കേരളം

kerala

അമ്മയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ

By ETV Bharat Kerala Team

Published : Feb 27, 2024, 4:11 PM IST

ഒഡീഷയിൽ അമ്മയെയും 7 വയസുകാരനായ മകനെയും വീട്ടിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ

Odisha murder  Accussed arrested in murder case  murders of mother and son  രണ്ട് പേർ അറസ്റ്റിൽ  ഒഡീഷയിലെ കൊലപാതക കേസ്
Two Persons Arrested In Murders Of Mother, Son In Odisha

ഒഡീഷ: ഒഡീഷയിലെ ചുടിയലാഞ്ചി ഗ്രാമത്തിൽ അമ്മയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്‌ത് പൊലീസ് (Two Persons Arrested In Murders Of Mother, Son In Odisha ). ഫെബ്രുവരി 19 ന് ഡി നീലാബെനി എന്ന യുവതിയും അവരുടെ 7 വയസുകാരനായ മകനെയും വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ദുബായിലായിരുന്ന ഭർത്താവ് സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് ബെർഹാംപൂർ എസ്‌ പി ശരവണ വിവേക് എം പറഞ്ഞു പറഞ്ഞു.

കഴുത്തുഞെരിച്ചാണ് ഡി നീലാബെനിയെയും മകൻ ഡി റുഷിയെയും കൊലപ്പെടുത്തിയത്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ടു പേരാണ് പൊലീസിന്‍റെ പിടിയിലായത്. അറസ്റ്റിലായ സ്ത്രീയുടെ അവിഹിത ബന്ധം മനസിലാക്കിയ നീലാബെനി ഇത് യുവതിയുടെ ഭർത്താവിനെ അറിയിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details