കേരളം

kerala

'മായമ്മ' ട്രെയിലർ പുറത്ത്; ചിത്രം ഉടൻ റിലീസിന് - Mayamma movie Update

By ETV Bharat Kerala Team

Published : May 7, 2024, 4:13 PM IST

പുള്ളുവൻ പാട്ടിൻ്റെയും നാവേറ് പാട്ടിൻ്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ 'മായമ്മ'യുടെ പുതിയ പോസ്റ്ററും ഗാനവും പുറത്ത്.

MAYAMMA MOVIE TRAILER  MAYAMMA MOVIE RELEASE  മായമ്മ സിനിമ  MALAYALAM NEW RELEASES
Mayamma (Source: ETV Bharat Reporter)

പുണർതം ആർട്‌സ് ഡിജിറ്റലിൻ്റെ ബാനറിൽ രമേശ് കുമാർ കോറമംഗലം രചനയും സംവിധാനവും നിർവഹിച്ച ചിത്രം 'മായമ്മ'യുടെ ട്രെയിലർ പുറത്ത്. പുള്ളുവൻ പാട്ടിൻ്റെയും നാവേറ് പാട്ടിൻ്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ 'മായമ്മ'യുടെ പോസ്റ്ററും ഗാനവും പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുരം ഏരീസ് പ്ലസ് തിയേറ്ററിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നടൻ ദിനേശ് പണിക്കരാണ് ഇവയുടെ റിലീസ് നിർവഹിച്ചത്.

പുണർതം ആർട്‌സ് ഡിജിറ്റൽ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ രാജശേഖരൻ നായർ ചടങ്ങിൽ അധ്യക്ഷനായി. 'മായമ്മ' എന്ന ടൈറ്റിൽ റോൾ അവതരിപ്പിച്ച നടി അങ്കിത വിനോദ്, മറ്റ് താരങ്ങളായ ഇന്ദുലേഖ, ഗായിക അഖില ആനന്ദ്, സീതാലക്ഷ്‌മി, രമ്യ രാജേഷ്, ശരണ്യ ശബരി, അനു നവീൻ എന്നിവർ ചേർന്ന് നിലവിളക്കിന് തിരിതെളിച്ചതോടെയാണ് ചടങ്ങിന് തുടക്കമായത്.

മുഖ്യാതിഥിയായ ദിനേശ് പണിക്കർക്ക് പുറമെ രാജശേഖരൻ നായർ, അങ്കിത വിനോദ്, ഇന്ദുലേഖ, പൂജപ്പുര രാധാകൃഷ്‌ണൻ, അഖില ആനന്ദ്, സംഗീത സംവിധായകൻ രാജേഷ് വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ അനിൽ കഴക്കൂട്ടം, നാവേറ് പാട്ട് ഗാനരചയിതാവ് കണ്ണൻ പോറ്റി, നായകൻ അരുൺ ഉണ്ണി, സംവിധായകൻ രമേശ് കുമാർ കോറമംഗലം എന്നിവർ സംസാരിച്ചു. ചിത്രത്തിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ അജയഘോഷ് പരവൂർ നന്ദി രേഖപ്പെടുത്തി. പിആർഒ അജയ് തുണ്ടത്തിലാണ് പരിപാടിയുടെ അവതാരകനായത്.

അതേസമയം വിജിതമ്പി, ചേർത്തല ജയൻ, കൃഷ്‌ണപ്രസാദ്, ബിജു കലാവേദി, പിജെ രാധാകൃഷ്‌ണൻ, കെപിഎസി ലീലാമണി എന്നിവരും 'മായമ്മ'യിൽ പ്രധാന കഥാപാത്രങ്ങളായി ഉണ്ട്. നവീൻ കെ സാജാണ് ഈ സിനിമയുടെ ഛായാഗ്രാഹകൻ. അനൂപ് എസ് രാജ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ലക്ഷ്‌മി ജയൻ, പ്രമീള, പ്രിയ രാജേഷ് എന്നിവരാണ് മായമ്മയിലെ ഗാനങ്ങൾ ആലപിച്ചത്. ചിത്രം ഉടൻ തീയേറ്ററുകളിലൂടെ പ്രേക്ഷകർക്കരികിൽ എത്തും. പിആർഒ - അജയ് തുണ്ടത്തിൽ.

ALSO READ:ലാലേട്ടന്‍റെ 'ബറോസ്' എത്തുക ഓണത്തിന്; പുതിയ റിലീസ് തീയതി പുറത്ത്

ABOUT THE AUTHOR

...view details