കേരളം

kerala

നാവികന്‍ കൊല്ലപ്പെട്ടു; വന്യമൃഗത്തിന്‍റെ ആക്രമണത്തില്‍ യുവ നാവികന്‍ കൊല്ലപ്പെട്ടു

By ETV Bharat Kerala Team

Published : Mar 14, 2024, 6:27 PM IST

മാനിനോട് സാമ്യമുള്ള നീലഗായ് എന്ന വന്യ മൃഗമാണ് നാവികന്‍റെ ജീവനെടുത്തത്.

Wild Animal Attack  Soldier killed  Wild Animal  Soldier
Soldier killed in wild animal attack in Gujarat

കോലാർ :വന്യമൃഗത്തിന്‍റെ ആക്രമണത്തിൽ കോലാർ സ്വദേശിയായ നാവിക സേന ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഗുജറാത്തിലെ ജാം നഗറിൽ ബുധനാഴ്‌ചയാണ് സംഭവം. 22കാരനായ ഹർഷിത് പ്രസന്ന എന്ന സൈനികനാണ് മരിച്ചത്. 2019ൽ നാവിക സേനയില്‍ ചേര്‍ന്ന ഹര്‍ഷിത് കഴിഞ്ഞ നാല് വർഷമായി സേവനമനുഷ്‌ഠിച്ച് വരികയായിരുന്നു. ഗുജറാത്തിലെ ജാം നഗറിൽ നാവികനായി ജോലി ചെയ്യുമ്പോഴാണ് അപകടം.

മാനിനോട് സാമ്യമുള്ള നീലഗായ് എന്ന വന്യമൃഗമാണ് നാവികന്‍റെ ജീവനെടുത്തത്. നീലഗായ് കുഞ്ഞുങ്ങൾ പ്ലാസ്റ്റിക്ക് കഴിക്കുന്നത് കണ്ട നാവികൻ ഹർഷിത് പ്രസന്ന നീലഗായി കുഞ്ഞുങ്ങളെ പിടികൂടി മറ്റെവിടെയെങ്കിലും വിടാനായി പരിശ്രമിക്കുകയായിരുന്നു. ഈ സമയം ഒരു നീലഗായ് മൃഗം ഹർഷിത്തിന്‍റെ പിന്നിലൂടെ എത്തി മുതുകിൽ കടിച്ചു. നാവികൻ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. കോലാറിലെ രുദ്ര ഭൂമിയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.

Also Read :തുടര്‍ക്കഥയാകുന്ന മനുഷ്യ-മൃഗ സംഘർഷം; രാജ്യത്ത് ജീവന്‍ നഷ്‌ടമായവര്‍ നിരവധി

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ