കേരളം

kerala

അവകാശങ്ങള്‍ നേടാന്‍ പോരാട്ടം; നഗ്നപാദനായെത്തി ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയുടെ പത്രിക സമര്‍പ്പണം - Transgender Candidate Lok Sabha

By ETV Bharat Kerala Team

Published : May 4, 2024, 11:32 AM IST

ദക്ഷിണ ഡല്‍ഹിയില്‍ നിന്ന് ജനവിധി തേടാനായി കഴിഞ്ഞ ദിവസം 26വയസുള്ള രാജന്‍സിങ് എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. തന്‍റെ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ ഉയര്‍ത്തിക്കാട്ടാനാണ് സ്ഥാനാര്‍ഥിത്വം എന്ന് അദ്ദേഹം.

DELHI LOK SABHA  DELHI LOK SABHA RACE  രാജന്‍ സിങ്ങ്  ദക്ഷിണ ഡല്‍ഹി
Transgender Candidate Enters Delhi Lok Sabha Race Barefoot, Advocates For Community Rights (Etv Bharat)

ന്യൂഡല്‍ഹി : രാജ്യത്ത് ലോക്‌സഭയിലേക്ക് ജനവിധി തേടാന്‍ ആദ്യമായൊരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി രംഗത്ത്. ദക്ഷിണ ഡല്‍ഹിയില്‍ നിന്നാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തില്‍ നിന്നുള്ള ഒരാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. 26കാരനായ രാജന്‍ സിങ്ങാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. ഇതോടെ അദ്ദേഹം തലക്കെട്ടുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

ഇദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയതും ഏറെ വ്യത്യസ്‌തനായാണ്. പരമ്പരാഗത ശൈലിയില്‍ മുണ്ടുടുത്ത് തൊപ്പി വച്ച് ഷര്‍ട്ടും ചെരുപ്പും ധരിക്കാതെയാണ് ഇദ്ദേഹം എത്തിയത്. താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ശ്വവത്കൃത സമൂഹത്തിന് വേണ്ടിയുള്ള തന്‍റെ പ്രതിബന്ധതയും വ്യക്തമാക്കാനാണ് ഇത്തരമൊരു പ്രതീകാത്മക നടപടി കൈക്കൊണ്ടത്. ഡല്‍ഹി ഹൈക്കോടതി ഉറപ്പ് നല്‍കിട്ടും മതിയായ സുരക്ഷിതമില്ലാത്ത വിഭാഗമാണ് ഭിന്നലിംഗക്കാര്‍. തുല്യഅവകാശവും ജനാധിപത്യത്തിലെ അംഗീകാരത്തിനുമായാണ് തന്‍റെ സ്ഥാനാര്‍ഥിത്വമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയ പോരാടിയ ബാബാ സാഹേബ് അംബേദ്ക്കറിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഭിന്നലിംഗക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. അവശ്യ സേവനങ്ങളായ ശുചിമുറികള്‍, ആരോഗ്യ പരിചരണം, പൊതുഗതാഗതം തുടങ്ങിയ സേവനങ്ങള്‍ തങ്ങളുടെ സമൂഹത്തിന് ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ദേശീയ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മിഷന്‍ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ തന്‍റെ സമൂഹത്തിന്‍റെ ഉള്‍പ്പെടുത്തലും പ്രാതിനിധ്യവുമാണ് തന്‍റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ തങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ബോധവത്ക്കരണവും ഇതിലൂടെ ഉദ്ദേശിക്കുന്നുവെന്നും ഇടിവി ഭാരതിനോട് അദ്ദേഹം പറഞ്ഞു. പ്രത്യേക ശുചിമുറികളും ക്യൂവുകളും ജോലികളിലും വിദ്യാഭ്യാസത്തിലും ഒരുശതമാനം സംവരണമെങ്കിലും തങ്ങള്‍ക്ക് ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Also read:ബംഗാളിന്‍റെ അവസ്ഥ കാശ്‌മീരിനേക്കാൾ ഭീകരം': നരേന്ദ്ര മോദി

ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം ഇപ്പോഴും സാമൂഹ്യമായ തിരസ്‌കരണം അനുഭവിക്കുന്നു. മുഖ്യധാര രാഷ്‌ട്രീയ കക്ഷികളില്‍ തങ്ങളുടെ സമൂഹത്തില്‍ നിന്നുള്ള നേതാക്കളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ABOUT THE AUTHOR

...view details