കേരളം

kerala

'അതു ശരിയല്ല ഗിരീഷ്'; പ്രേമലു സംവിധായകനോട് വിനയൻ

By ETV Bharat Kerala Team

Published : Feb 20, 2024, 7:50 PM IST

പ്രേക്ഷകർ ഇഷ്‌ടപ്പെടുകയും തിയേറ്ററുകളിൽ ഹിറ്റാവുകയും ചെയ്‌ത സിനിമകളായിരുന്നു 'ശിപായി ലഹള'യും 'കല്യാണ സൗഗന്ധികവു'മെന്ന് വിനയൻ

director vinayan facebook post  Vinayan to Premalu director  Premalu director Girish AD  പ്രേമലു സംവിധായകനോട് വിനയൻ  ഗിരീഷ് എ ഡി
Vinayan

'തണ്ണീർമത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ' എന്നീ വിജയ സിനിമകൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്‌ത ചിത്രമാണ് 'പ്രേമലു'. തിയേറ്ററുകളിൽ മികച്ച കലക്ഷനോടെ ഈ ചിത്രം മുന്നേറുകയാണ്. 'പ്രേമലു' റിലീസിനോട് അനുബന്ധിച്ച് നടത്തിയ ഒരു അഭിമുഖത്തില്‍ സിനിമാസ്വാദകന്‍ എന്ന നിലയിലുള്ള തന്‍റെ അഭിരുചികളെ കുറിച്ച് സംവിധായകൻ ഗിരീഷ് എ ഡി സംസാരിച്ചിരുന്നു (Director Vinayan Facebook post).

അധികം ആഘോഷിക്കപ്പെടാതെ പോയ ചില ചിത്രങ്ങള്‍ താന്‍ റിപ്പീറ്റ് ചെയ്‌ത് കാണാറുണ്ടെന്നും 'ശിപായി ലഹള', 'കല്യാണ സൗഗന്ധികം' പോലുള്ള സിനിമകൾ അക്കൂട്ടത്തിലുണ്ടെന്നും ഗിരീഷ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഗിരീഷിന്‍റെ പരാമർശത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഈ രണ്ട് സിനിമകളുടെയും സംവിധായകനായ വിനയന്‍. ഗിരീഷ് എഡി സൂചിപ്പിച്ച തന്‍റെ രണ്ട് ചിത്രങ്ങളും തിയേറ്ററുകളില്‍ വിജയിച്ചതാണെന്നാണ് വിനയൻ പറയുന്നത്. ഫേസ്‌ബുക്കിലൂടെ ആയിരുന്നു വിനയന്‍റെ പ്രതികരണം.

വിനയന്‍റെ ഫേസ്‌ബുക്ക് കുറിപ്പ്:'എന്‍റെ കരിയറിന്‍റെ തുടക്കകാലത്തു ചെയ്‌ത രണ്ടു സിനിമകളാണ് ശിപായി ലഹളയും കല്യാണ സൗഗന്ധികവും. പ്രേക്ഷകർ ഇഷ്‌ടപ്പെടുകയും തീയറ്ററുകളിൽ ഹിറ്റാവുകയും ചെയ്‌ത സിനിമകളായിരുന്നു രണ്ടും. കല്യാണ സൗഗന്ധികത്തിലൂടെയാണ് അന്ന് ഒൻപതാം ക്ലാസുകാരി ആയ ദിവ്യ ഉണ്ണി സിനിമയിൽ നായിക ആവുന്നത്..

ദിലീപിന്‍റെ കരിയറിലെ വളർച്ചയ്‌ക്ക് ഏറെ ഗുണം ചെയ്‌ത ചിത്രമായിരുന്നു കല്യാണ സൗഗന്ധികം. ശിപായി ലഹളയും കല്യാണ സൗഗന്ധികവും ആരും പറഞ്ഞു കേൾക്കാതെ ശ്രദ്ധിക്കാതെ പോയ സിനമകളാണെങ്കിലും തനിക്ക് ഇഷ്‌ടപ്പെട്ടവയാണ് എന്ന് സംവിധായകൻ ഗിരീഷ് എ ഡി പറഞ്ഞതായി കഴിഞ്ഞദിവസം ഒരു ഓൺലൈൻ പോർട്ടലിൽ വായിക്കുകയുണ്ടായി..

അതു ശരിയല്ല ഗിരീഷ്, അന്ന് കൊമേഴ്‌സ്യൽ ഹിറ്റായിരുന്നു എന്നു മാത്രമല്ല റിലീസു ചെയ്‌തിട്ട് 28 വർഷമായെങ്കിലും ഇന്നും ഈ സിനിമകൾക്ക് ചാനലുകളിൽ പ്രേക്ഷകരുണ്ട്. ടിവിയിൽ ഈ സിനിമകൾ വരുമ്പോൾ ഇപ്പോഴും എന്നെ വിളച്ച് അഭിപ്രായം പറയുന്നവരുണ്ട്. അന്നത്തെ കോമഡി സിനിമകളിൽ നിന്നും വ്യത്യസ്‌തമായ ട്രീറ്റ്‌മെന്‍റ് ആയിരുന്നു ശിപായി ലഹളയുടേത്.

അക്കാലത്ത് ഓൺലൈൻ പ്രമോഷനോ റിവ്യുവോ ഒന്നും ഇല്ലല്ലോ? അന്നത്തെ ഫിലിം മാഗസിനുകൾ റഫറു ചെയ്‌താൽ ഈ രണ്ടു സിനിമകളേം പറ്റിയുള്ള റിപ്പോർട്ടുകൾ ശ്രീ ഗിരീഷിനു മനസിലാക്കാൻ കഴിയും. ഞാൻ ചെയ്‌ത കോമഡി സിനിമകളിൽ എനിക്കേറ്റവും ഇഷ്‌ടപ്പെട്ടവയാണ് ഈ രണ്ടു സിനിമകളും.'

ABOUT THE AUTHOR

...view details