കേരളം

kerala

ഓർമമകളിലിന്നും മണിനാദം മുഴങ്ങുന്നു ; കലാഭവൻ മണിയുടെ ഓർമകളിൽ ഹരിശ്രീ അശോകൻ

By ETV Bharat Kerala Team

Published : Mar 6, 2024, 6:10 PM IST

മണി എന്ന് പറഞ്ഞാൽ നാദമാണ് മലയാളികളുടെ മണിനാദം

കലാഭവൻ മണി  Kalabhavan Mani Death Anniversary  Kalabhavan Mani  Harishree Asokan  ഹരിശ്രീ അശോകൻ
Kalabhavan Mani Death Anniversary

കലാഭവൻ മണിയുടെ ഓർമകളിൽ ഹരിശ്രീ അശോകൻ

എറണാകുളം : മലയാളത്തിന്‍റെ സ്വന്തം കലാകാരൻ കലാഭവൻ മണി നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് 8 വർഷം തികഞ്ഞു. 2016 മാർച്ച് 6 നായിരുന്നു ആ മണിനാദം മൺ മറഞ്ഞത്.

മണിയുടെ കലാ വൈഭവത്തെപ്പറ്റിയും മനുഷ്യസ്നേഹത്തെ പറ്റിയും അക്ഷരങ്ങളിലൂടെ വായിച്ചെടുക്കേണ്ട അറിവില്ലായ്‌മ മലയാളിക്കില്ല. ഓരോ ഹൃദയത്തിലും അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളും പാട്ടുകളും ചിരിയും പറ്റിച്ചേർന്നിരിക്കുന്നു. കൊച്ചിയിൽ നടന്ന കടകൻ സിനിമയുടെ മാധ്യമ സമ്മേളനത്തിനിടെ മണിയുടെ ഓർമകളെ കുറിച്ച് ഹരിശ്രീ അശോകൻ പറയാൻ മറന്നില്ല.

ഇന്ന് മാർച്ച് 6. മണിയെക്കുറിച്ച് പുതുതായി എന്തു പറയാൻ. മലയാളിക്ക് അറിയാത്ത കാര്യമൊന്നുമല്ലല്ലോ. മണി എന്ന് പറഞ്ഞാൽ നാദമാണ്. മണിനാദം എന്നൊരു പ്രയോഗം മുൻപേ ഉണ്ടെങ്കിലും യോജിക്കുന്നത് കലാഭവൻ മണിയുമായി ചേർത്തു പറയുമ്പോൾ മാത്രമായിരിക്കും. മനസിൽ മുഴങ്ങി കേൾക്കുന്ന നാദമാണ് മണി. കലാപ്രകടനം കൊണ്ടായാലും തന്‍റെ സ്വരം കൊണ്ടായാലും തന്‍റെ സാമ്പത്തികം കൊണ്ടായാലും തന്‍റെ ആൾബലം കൊണ്ടായാലും സാധാരണക്കാരുമായി ഇടചേർന്ന് നിൽക്കുന്ന ഒരു വ്യക്തിത്വം മണിയല്ലാതെ മറ്റാരുമില്ല.

ഒരാൾക്ക് ഒരു പ്രശ്‌നമുണ്ടായി എന്ന് മണി അറിഞ്ഞാൽ അത് ഏത് രീതിയിലായാലും പരിഹരിക്കാൻ മണി ശ്രമിക്കുന്നതൊക്കെ മാതൃകാപരമായിരുന്നു. എന്‍റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്. ഞാൻ അടുത്തറിയുന്ന ഏറ്റവും മികച്ച മനുഷ്യൻ. വിയോഗം താങ്ങാൻ ആകുന്നതല്ല . മണിയെക്കുറിച്ച് പറഞ്ഞു തുടങ്ങിയാൽ തീരില്ല. ഓർമ്മകൾ കണ്ണീരണിയിക്കും. ഈ പ്രസ് മീറ്റ് കഴിഞ്ഞാൽ ഉടൻതന്നെ ചാലക്കുടിയിലേക്ക് ഞാൻ യാത്രയാകും. സംവിധായകൻ സിബി മലയിൽ അടക്കം പങ്കെടുക്കുന്ന മണി ഓർമ്മകൾ സാംസ്‌കാരിക സമ്മേളനത്തിന്‍റെ ഭാഗമാകും. മറ്റൊരു അവസരത്തിൽ മണിയെക്കുറിച്ച് കൂടുതൽ പറയാം അല്ലെങ്കിൽ എന്തിന് കൂടുതൽ പറയണം. ആർക്കും അറിയാത്ത കാര്യം ഒന്നുമല്ലല്ലോ മണിയുടെ ജീവിതം.

ABOUT THE AUTHOR

...view details