിക്കുന്ന 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 ന് തിയേറ്ററുകളിലേക്ക്

NIVIN PAULY IN MALAYALEE FROM INDIA  MALAYALEE FROM INDIA RELEASE  DIJO JOSE NEXT AFTER JANAGANAMANA  DHYAN SREENIVASAN ANASWARA RAJAN
MALAYALEE FROM INDIA SONG

പ്രേക്ഷക-നിരൂപക പ്രശംസയേറ്റുവാങ്ങിയ 'ജനഗണമന'യ്‌ക്ക് ശേഷം ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്‌ത ചിത്രമാണ് 'മലയാളി ഫ്രം ഇന്ത്യ'. നിവിൻ പോളിയാണ് ഈ സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ 'മലയാളി ഫ്രം ഇന്ത്യ'യിലെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്.

ചിത്രത്തിലെ 'വേള്‍ഡ് ഓഫ് ഗോപി' എന്ന ഏറെ രസകരമായ ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. നിവിൻ പോളി അവതരിപ്പിക്കുന്ന ഗോപി എന്ന നായക കഥാപാത്രത്തെ കുറിച്ചുള്ളതാണ് ഈ ഗാനം. സുഹൈല്‍ കോയയാണ് ഗാനരചന. ജേക്‌സ് ബിജോയ് ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് അഭിജിത്ത് അനില്‍ കുമാറാണ്.

മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫൻ നിർമിക്കുന്ന 'മലയാളി ഫ്രം ഇന്ത്യ'യിൽ ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിലുണ്ട്. 'ഗരുഡന്‍' എന്ന ചിത്രത്തിന് ശേഷം മാജിക് ഫ്രെയിംസ് നിര്‍മിക്കുന്ന സിനിമയാണിത്. മെയ് 1 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

വിജയ ചിത്രമായിരുന്ന 'ജനഗണമന'യ്‌ക്ക് ശേഷം ഡിജോ ജോസും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുകയാണ് 'മലയാളി ഫ്രം ഇന്ത്യയിലൂടെ'. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് 'മലയാളി ഫ്രം ഇന്ത്യ'. അനശ്വര രാജനാണ് ഈ സിനിമയിലെ നായിക.

ഷാരിസ് മുഹമ്മദ് രചന നിര്‍വഹിച്ചിരിക്കുന്ന ഈ കംപ്ലീറ്റ് എന്‍റർടെയിനർ ചിത്രത്തിൽ മഞ്ജു പിള്ള, അജു വർഗീസ്, സെന്തിൽ കൃഷ്‌ണ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജസ്റ്റിൻ സ്റ്റീഫൻ സഹനിർമ്മാതാവും സന്തോഷ്‌ കൃഷ്‌ണൻ ലൈൻ പ്രൊഡ്യൂസറുമായ ഈ സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ് ആണ്.

അതേസമയം അടുത്തിടെ പുറത്തിറങ്ങിയ ഈ സിനിമയിലെ മറ്റൊരു ഗാനവും പ്രൊമോ ടീസറുമെല്ലാം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മലയാളികളുടെയും ഒപ്പം കേരളത്തിന്‍റെയും സവിശേഷതകളെ വിളിച്ചുപറയുന്ന 'വേൾഡ് മലയാളി ആന്തം' (World Malayalee Anthem) ഗംഭീര പ്രതികരണമാണ് നേടിയത്. അസൽ കോലാറാണ് ഗാനം ആലപിച്ചത്.

സുദീപ് ഇളമണാണ് ഈ സിനിമയുടെ ഛായാഗ്രാഹകൻ. 'മലയാളി ഫ്രം ഇന്ത്യ'യുടെ എഡിറ്റിങ് ആൻഡ് കളറിങ് നിർവഹിച്ചത് ശ്രീജിത്ത്‌ സാരംഗാണ്. അഖിൽരാജ് ചിറയിലാണ് ആർട്ട്‌ ഡയറക്‌ടർ.

പ്രൊഡക്ഷൻ ഡിസൈനർ - പ്രശാന്ത് മാധവൻ, മേക്കപ്പ് - റോണെക്‌സ് സേവ്യർ, വസ്‌ത്രാലങ്കാരം - സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ബിന്‍റോ സ്റ്റീഫൻ, പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ - SYNC സിനിമ, ഫൈനൽ മിക്‌സിങ് - രാജകൃഷ്‌ണൻ എംആർ, അഡ്‌മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്‌ട്രിബ്യൂഷൻ ഹെഡ് - ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് - അഖിൽ യെശോധരൻ, ലൈൻ പ്രൊഡക്ഷൻ - റഹീം പി എം കെ (ദുബായ്), ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്‌സ് - ഗോകുൽ വിശ്വം, കൊറിയോഗ്രാഫി - വിഷ്‌ണുദേവ്, സ്റ്റണ്ട് - മാസ്റ്റർ ബില്ലാ ജഗൻ, ഡിസൈൻ - ഓൾഡ്‌മങ്ക്‌സ്.

ALSO READ:ജിയോ ബേബി നായകനായി 'സ്വകാര്യം സംഭവബഹുലം', നായിക ഷെല്ലി; മോഷൻ പോസ്റ്റർ പുറത്ത്

ABOUT THE AUTHOR

...view details