കേരളം

kerala

കുൽഗാമിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷ സേന - Encounter Kulgam

By ETV Bharat Kerala Team

Published : May 7, 2024, 6:40 PM IST

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ പേരോ വിവരങ്ങളോ ലഭിച്ചിട്ടില്ല എന്ന് അധികൃതർ പറഞ്ഞു

ENCOUNTER IN KULGAM  TWO TERRORISTS KILLED IN ENCOUNTER  കുൽഗാം ഏറ്റുമുട്ടൽ  CLASH IN KULGAM
Encounter in Kulgam ; Security Forces Killed Two Terrorists (Etv Bharat)

കുൽഗാം (ജമ്മു കശ്‌മീർ): ജമ്മു കശ്‌മീരിലെ കുൽഗാമിലെ റെഡ്വാനി പയീൻ പ്രദേശത്ത് ഇന്ന് സുരക്ഷ സേന നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി കശ്‌മീർ സോൺ പൊലീസ് സ്ഥിരീകരിച്ചു. ഇവരെ തിരിച്ചറിയാന്‍ അധികൃതർക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.

കഴിഞ്ഞ ദിവസം തെക്കൻ കശ്‌മീരിലെ കുൽഗാമിലെ റെഡ്വാനി പയീൻ മേഖലയിൽ ഭീകരരും സുരക്ഷ സേനയും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. എന്നാൽ, പൂഞ്ച് ആക്രമണത്തിന് ഏർപ്പെട്ടിരുന്ന ഭീകരരാണോ ഇവരെന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

മെയ് 4 ന് ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തിക്കപ്പുറത്ത് നിന്ന് ഭീകരർ ഒരു വാഹനവ്യൂഹത്തിന് നേരെ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ആക്രമണം നടന്ന പ്രദേശം സുരൻകോട്ടിലെ സനായി ടോപ്പിനും മെന്ദറിലെ ഗുർസായ് പ്രദേശത്തിനും ഇടയിലാണ്.

Also Read : പൂഞ്ച് മേഖലയിൽ തെരച്ചിൽ ശക്തമാക്കി; സംശയം തോന്നുന്നവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് - Massive Search In Poonch

ABOUT THE AUTHOR

...view details