കേരളം

kerala

ലോലപലൂസ ഇന്ത്യ രണ്ടാം പതിപ്പ്; ജോനാസ് സഹോദരന്മാർ മുംബൈയിലേക്ക്

By ETV Bharat Kerala Team

Published : Jan 26, 2024, 3:21 PM IST

ലോലപലൂസ ഇന്ത്യയുടെ രണ്ടാം പതിപ്പിൽ സംഗീത പരിപാടി അവതരിപ്പിക്കാൻ ജോനാസ് സഹോദരങ്ങൾ എത്തുന്നു.

Priyanka Chopra  Nick Jonas  ലോലപലൂസ ഇന്ത്യ  ജോനാസ് സഹോദരന്മാർ മുംബൈയിൽ
ലോലപലൂസ ഇന്ത്യ രണ്ടാം പതിപ്പ്

ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും വലിയ സംഗീതോത്സവമായ ലോലപലൂസ രണ്ടാം പതിപ്പ് മുംബൈയിൽ അരങ്ങേറുന്നു. ഇരുപത് മണിക്കൂർ നീണ്ടുനിൽക്കുന്ന സംഗീത പരിപാടി മുംബൈയിലെ മഹാലക്ഷ്‌മി റേസ് കോഴ്‌സിൽ വച്ചാണ് നടക്കുന്നത്. മൾട്ടി-ജോനർ സംഗീത പരിപാടിയായിരിക്കും നടക്കുക.

രണ്ട് ദിവസം നീണ്ടു നിൽക്കുന്ന മുംബൈ സംഗീതോത്സവത്തിന് പോപ്പ് ഗായകനും ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക്ക് ജോനാസിനും സഹോദരങ്ങൾക്കുമൊപ്പം ഹാൽസി, അനൗഷ്‌ക ശങ്കർ, വൺ റിപ്പബ്ലിക് ബാൻഡ് തുടങ്ങിയവർ നേതൃത്വം നൽകും ( Nick Jonas and brothers to finally perform in Mumbai).

നിക്ക് ജോനാസിന്‍റെ ഇന്ത്യ സന്ദർശനത്തെ കുറിച്ച് പ്രിയങ്ക ചോപ്ര ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവച്ചിരുന്നു. "@nickjonas @joejonas @kevinjonas ഒടുവിൽ മുംബൈയിൽ പ്രകടനം നടത്താൻ എത്തുന്നു! എൻ്റെ ഹൃദയം."എന്നായിരുന്നു പ്രിയങ്ക പങ്കുവച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി.

2023-ൽ മുംബൈയിൽ വച്ച് നടന്ന നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്ററിൻ്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ നിക്ക് ഇന്ത്യയിൽ സംഗീത പരിപാടി അവതരിപ്പിക്കണമെന്ന ആഗ്രഹം പ്രിയങ്ക പ്രകടിപ്പിച്ചിരുന്നു. ഇതേ ചടങ്ങിൽ വച്ച് തന്നെ പ്രിയങ്കയുടെ ആഗ്രഹം സാധിച്ച് നൽകുമെന്നും തന്‍റെ സഹോദരന്മാരോടൊപ്പം പ്രകടനം നടത്തുമെന്നും നിക്ക് പറഞ്ഞിരുന്നു.

പ്രിയങ്ക ചോപ്രയുടെ പരാമർശത്തിന് മുൻപേ നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്ററിൽ പങ്കെടുക്കാനായതിൽ സന്തോഷം പ്രകടിപ്പിച്ചിരുന്നു. "ഇവിടെ വന്നതിൽ അഭിമാനിക്കുന്നു," എന്നായിരുന്നു നിക്കിന്‍റെ വാക്കുകൾ. ഇവിടെ സംഗീത പരിപാടി അവതരിപ്പിക്കണമെന്ന് പ്രിയങ്കയുടെ ആവശ്യത്തിന് അത് നല്ലൊരു ആശയമായിരിക്കുമെന്നും നിക്ക് പറഞ്ഞു. ഞങ്ങൾ ഇവിടെ ഒരിക്കലും പെർഫോം ചെയ്‌തിട്ടില്ല. അത് അവിശ്വസനീയമായിരിക്കും എന്നും നിക്ക് പ്രതികരിച്ചിരുന്നു. മുംബൈയിലെ പ്രകടനം ഗംഭീരമായിരിക്കുമെന്ന് പ്രിയങ്ക അഭിപ്രയപ്പെട്ടിരുന്നു.

രണ്ട് പതിറ്റാണ്ടായി സംഗീതമേഖലയിൽ ആദ്യപത്യം ഉറപ്പിച്ചവരാണ് ജോനാസ് സഹോദരന്മാരായ കെവിൻ, ജോ, നിക്ക് തുടങ്ങിയവർ. ഇവരുടെ പോപ്പ് റോക്ക് ബാൻഡിന് രണ്ട് ഗ്രാമി നോമിനേഷനുകളും ലഭിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ലോലപലൂസ ഇന്ത്യയിലേക്ക് എത്തുന്നത്. 2020 ൽ നടന്ന ലോലപലൂസ ഒന്നാം പതിപ്പ് ഗംഭീര വിജയമായിരുന്നു. ലോകത്തെ പ്രഗദ്ഭരായ വിവിധ സംഗീതജ്ഞൻമാരെ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details