കേരളം

kerala

ദേവസ്വം ബോർഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനം ഇനി കേരള പിഎസ്‌സി മാതൃകയിൽ

By ETV Bharat Kerala Team

Published : Mar 1, 2024, 7:54 PM IST

സംവരണ തത്വം നടപ്പാക്കുന്നത് കേരളത്തിലെ അഞ്ച് ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള 31 എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ

Edu reservation in aided schools  Devaswom Minister  Devaswom Board  ദേവസ്വം ബോർഡ്  ദേവസ്വം ബോർഡ് സ്‌കൂൾ
Recruitment in Devaswom Board Educational Institutions on Kerala PSC pattern

തിരുവനന്തപുരം :ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനത്തിൽ സാമൂഹൃനീതി ഉറപ്പാക്കുന്നതിനായി അധ്യാപക-അനധ്യാപിക നിയമനങ്ങളിൽ കേരള പിഎസ്‌സി (Kerala PSC) മാതൃകയിലുള്ള സംവരണം നടപ്പാക്കാൻ സർക്കാർ ഉത്തരവ്.

ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ്റെ (Devaswom Minister) അധ്യക്ഷതയിൽ ചേർന്ന സംസ്ഥാനത്തെ ദേവസ്വം ബോർഡുകളുടെ (Devaswom Board) യോഗമാണ് ഈ തീരുമാനമെടുത്തത്. തുടർന്നാണ് തീരുമാനം അംഗീകരിച്ച് സർക്കാർ ഉത്തരവ് ഇറക്കിയത്.

തിരുവിതാംകൂർ, കൊച്ചി, ഗുരുവായൂർ, മലബാർ, കൂടൽ മാണിക്യമടക്കം കേരളത്തിലെ അഞ്ച് ദേവസ്വം ബോർഡുകളാണ് കേരളത്തിൽ ഉള്ളത്. ഇവയുടെ കീഴിൽ പ്രവർത്തിക്കുന്ന 31 എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് (Aided Educational Institutions) സംവരണ തത്വം നടപ്പാക്കുന്നത്. ആകെ 733 തസ്‌തികകളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളത്.

തിരുവിതാംകൂർ ദേവസ്വത്തിൽ (Travancore Devaswom Board) സ്‌കൂളുകളിൽ 271ഉം കോളജുകളിൽ 184ഉം തസ്‌തികയുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിൽ (Cochin Devaswom Board) സ്‌കൂളിൽ 17ഉം കോളജിൽ 113ഉം ആണ് തസ്‌തികകൾ. ഗുരുവായൂർ ദേവസ്വത്തിൽ (Guruvayur Devaswom Board) സ്‌കൂളുകളിൽ 72 ഉം കോളജിൽ 76ഉം തസ്‌തികകളുണ്ട്. കൂടൽമാണിക്യത്തിലും മലബാർ ദേവസ്വത്തിലും (Malabar Devaswom Board) വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ തയ്യാറാക്കി ദേവസ്വം ബോർഡുകൾ നിയമനം നടത്തും.

Also read :സ്‌കൂള്‍ പ്രായപരിധിയില്‍ കേന്ദ്രത്തെ തള്ളി കേരളം; സാമൂഹിക പ്രത്യാഘാതമുണ്ടാകുമെന്ന് മന്ത്രി ശിവൻകുട്ടി

ABOUT THE AUTHOR

...view details