കേരളം

kerala

അപകടത്തില്‍ പെട്ടതിന് പിന്നാലെ തീപിടിത്തം; ടാങ്കര്‍ ലോറി ഡ്രൈവർ വെന്തുമരിച്ചു

By ETV Bharat Kerala Team

Published : Mar 8, 2024, 8:43 AM IST

ഇന്നലെ രാത്രി 8മണിയോടെയാണ് ടാങ്കർ അപകടമുണ്ടായത്

Odisha Jharsuguda  tanker met with an accident  ഒഡിഷയിൽ ടാങ്കർ അപകടം  ട്രക്ക് ഡ്രൈവർ വെന്തുമരിച്ചു
accident

ജാർസുഗുഡ (ഒഡിഷ) :ടാങ്കർ അപകടപ്പെട്ടതിനെ തുടർന്ന് തീ പടര്‍ന്ന് ട്രക്ക് ഡ്രൈവർ വെന്തുമരിച്ചു. വ്യാഴാഴ്‌ച ഒഡിഷയിലെ ജാർസുഗുഡയ്ക്ക് സമീപം എൻഎച്ച്-49 ൽ രാത്രി 8 മണിയേടെയാണ് അപകടമുണ്ടായത്. ബിറ്റുമിൻ നിറച്ച ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. ബിഹാർ സ്വദേശിയായ കമൽ കിഷോറാണ് അപകടത്തിൽ വെന്തുമരിച്ചതെന്ന് ജാർസുഗുഡ പൊലീസ് ഇൻസ്പെക്‌ടർ രഞ്ജൻ ബാരിഹ പറഞ്ഞു (Bitumen Laden Tanker Met With An Accident Truck Driver Charred To Death).

സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. അതേസമയം തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ വാട്ടർ ടാങ്കർ കാറിൽ ഇടിച്ചതിനെ തുടർന്ന് മൂന്ന് വയസുകാരൻ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ബുധനാഴ്‌ച രാത്രി ഹിമായത് സാഗർ റോഡിലാണ് ഈ അപകടമുണ്ടായത്. എന്നാൽ കേസ് ഇതുവരെ രജിസ്‌റ്റർ ചെയ്‌തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ALSO READ:മേള നടക്കുന്നിടത്തെ ആള്‍ക്കൂട്ടത്തിലേക്ക് പാല്‍ ടാങ്കര്‍ പാഞ്ഞുകയറി ; മൂന്ന് മരണം, നൂറിലേറെ പേര്‍ക്ക് പരിക്ക്

ടാങ്കർ ലോറി അപകടത്തിൽ മൂന്ന് മരണം: സിക്കിമിൽ മേള നടക്കുന്നിടത്തെ ആള്‍ക്കൂട്ടത്തിലേക്ക് നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി പാഞ്ഞുകയറി അപകടമുണ്ടായി. സംഭവത്തിൽ മൂന്ന് പേർ മരിച്ചു (Milk Tanker Accident In Sikkim). ഫെബ്രുവരി 10 ശനിയാഴ്‌ച രാത്രി സിക്കിമിലെ റാണിപുൾ മേഖലയിലാണ് അപകടമുണ്ടായത്.

സംഭവത്തിൽ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അതില്‍ 20 പേരുടെ നില ഗുരുതരമാണെന്നായിരുന്നു വിവരം. രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായതെന്ന് സിക്കിം പൊലീസ് അറിയിച്ചിരുന്നു.

മേളയില്‍ പങ്കെടുക്കാനെത്തിയവര്‍ പാര്‍ക്ക് ചെയ്‌തിരുന്ന വാഹനങ്ങളിലേക്കാണ് സിക്കിം മില്‍ക്ക് യൂണിറ്റിന്‍റെ ടാങ്കര്‍ ഇടിച്ചുകയറുകയായിരുന്നു. പാര്‍ക്ക് ചെയ്‌തിരുന്ന വാഹനങ്ങള്‍ക്ക് സമീപം ആളുകള്‍ കൂടി നിൽക്കുകയും ലോറിയുടെ ടയറിനടിൽപ്പെട്ട് മൂന്ന് പേർ മരിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details