കേരളം

kerala

ഫഹദിന്‍റെ 'ആവേശം' ഒടിടിയിലേയ്ക്ക്; സർപ്രൈസ് പ്രഖ്യാപനം - Aavesham OTT release

By ETV Bharat Kerala Team

Published : May 7, 2024, 7:52 PM IST

ആ​ഗോളതലത്തിൽ 150 കോടിയോളമാണ് 'ആവേശം' സ്വന്തമാക്കിയത്. തിയേറ്ററിൽ മികച്ച കളക്ഷനോടെ പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രം ഒടിടിയിൽ എത്തുന്നത്.

FAHADH FAASIL STARRER AAVESHAM  AAVESHAM OVER ALL COLLECTION  NEW OTT RELEASES  ആവേശം ഒടിടി റിലീസ്
Aavesham OTT Release (Source: ETV Bharat Network)

ലയാളത്തിലെ തകർപ്പൻ ഹിറ്റ് ചിത്രം 'ആവേശം' ഒടിടിയിലേക്ക്. ഫഹദ് ഫാസിലിനൊപ്പം സജിന്‍ ഗോപു, മിഥുന്‍ ജെ എസ്, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, റോഷന്‍ ഷാനവാസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ 'ആവേശം' സിനിമയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് ഒൻപതിന് ചിത്രം ഒടിടിയിൽ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആമസോൺ പ്രൈമിലൂടെയാണ് 'ആവേശം' സ്‌ട്രീം ചെയ്യുക.

തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് പ്രദർശനം തുടരുന്നതിനിടെയാണ് ജിത്തു മാധവൻ സംവിധാനം ചെയ്‌ത 'ആവേശം' ഒടിടി റിലീസിനൊരുങ്ങുന്നത്. ഏതായാലും ഒടിടി റിലീസ് വാർത്തകൾ പുറത്തുവന്നതോടെ ആരാധകർ ഏറെ ആവേശത്തിലാണ്. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ 'ആവേശ'വുമുണ്ട്.

ഏപ്രില്‍ 11ന് തിയേറ്റുകളില്‍ എത്തിയ 'ആവേശം' 150 കോടിയോളം ആ​ഗോള കളക്ഷൻ നേടിക്കൊണ്ടാണ് കുതിക്കുന്നത്. 2023ലെ ഹിറ്റ് ചിത്രം 'രോമാഞ്ച'ത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കിയ സിനിമയാണ് 'ആവേശം'. അന്‍വര്‍ റഷീദ് എന്‍റര്‍ടെയിന്‍മെൻസിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്‍റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് 'ആവേശം' സിനിമയുടെ നിര്‍മാണം.

മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാർഥി, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ മറ്റ് വേഷങ്ങളിൽ അണിനിരക്കുന്നത്. സമീര്‍ താഹിര്‍ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിനായി സംഗീതം ഒരുക്കിയത് സുഷിന്‍ ശ്യാമാണ്. സിനിമയിലെ ഗാനങ്ങൾ എല്ലാംതന്നെ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിരുന്നു. വിനായക് ശശികുമാറാണ് ഗാനരചന നിർവഹിച്ചത്.

ALSO READ:നയൻതാര - നിവിൻ പോളി ഒന്നിക്കുന്ന 'ഡിയർ സ്റ്റുഡൻസി'ന് പൂജ ചടങ്ങുകളോടെ തുടക്കം

ABOUT THE AUTHOR

...view details