കേരളം

kerala

വയോധികനെ ആക്രമിച്ച പുലിയെ നാട്ടുകാർ തല്ലിച്ചതച്ചു: നിരവധി പേർക്ക് പരിക്ക്, ദൃശ്യങ്ങൾ പുറത്ത് - VILLAGERS ATTACKED LEOPARD AT UP

By ETV Bharat Kerala Team

Published : Apr 29, 2024, 8:45 PM IST

വയോധികനെ ആക്രമിച്ച പുലിയെ നാട്ടുകാർ ചേർന്ന് തല്ലിച്ചതച്ചു. പുലിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

LEOPARD ATTACK  പുലി  പുലിയുടെ ആക്രമണം  വന്യജീവി ആക്രമണം
Villagers Attacked Leopard Which Attacked Locals in Up, Many Injured

പുലിയെ നാട്ടുകാർ ആക്രമിക്കുന്ന ദൃശ്യങ്ങൾ

ലക്‌നൗ: ഉത്തർ പ്രദേശിൽ വയോധികനെ ആക്രമിച്ച പുലിയെ നാട്ടുകാർ ചേർന്ന് തല്ലിച്ചതച്ചു. മർദനമേറ്റ പുലി വിരണ്ടോടി. പുലിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സിദ്ധാർഥ്‌നഗർ ജില്ലയിലെ ഹത്വ ഗ്രാമത്തിലാണ് സംഭവം.

ഇന്ന് (ഏപ്രിൽ 29) പുലർച്ചെയാണ് ഗ്രാമത്തിൽ പുലി പ്രവേശിച്ചത്. വീട്ടിലെ വരാന്തയിൽ ഇരിക്കുകയായിരുന്ന എൺപതുകാരനെയാണ് പുലി ആദ്യം ആക്രമിച്ചത്. വയോധികന്‍റെ നിലവിളി കേട്ട് വന്ന നാട്ടുകാരെയും പിന്നീട് പുലി ആക്രമിച്ചു. തുടർന്ന് നാട്ടുകാർ ചേർന്ന് പുലിയെ വടി കൊണ്ട് അടിക്കുകയായിരുന്നു.

നാട്ടുകാരുടെ ആക്രമണമേറ്റ പുലി പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ അഞ്ച് പേരെ ഇറ്റാവയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞതോടെ സിദ്ധാർഥ്ന‌ഗർ ഡിഎഫ്ഒ സ്ഥലത്തെത്തി പുലിയെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. വന്യമൃഗങ്ങളുടെ നിരന്തരമായ ആക്രമണത്തിൽ പ്രദേശവാസികൾ ഭീതിയിലാണ്.

Also Read: പാലപ്പിള്ളിയിൽ പുലി റോഡ് മുറിച്ചു കടക്കുന്ന ദൃശ്യം പുറത്ത്

ABOUT THE AUTHOR

...view details