കേരളം

kerala

തുറമുഖങ്ങളിലേക്കുള്ള റിക്രൂട്ട്മെന്‍റ് ഇനി വിഴിഞ്ഞത്ത് നിന്ന്; അദാനി സ്‌കിൽ ഡെവലപ്പ്മെന്‍റ് സെന്‍റര്‍ പ്രവര്‍ത്തനം തുടങ്ങി

By ETV Bharat Kerala Team

Published : Mar 6, 2024, 7:11 PM IST

ലാഷർ, ഐടിവി ഓപ്പറേറ്റർ കോഴ്‌സുകളാണ് ഇപ്പോള്‍ ആരംഭിച്ചത്. ക്രെയിൻ ഓപ്പറേറ്റർ, വെയർഹൗസ്‌ മാനേജ്‌മെന്‍റ് ഉൾപ്പെടെയുള്ള കോഴ്‌സുകൾ അടുത്ത മാസം മുതല്‍ ആരംഭിക്കും.

Adani  Vizhinjam Port  Vizhinjam Port  അദാനി സ്‌കിൽ ഡെവലപ്പ്മെന്‍റ്  അദാനി
Adani Skill Development program inaugurated

തിരുവനന്തപുരം : വിഴിഞ്ഞം അദാനി സ്‌കിൽ ഡെവലപ്പ്മെന്‍റ് സെന്‍ററിന്‍റെ നേതൃത്വത്തിൽ നടത്തുന്ന തുറമുഖവുമായി ബന്ധപ്പെട്ട വിവിധ കോഴ്‌സുകളുടെ ഉദ്‌ഘാടനം കോവളം എംഎൽഎ എം.വിൻസന്‍റ് നിർവഹിച്ചു. ലാഷർ, ഐടിവി ഓപ്പറേറ്റർ കോഴ്‌സുകളാണ് ആരംഭിച്ചത്. ക്രെയിൻ ഓപ്പറേറ്റർ, വെയർഹൗസ്‌ മാനേജ്‌മെന്‍റ് ഉൾപ്പെടെ കൂടുതൽ കോഴ്‌സുകൾ അടുത്ത മാസം തുടങ്ങും. ഷിപ്പിംഗ്, ലോജിസ്റ്റിക് മേഖലയിലെ ലോകോത്തര നിലവാരമുള്ള പരിശീലന കേന്ദ്രമായി വിഴിഞ്ഞത്തെ വികസിപ്പിക്കണമെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ എംഎൽഎ പറഞ്ഞു.

ഇന്ത്യയിലെയും വിദേശത്തെയും തുറമുഖങ്ങളിലേക്കുള്ള റിക്രൂട്ടിംഗ് കേന്ദ്രമായി മാറാൻ വിഴിഞ്ഞത്തിനു ശേഷിയുണ്ടെന്ന് അദാനി വിഴിഞ്ഞം പോർട്ട് സിഇഒ പ്രദീപ് ജയരാമൻ പറഞ്ഞു.

അദാനി ഫൌണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ വസന്ത്‌ ഗദാവി, ദക്ഷിണേന്ത്യ സിഎസ്‌ആർ മേധാവി ഡോ. അനിൽ ബാലകൃഷ്‌ണൻ, ഓപറേഷൻസ്‌ മേധാവി തുഷാർ രാഹത്തെകർ, പ്രകാശ് പിള്ള, സെബാസ്റ്റ്യൻ ബ്രിട്ടോ, എം.ജെ. അനുരാഗ് എന്നിവർ ചടങ്ങില്‍ സംസാരിച്ചു.

ഉദ്യോഗാർത്ഥികൾക്ക്‌ തുറമുഖ മേഖലയിൽ കൂടുതൽ തൊഴിൽ അവസരം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന കോഴ്‌സുകൾക്ക് https://www.adanisaksham.com/course-details/194?type=2, https://www.adanisaksham.com/course-details/194?type=3 എന്നീ ലിങ്കുകൾ വഴി അപേക്ഷിക്കാം. വിവരങ്ങൾക്ക് ഫോൺ: 80-75497373.

Also Read :പരിഷ്‌കരിച്ച പാഠപുസ്‌തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി; വിതരണോദ്ഘാടനം മാര്‍ച്ച് 12 ന്‌

ABOUT THE AUTHOR

...view details