കേരളം

kerala

രാമേശ്വരം കഫേ സ്‌ഫോടനക്കേസ്; മുസാമിൽ പാഷ 7 ദിവസത്തേക്ക് എൻഐഎ കസ്‌റ്റഡിയിൽ - Rameswaram Cafe Blast Case

By ETV Bharat Kerala Team

Published : Mar 29, 2024, 4:10 PM IST

രാമേശ്വരം കഫേ സ്‌ഫോടന കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന മുസാമിൽ പാഷയെ എൻഐഎ കസ്‌റ്റഡിയില്‍ എടുത്തു. ബോംബ് നിർമാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കൾ ഇയാൾ എത്തിച്ചു നൽകിയത് ഇയാളെന്ന് സൂചന.

RAMESWARAM CAFE BOMB BLAST  NIA  BENGALURU  NIA TAKEN INTO CUSTODY SUSPECTED
Rameswaram Cafe Blast Case, NIA Taken Into Custody Suspected Terrorist For 7 Days

ബെംഗളൂരു (കർണാടക) :ദേശീയ തലത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ അറസ്‌റ്റിലായ മുസാമിൽ പാഷ എന്ന തീവ്രവാദിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്‌റ്റഡിയിലെടുത്തു. നേരത്തെ ഇയാളെ നഗരത്തിലെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു.

രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ മുഖ്യപ്രതികൾക്ക് ബോംബ് നിർമാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കളും ഇയാൾ എത്തിച്ചു നൽകിയതായും അട്ടിമറി നടത്താൻ പദ്ധതിയിട്ടിരുന്നതായും വിവരമുണ്ട്. തുടർന്നുള്ള അന്വേഷണത്തിന് അനുമതി തേടിയ കോടതി പ്രതിയെ ഏഴ് ദിവസത്തേക്ക് എൻഐഎ കസ്‌റ്റഡിയിൽ വിട്ടു.

ബോംബ് സ്‌ഫോടനക്കേസിലെ പ്രതികൾക്ക് അസംസ്‌കൃത വസ്‌തുക്കളുൾപ്പെടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയെന്ന കുറ്റത്തിന് ചിക്കമംഗളൂരു മുടിഗെരെ സ്വദേശി മുസാമിൽ ഷെരീഫിനെ വ്യാഴാഴ്‌ച (28-03-2024) അറസ്‌റ്റ് ചെയ്‌തിരുന്നു. ആറുമാസം മുമ്പ് ബെംഗളൂരു വിട്ട് മുടിഗെരെ ചിക്കൻ കൗണ്ടിയിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ. തീർത്ഥഹള്ളിയിലെ മോസ്‌റ്റ് വാണ്ടഡ് തീവ്രവാദി അബ്‌ദുൾ മതീൻ താഹയും മുസാമിലും എസ്എസ്എൽസി വരെ ഒരേ ക്ലാസിലാണ് പഠിച്ചതെന്ന് എൻഐഎ വൃത്തങ്ങൾ പറഞ്ഞു.

മാർച്ച് ഒന്നിനാണ് ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഏരിയയിലെ കഫേയിൽ സ്ഫോടനം നടക്കുന്നത്. മാർച്ച് മൂന്നിനാണ് കേസ് എൻഐഎയ്‌ക്ക് കൈമാറിയത്. തിരക്കേറിയ സമയത്താണ് കഫേയിൽ സ്ഫോ‌ടനമുണ്ടായത്. സ്‌ഫോടനത്തില്‍ പത്ത് പേർക്ക് പരിക്കേറ്റിരുന്നു. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. വിവരം നൽകുന്നവരുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തില്ലെന്നും എൻഐഎ ഉറപ്പ് നൽകിയിരുന്നു. കഫേയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച പ്രതിയുടെ ചിത്രവും ഉദ്യോഗസ്ഥർ പുറത്തുവിട്ടിരുന്നു.

Also Read : രമേശ്വരം കഫേ സ്‌ഫോടനം; പ്രതികളുടെ വീടുകളില്‍ അടക്കം അഞ്ചിടങ്ങളില്‍ എന്‍ഐഎ റെയ്‌ഡ്

ABOUT THE AUTHOR

...view details