കേരളം

kerala

കൂടുതല്‍ മഴ പെയ്യുന്നത് മുന്നറിയിപ്പോ ? ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ അപായ സൂചനയോ? അറിയേണ്ടതെല്ലാം

By ETV Bharat Kerala Team

Published : Feb 22, 2024, 8:28 PM IST

കഴിഞ്ഞ കുറച്ച് വർഷങ്ങളായി തീവ്രമായ കൊടുങ്കാറ്റുകള്‍ക്കും ശക്തമായ മഴയ്ക്കും യുഎസ് സാക്ഷ്യം വഹിക്കുകയാണ്. ആഗോളതാപനത്തിന്‍റെ പ്രത്യാഘാതങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന എയറോസോളുകൾ ലോകമെമ്പാടും കുറയുകയാണെന്നും ഈ ദശകത്തിൽ കൂടുതൽ തീവ്രമായ മഴയുണ്ടാകുമെന്നുമാണ് പഠനം പറയുന്നത്.

Climate change in america  Aerosols  Berkeley Lab findings  അമേരിക്കയിലെ മഴ വർദ്ധനവ്  ബെർക്ക്‌ലി ലാബ്
Berkeley Lab

വാഷിങ്ടണ്‍ ഡിസി: കാർബൺ ഡയോക്‌സൈഡ് പോലുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ മഴയുടെ അളവ് വർദ്ധിപ്പിക്കുമെന്ന് നമുക്കറിയാം. വാതകങ്ങളുടെ പുറന്തള്ളല്‍ അന്തരീക്ഷത്തെ ചൂടാക്കി, സമുദ്രങ്ങൾ ജല ബാഷ്‌പീകരണം നടത്തുന്നത് എളുപ്പമാക്കുന്നു. കൂടാതെ ചൂടുള്ള വായുവിന് കൂടുതൽ ജലബാഷ്‌പങ്ങള്‍ സംഭരിക്കാനും ഇത് കൂടുതൽ ഈർപ്പം മഴയായി പെയ്യാനും അനുവദിക്കുന്നു. എന്നാല്‍ മഴയുടെ വർദ്ധനവ് വ്യക്തമായി സൂചിപ്പിക്കുന്ന ഡാറ്റ ദീര്‍ഘകാലമായി ഉണ്ടായിരുന്നില്ല.

ഫോസിൽ ഇന്ധനങ്ങൾ കത്തിച്ച് ഉൽപ്പാദിപ്പിക്കുന്ന സൾഫർ ഡയോക്‌സൈഡ് പോലുള്ള എയറോസോളുകളുടെ ഫലമായാണ് മഴയുടെ വർദ്ധനവിനെ വലിയ തോതിൽ തടഞ്ഞിരുന്നത് എന്നാണ് അമേരിക്കയിലെ ഊർജ വകുപ്പിന്‍റെ ലോറൻസ് ബെർക്ക്‌ലി നാഷണൽ ലബോറട്ടറിയിലെ (ബെർക്ക്‌ലി ലാബ്) ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിയ ഒരു പുതിയ പഠനത്തിൽ പറയുന്നത്.ഇവ വായു മലിനീകരണമായോ പുകമഞ്ഞായോ ആയാണ് പൊതുവെ കരുതപ്പെട്ടിരുന്നത്.

ഇതു സംബന്ധിച്ച ഗവേഷണം നേച്ചർ കമ്മ്യൂണിക്കേഷൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ ഭൂഖണ്ഡത്തിനുള്ളിൽ അതിശക്തമായ മഴയുടെ മാറ്റത്തിന് കാരണം വ്യക്തമാക്കുന്ന പഠനം ഇതാദ്യമാണ് പുറത്തുവരുന്നതെന്ന് ബെർക്ക്‌ലി ലാബിലെ ഗവേഷണ ശാസ്‌ത്രജ്ഞനും പഠനത്തിന്‍റെ പ്രധാന ഗ്രന്ഥകര്‍ത്താക്കളില്‍ ഒരാളുമായ മാർക്ക് റിസർ പറഞ്ഞു.

1970-കൾ വരെ അതിശക്തമായ മഴയുടെ സാധ്യത എയറോസോളുകള്‍ നികത്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ശുദ്ധവായു അമേരിക്കയിൽ അന്തരീക്ഷ മലിനീകരണത്തിൽ വലിയ കുറവുണ്ടാക്കി. എയറോസോൾ മാസ്‌കിംങ് വളരെ പെട്ടെന്ന് നിലച്ചതിനാല്‍ വളരെ വേഗത്തിൽ മഴ വർധിച്ചേക്കാം എന്നും അദ്ദേഹം പറഞ്ഞു. ഭൂരിഭാഗം കാലാവസ്ഥാ വ്യതിയാനങ്ങളും നടക്കുന്നത് പ്രാദേശിക തലത്തിലാണ്. എന്നാല്‍ ഈ പ്രാദേശിക കാലാവസ്ഥാ വ്യതിയാനങ്ങളില്‍ മാനുഷിക ഇടപെടല്‍ ഉണ്ടാക്കുന്ന ആഘാതം എത്രത്തോളമാണെന്ന് പ്രവചിക്കാന്‍ പരമ്പരാഗത കാലാവസ്ഥാ മാതൃകകൾ പര്യാപ്‌തമല്ല.

1900 മുതൽ 2020 വരെയുള്ള മഴ മാപിനികളിൽ നിന്നുള്ള അളവുകള്‍ പരിശോധിച്ച് യുഎസിലെ മഴയെ മനുഷ്യ പ്രവർത്തനങ്ങൾ എങ്ങനെ സ്വാധീനിച്ചുവെന്ന് കൂടുതൽ മനസിലാക്കാന്‍ ഗവേഷകർക്ക് കഴിഞ്ഞു. 'യുഎസില്‍ എന്തുകൊണ്ട് കൂടുതൽ മഴ പെയ്യുന്നു എന്നുള്ളതിനും ഇന്‍റര്‍ഗവണ്‍മെന്‍റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) നടത്തിയ മുൻകാല പഠനങ്ങൾ പരസ്‌പരവിരുദ്ധമായ നിഗമനങ്ങളിൽ എത്തിച്ചേർന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കുകയും ചെയ്യുന്ന തെളിവുകള്‍ ഞങ്ങൾ ഇപ്പോൾ നൽകിയിട്ടുണ്ട്' മാർക്ക് റിസർ പറഞ്ഞു.

ഹരിതഗൃഹ വാതകങ്ങളും എയറോസോൾ പുറന്തള്ളലും അതിശക്തമായ മഴയെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠനം പറയുന്നുണ്ട്. ഭൂമി മുഴുവന്‍ വേഗത്തിൽ വ്യാപിക്കുന്ന ഹരിതഗൃഹ വാതകത്തിന്‍റെ പുറന്തള്ളല്‍ വർധിച്ചു. അത് മഴയുടെ വർദ്ധനവിന് കാരണമാകുമെന്നാണ് ഗവേഷകരുടെ സ്ഥിരീകരണം. എയറോസോളുകൾ ഭൂമിയെ തണുപ്പിക്കുന്നു. ഇത് ഡ്രൈയിങ് എഫക്‌ടിന് കാരണമാകുന്നു. എന്നാൽ അവയ്ക്ക് പ്രാദേശികമായ സ്വാധീനവുമുണ്ട്. ആ സ്വാധീനം സീസണുകളെ ആശ്രയിച്ചാണിരിക്കുന്നത്. എയറോസോളുകൾ സാധാരണയായി ശീതകാലത്തും വസന്തകാലത്തും യുഎസില്‍ മഴ കുറയ്ക്കുന്നതിന് സഹായിക്കുന്നവയാണ്. എയറോസോളുകളുടെ പ്രഭാവം ഹരിതഗൃഹ വാതകങ്ങളുടെ ഫലത്തെ എങ്ങനെ നികത്തുന്നു എന്ന് വിശദീകരിക്കുന്നതിലൂടെ കഴിഞ്ഞ നൂറ്റാണ്ടിലെ മഴയുടെ ലഭ്യത പരിശോധിക്കുന്ന ചില പഠനങ്ങൾ വിശദീകരിക്കാനാകും. ജലവിഭവ മാനേജ്മെന്‍റിനും ഇൻഫ്രാസ്ട്രക്ചർ ഡിസൈനിനുമുള്ള പ്രവചനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എയറോസോളുകൾ ട്രാക്ക് ചെയ്യുന്നത് സഹായകരമാകുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി തീവ്രമായ കൊടുങ്കാറ്റുകള്‍ക്കും ശക്തമായ മഴയ്ക്കും യുഎസ് സാക്ഷ്യം വഹിച്ചുവെന്ന് ബെർക്ക്‌ലി ലാബിലെ എർത്ത് ആൻഡ് എൻവയോൺമെന്‍റല്‍ സയൻസസ് ഏരിയയുടെ അസോസിയേറ്റ് ലബോറട്ടറി ഡയറക്‌ടറും പഠനത്തിന്‍റെ സഹ-ലീഡുമായ ബിൽ കോളിൻസ് പറഞ്ഞു. ആഗോളതാപനത്തിന്‍റെ പ്രത്യാഘാതങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്ന എയറോസോളുകൾ ലോകമെമ്പാടും കുറയുകയാണെന്നും ഈ ദശകത്തിൽ കൂടുതൽ തീവ്രമായ മഴയുണ്ടാകുമെന്നുമാണ് പഠനം പറയുന്നതെന്നും കോളിൻസ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details