കേരളം

kerala

'കടകന് മലബാർ മേഖലയിൽ നല്ല കളക്ഷനും മികച്ച പ്രതികരണവും'; ടീം മാധ്യമങ്ങളോട്

By ETV Bharat Kerala Team

Published : Mar 7, 2024, 3:56 PM IST

ഓൺലൈൻ റിവ്യൂവേഴ്‌സ് പറഞ്ഞത് എല്ലാം അടിസ്ഥാന രഹിതമെന്ന് 'കടകൻ' സിനിമയുടെ അണിയറക്കാര്‍.

Kadakan Malayalam Movie  Kadakan Movie  കടകൻ  ഹരിശ്രീ അശോകൻ
Kadakan

കടകൻ ടീം മാധ്യമങ്ങളോട്

ഷാജി മമ്പാട് സംവിധാനം ചെയ്‌ത് ഹക്കീം ഷാ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് കടകൻ. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറർ ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചത്. ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്‌സ്, പ്രേമലു തുടങ്ങിയ ചിത്രങ്ങൾ തിയേറ്ററുകളിൽ വലിയ വിജയം നേടി പ്രദർശനം തുടരുന്നതിനിടെയാണ് കടകന്‍റെ വരവ്.

മലബാർ മേഖലയിലെ മണൽ കടത്തുമായി ബന്ധപ്പെട്ടുള്ള യഥാർഥ സംഭവ വികാസങ്ങളെ കോർത്തിണക്കി ആക്ഷന് പ്രാധാന്യം നൽകിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ഹക്കീം ഷാ കേന്ദ്ര കഥാപാത്രമാകുന്ന ആദ്യ ചിത്രം കൂടിയാണ് കടകൻ. ഹരിശ്രീ അശോകൻ, മണികണ്‌ഠൻ ആചാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

ചിത്രത്തിന് മലബാർ മേഖലയിൽ നിന്ന് നല്ല കളക്ഷനും മികച്ച പ്രതികരണവും ലഭിക്കുന്നുണ്ട്. ചിത്രം പലയിടത്തും ഹൗസ് ഫുള്ളും ആണ്. ചില ഓൺലൈൻ റിവ്യൂവേഴ്‌സ് സിനിമയെക്കുറിച്ച് പറഞ്ഞതെല്ലാം അടിസ്ഥാന രഹിതമാണ്. മലബാർ മേഖലയിലെ മണൽ കടത്ത് തങ്ങളെ പോലുള്ളവരെല്ലാം സുപരിചിതമായി കണ്ടുവളർന്നവരാണെന്നാണ് സംവിധായകൻ പറയുന്നത്.

മണൽ കടത്ത് നല്ലതോ ചീത്തയോ എന്ന തത്വം നോക്കിയല്ല ചിത്രം എടുത്തത്. ആശയ മികവ് മാത്രമാണ് അടിസ്ഥാന ഘടകം. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളാണ് തന്നെ ആകർഷിച്ചത് എന്ന് നായകൻ ഹക്കീം ഷാ അഭിപ്രായപ്പെട്ടു.

വലിയ അവകാശവാദങ്ങൾ ഒന്നും തന്നെ ഉന്നയിക്കാൻ ഇല്ലെങ്കിലും പ്രേക്ഷകനെ തിയേറ്ററിൽ എല്ലാ അർഥത്തിലും സന്തോഷിപ്പിക്കാൻ വേണ്ട ഘടകങ്ങൾ ചിത്രത്തിൽ ഉണ്ട്. അനശ്വര നടൻ മാമുക്കോയ ചെയ്യാനിരുന്ന വേഷമാണ് താൻ ഈ ചിത്രത്തിൽ കൈകാര്യം ചെയ്‌തതെന്ന് ഹരിശ്രീ അശോകൻ പ്രതികരിച്ചു. അതുകൊണ്ടുതന്നെ വൈകാരികമായി കഥാപാത്രം അടുത്തുനിൽക്കുന്നു.

തന്നെപ്പോലെ ഒരാൾക്ക് അനായാസമായി മലബാർ ഭാഷ കൈകാര്യം ചെയ്യാൻ പറ്റുമോയെന്ന് സംശയമുണ്ടായിരുന്നു. സംവിധായകൻ നൽകിയ പൂർണ പിന്തുണ കഥാപാത്രത്തിന് സഹായകമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രത്തിന്‍റെ സൗണ്ട് ഡിസൈൻ ചെയ്‌തിരിക്കുന്നത് പ്രശസ്‌ത സൗണ്ട് ഡിസൈനർ ജിക്കു ജോഷിയാണ്. മണൽക്കടത്ത് ഇക്കാലത്ത് നടക്കുന്നില്ല എന്ന തരത്തിൽ സിനിമയെക്കുറിച്ച് ചിലർക്ക് അഭിപ്രായം ഉണ്ടായിരുന്നു. പക്ഷേ സിനിമയുടെ സൗണ്ട് ഡിസൈനിങ്ങിന്‍റെ ഭാഗമായി ചിത്രീകരണം നടന്ന മമ്പാട് നിലമ്പൂർ ഭാഗത്ത് പോയിരുന്നു. പുലർച്ചെ ബൈക്കുകളിൽ ചാക്കിൽ മണൽ കടത്തുന്നത് നേരിട്ട് കണ്ട വ്യക്തിയാണ് താനെന്നും ചിത്രം സമകാലിക സംഭവങ്ങളെക്കുറിച്ച് തന്നെയാണ് പ്രതിപാദിക്കുന്നതെന്നും ജിക്കു ജോഷി പറഞ്ഞു.

ABOUT THE AUTHOR

...view details