കേരളം

kerala

ബിഗ് ബജറ്റ്‌ മമ്മൂട്ടി ചിത്രം 'ടർബോ'; സെക്കൻഡ് ലുക്ക് പോസ്റ്റർ ഇന്നെത്തും

By ETV Bharat Kerala Team

Published : Feb 23, 2024, 8:09 AM IST

വൈശാഖ് - മിഥുൻ മാനുവൽ ചിത്രം 'ടർബോ'യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ്‌ ഇന്ന്.

Mammootty Turbo Movie  Turbo Movie second look poster  മമ്മൂട്ടി ചിത്രം ടർബോ  ടര്‍ബോ സെക്കൻഡ് ലുക്ക് പോസ്റ്റര്‍  ടര്‍ബോ മലയാളം സിനിമ
Mammootty Turbo Movie

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'ടർബോ'യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ ഇന്ന് രാത്രി 9 മണിക്ക് (ഫെബ്രുവരി 23) പ്രേക്ഷകരിലേക്ക് എത്തും. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നിർമ്മിക്കുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന മാസ്സ് ആക്ഷൻ കൊമേർഷ്യൽ സിനിമയാണിത്.

ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്‌ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'.

കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ വിയറ്റ്നാം ഫൈറ്റേർസാണ് കൈകാര്യം ചെയ്യുന്നത്. ഒരു മലയാള സിനിമക്ക് വേണ്ടി വിയറ്റ്നാം ഫൈറ്റേർസ് എത്തുക എന്നത് അപൂർമായൊരു കാഴ്‌ചയാണ്. കഴിഞ്ഞ നവംബര്‍ 27 നാണ്‌ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

മാസ് ലുക്കില്‍ ജീപ്പില്‍ നിന്നും ഇറങ്ങുന്ന മമ്മൂട്ടി ആയിരുന്നു പോസ്റ്ററിൽ. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി 'ടർബോ'യിൽ അവതരിപ്പിക്കുന്നത്. കറുത്ത ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ചാണ് പോസ്റ്ററിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ബി​ഗ് ബജറ്റ് ചിത്രം കൂടിയാണ് 'ടർബോ'.

പ്രേക്ഷകർ ആഗ്രഹിക്കുന്ന നിലയിലുള്ള അത്യുഗ്രൻ മാസ് ആക്ഷൻ ചിത്രമായിരിക്കും 'ടർബോ' എന്ന് മമ്മൂട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു ആക്ഷന്‍ - കോമഡി സിനിമ ആയിരിക്കും ചിത്രമെന്ന് തിരക്കഥാകൃത്തായ മിഥുന്‍ മാനുവല്‍ തോമസും പറഞ്ഞിരുന്നു. ഏതായാലും തൊട്ടതെല്ലാം പൊന്നാക്കുന്ന മമ്മൂട്ടി നിരാശരാക്കില്ലെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഛായാഗ്രഹണം: വിഷ്‌ണു ശർമ്മ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്‌ടർ: ഫൊണിക്‌സ്‌ പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്‌ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: രാജേഷ് ആർ കൃഷ്‌ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്‌ണു സുഗതൻ, പിആർഒ: ശബരി.

ALSO READ:'ടർബോ' ചിത്രീകരണം പൂർത്തിയായി ; മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രം

ABOUT THE AUTHOR

...view details