കേരളം

kerala

തട്ടിക്കൊണ്ടുപോയി ഓഹരി കൈമാറ്റം ചെയ്‌ത കേസ് ; സിനിമാ നിർമ്മാതാവ് യെർനേനി നവീനെതിരെ കേസ് - MYTHRI MOVIE MAKERS OWNER CASE

By ETV Bharat Kerala Team

Published : Apr 15, 2024, 12:00 PM IST

ഡിസിപി രാധാകൃഷ്‌ണ റാവുവിനെതിരെയുള്ള കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസിൽ സിനിമാ നിർമാതാവായ യെർനേനി നവീനിന്‍റെ പേരും എഫ്ഐആറിൽ ഉൾപ്പെടുത്തി. ചേന്നുപതി വേണുമാധവ് എന്ന വ്യവസായിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

TELUGU FILM PRODUCER NAVEEN YARNENI  DCP RADHAKISHAN RAO  CHENNUPATI VENUMADHAV  ഹൈദരാബാദ്
സിനിമാ നിർമ്മാതാവ് യെർനേനി നവീനെതിരെ കേസ്

ഹൈദരാബാദ്: തട്ടിക്കൊണ്ടുപോയി ഓഹരി കൈമാറ്റം ചെയ്‌ത കേസിൽ പ്രശസ്‌ത തെലുങ്ക് സിനിമ നിർമ്മാതാവും മൈത്രി മൂവി മേക്കേഴ്‌സ് മേധാവിയുമായ നവീൻ യെർനേനിക്കെതിരെ കേസ്. ചേന്നുപതി വേണുമാധവ് എന്ന വ്യവസായിയുടെ പരാതി പ്രകാരമാണ് പൊലീസ് നടപടി. ടാസ്‌ക് ഫോഴ്‌സിലെ മുൻ ഡിസിപി രാധാകിഷൻ റാവുവും കേസിലെ പ്രതിയാണ്.

ഫോൺ ചോർത്തൽ കേസിലെ മുഖ്യപ്രതികളായ മുൻ ഡിസിപി രാധാകിഷൻ റാവു, ഇൻസ്പെക്‌ടർ ഗട്ടുമല്ലു, എസ് എസ് മല്ലികാർജുൻ എന്നിവർക്കൊപ്പം പഞ്ചഗുട്ട പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതറിഞ്ഞ എൻആർഐയും വ്യവസായിയുമായ ചേന്നുപതി വേണുമാധവ് ജൂബിലി ഹിൽസ് പൊലീസുമായി ബന്ധപ്പെടുകയും ഫോൺ ചോർത്തൽ കേസിലെ നിരവധി പ്രതികൾ തന്നെ നേരത്തെ തട്ടിക്കൊണ്ടുപോയി കമ്പനിയുടെ ഓഹരികൾ നിർബന്ധിച്ച് കൈമാറ്റം ചെയ്‌തതായി പരാതിപ്പെടുകയും ചെയ്‌തു. രാധാകിഷൻ റാവു തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും സി ഐ ഗട്ടുമല്ലു സംഘത്തിന് 10 ലക്ഷം രൂപ നൽകിയെന്നുമാണ് പരാതിയിൽ പറയുന്നത്.

2011 ൽ 'ക്രിയ'യുടെ പേരിൽ ആതുരസേവനം തുടങ്ങിയെന്ന് പരാതിയിൽ പറഞ്ഞ വേണു മാധവ്, ആന്ധ്രാപ്രദേശിൽ ഹെൽത്ത് കെയർ സെന്‍ററുകളും ഖമ്മത്ത് ടെലിമെഡിസിനും ദേശീയ പാതകളിൽ എമർജൻസി വാഹനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. അക്കാലത്ത് ഉത്തർപ്രദേശിൽ ഹെൽത്ത് കെയർ സെന്‍ററുകളുടെ പ്രോജക്‌ട് തങ്ങൾക്ക് ലഭിച്ചിരുന്നുവെന്നും വേണു മാധവ് പരാതിയിൽ പറഞ്ഞു. ആ സമയം സുറെഡ്ഡി ഗോപാല കൃഷ്‌ണ, രാജശേഖർ തലസില, യെർനേനി നവീൻ, മണ്ഡലപു രവികുമാർ എന്നിവരെ പാർട്ട് ടൈം ഡയറക്‌ടർമാരായും ബാലാജി എന്ന വ്യക്തിയെ സിഇഒ ആയും നിയമിച്ചുവെന്നും വേണു മാധവ് അറിയിച്ചു.

എന്‍റെ (വേണു മാധവ്) പരിചയക്കാരനായ ചന്ദ്രശേഖർ വേഗത്തിൽ ഡയറക്‌ടർമാരുമായി ഒത്തുകളിച്ച് എന്‍റെ കമ്പനിയുടെ ഓഹരികൾ വാങ്ങി കമ്പനി മുഴുവൻ ഏറ്റെടുക്കാൻ ശ്രമിച്ചു. ഞാൻ സമ്മതം നൽകാത്തതിനാൽ, ടാസ്‌ക് ഫോഴ്‌സ് ഡിസിപി രാധാകിഷൻ റാവു, എസ് ഐ മല്ലികാർജുൻ, മറ്റൊരു ഇൻസ്‌പെക്‌ടർ എന്നിവരുടെ സഹായത്തോടെ അവർ എന്നെ തട്ടിക്കൊണ്ടുപോയി ഡിസിപി ഓഫീസിൽ വച്ച് ഉപദ്രവിച്ചെന്നും വേണു മാധവ് പരാതിയിൽ പറഞ്ഞു.

മാധ്യമങ്ങളോടും ഉന്നത അധികാരികളോടും പറഞ്ഞാൽ പ്രത്യാഘാതം ഗുരുതരമാകുമെന്ന് അവർ പറഞ്ഞതായും വേണു മാധവ് അറിയിച്ചു. ടാസ്‌ക് ഫോഴ്‌സ് പൊലീസിന് 10 ലക്ഷം രൂപ നൽകിയതായി പരാതിയിൽ പറഞ്ഞിട്ടുണ്ട്. അടുത്തിടെ രാധാകിഷൻ റാവുവിനെ അറസ്‌റ്റ് ചെയ്‌ത വാർത്ത കേട്ടാണ് പരാതി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇയാളുടെ പരാതിയിൽ പൊലീസ് പ്രതികൾക്കെതിരെ 386, 365, 341, 120 ബി റെഡ് വിത്ത് 34 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

ALSO READ : ഫോണ്‍ ചോര്‍ത്തല്‍ കേസ്; ഹൈദരാബാദിൽ മുൻ ഡിസിപി അറസ്‌റ്റിൽ

ABOUT THE AUTHOR

...view details