ബെംഗളൂരു (കർണാടക) :മാർച്ച് 1 ന് സ്‌ഫോടനം നടന്ന ബെംഗളൂരുവിലെ രാമേശ്വരം കഫേ ശനിയാഴ്‌ച (09-03-2024) രാവിലെ പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു (Rameshwaram Cafe Reopens Week After Explosion). തുറക്കുന്നതിന് മുന്നോടിയായി കർശന സുരക്ഷ നടപടികൾ ഏർപ്പെടുത്തിയതായി കഫേ ഉടമ രാഘവേന്ദ്ര റാവു ഉറപ്പ് നൽകി.
മാർച്ച് 1 ന് ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഏരിയയിലുള്ള കഫേയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ പത്ത് പേർക്ക് പരിക്കേറ്റിരുന്നു. അതിന് ശേഷം കുറച്ച് ദിവസത്തേക്ക് കഫേ അടച്ചിടുകയായിരുന്നു.
കഫേ തുറക്കുമ്പോൾ, അതിന്‍റെ സഹസ്ഥാപകൻ രാഘവേന്ദ്ര റാവുവും എല്ലാ ജീവനക്കാരും കർശനമായ സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പാക്കിയിരുന്നു. ദേശീയ ഗാനം ആലപിച്ചാണ് കഫേ പ്രവർത്തനം ആരംഭിച്ചത്.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ എല്ലാ സുരക്ഷ മുൻകരുതലുകളും ഞങ്ങൾ സ്വീകരിക്കുന്നുണ്ടെന്ന് രാഘവേന്ദ്ര റാവു പറഞ്ഞു. ഞങ്ങളുടെ സുരക്ഷ ടീമിനെ ഞങ്ങൾ ശക്തിപ്പെടുത്തുകയാണ്, കൂടാതെ ഞങ്ങളുടെ സുരക്ഷ ഗാർഡുകളെ പരിശീലിപ്പിക്കാൻ വിമുക്തഭടന്മാരുടെ ഒരു പാനൽ ശ്രമിക്കുന്നുണ്ട്,"എന്നും രാഘവേന്ദ്ര റാവു കൂട്ടിച്ചേർത്തു.
"ഞങ്ങൾ എല്ലാ സിസിടിവി ദൃശ്യങ്ങളും വിവരങ്ങളും അധികാരികൾക്ക് നൽകിയിട്ടുണ്ട് എന്ന് രാഘവേന്ദ്ര റാവു പറഞ്ഞു. ഞങ്ങൾ അവരുമായി സഹകരിക്കുന്നു. കഫേ ഇത്രയും പെട്ടെന്ന് വീണ്ടും തുറക്കാൻ ഞങ്ങളെ സഹായിച്ചതിന് സർക്കാരിനോട് ഞങ്ങൾ വളരെ നന്ദിയുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
എൻഐഎ കുറ്റവാളിയെ ഉടൻ തന്നെ ഞങ്ങളുടെ മുന്നിൽ കൊണ്ടുവരുമെന്ന് രാഘവേന്ദ്ര റാവു സൂചിപ്പിച്ചു. കഫേ വീണ്ടും തുറക്കുന്നതിന് മുമ്പ് ഞങ്ങൾ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ സിസിടിവികൾ ഇവിടെ സ്ഥാപിക്കണമെന്നും, പരിസരം നിരീക്ഷിക്കാൻ ഞങ്ങൾ ഒരാളെ നിയമിക്കും, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.