കേരളം

kerala

രാഹുൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ വെല്ലുവിളിക്കുന്ന സീറ്റിൽ മത്സരിക്കണം; ഡി രാജ

By ETV Bharat Kerala Team

Published : Mar 9, 2024, 5:35 PM IST

പാർട്ടിയുടെ പ്രത്യേകാവകാശമാണെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിട്ട് വെല്ലുവിളിക്കാൻ കഴിയുന്ന സീറ്റിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കണമെന്ന്‌ ഡി രാജ.

Rahul Gandhi  ലോക്‌സഭാ തെരഞ്ഞെടുപ്പ്‌  D Raja on Lok Sabha polls  രാഹുൽ ഗാന്ധി
D Raja on Lok Sabha polls

ന്യൂഡൽഹി: ബിജെപിയെ നേരിട്ട് വെല്ലുവിളിക്കാൻ കഴിയുന്ന സീറ്റിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) ജനറൽ സെക്രട്ടറി ഡി രാജ. പാർലമെന്‍റ്‌ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കേരളത്തിലെ വയനാട്ടിൽ നിന്ന് മത്സരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഡി രാജയുടെ പരാമര്‍ശം.

വയനാട്ടിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി ഡി രാജയുടെ ഭാര്യ ആനി രാജയാണ്‌ മത്സരിക്കുന്നത്‌. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയെ നേരിട്ട് വെല്ലുവിളിക്കാൻ കഴിയുന്ന സീറ്റിൽ രാഹുൽ ഗാന്ധി മത്സരിക്കണമെന്ന പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ്‌ ഡി രാജ. ഒരു സീറ്റിൽ നിന്ന് ആരെ മത്സരിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് ഒരു രാഷ്‌ട്രീയ പാർട്ടിയുടെ അധികാരമാണെന്ന വാദത്തിന്‌ പിന്നാലെയാണ്‌ ഇത്തരമൊരു പരാമര്‍ശവും.

എൽഡിഎഫിനുള്ളിൽ, സിപിഐക്ക് മത്സരിക്കാൻ നാല് സീറ്റുകൾ ലഭിച്ചു, അതിലൊന്നാണ് വയനാട്, അതിനാൽ ഞങ്ങൾ ഞങ്ങളുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. അത് ഏത് രാഷ്‌ട്രീയത്തിന്‍റെയും അവകാശമാണ്. ഒരു നിയോജക മണ്ഡലത്തിൽ നിന്ന് പാർട്ടി അതിന്‍റെ സ്ഥാനാർഥിയെ തെരഞ്ഞെടുക്കും. എന്നാൽ, ഗാന്ധി സംസ്ഥാന നേതാവല്ലെന്നും ദേശീയ നേതാവും കോൺഗ്രസിന്‍റെ മുൻ അധ്യക്ഷനുമാണെന്നും വയനാട്ടിൽ ഗാന്ധിയെ മത്സരിപ്പിക്കാനുള്ള കോൺഗ്രസിന്‍റെ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.

രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചു, അത് നല്ലതായിരുന്നു, ഞങ്ങൾ എല്ലാവരും അതിനെ സ്വാഗതം ചെയ്‌തു. ബിജെപി-ആർഎസ്എസ് ആശയങ്ങൾ ആളുകൾ തമ്മിലുള്ള അനൈക്യത്തിനും സമൂഹത്തിലെ ഭിന്നതകൾക്കും കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇപ്പോൾ അദ്ദേഹം ന്യായ യാത്ര നടത്തി. ആരാണ് ജനങ്ങൾക്ക് ന്യായം നിഷേധിക്കുന്നത്, ഇത് ബിജെപി-ആർഎസ്എസ് കൂട്ടുകെട്ടിന്‍റെ പ്രത്യയശാസ്‌ത്രമാണ്.

വയനാട്ടിൽ നിന്ന് മത്സരിക്കുമ്പോൾ, അദ്ദേഹം ജനങ്ങൾക്ക് എന്ത് സന്ദേശമാണ് നൽകുന്നത്, ഗാന്ധിയും കോൺഗ്രസും തങ്ങളുടെ പ്രാഥമിക ലക്ഷ്യമായ ബിജെപിയെയോ ഇടതുപക്ഷത്തെയോ ആരെയാണ് പരിഗണിക്കുന്നതെന്ന് ഗൗരവമായി ആത്മപരിശോധന നടത്തണമെന്നും രാജ ചൂണ്ടിക്കാണിച്ചു.

വെള്ളിയാഴ്‌ച (മാര്‍ച്ച്‌ 8) കോൺഗ്രസ് 39 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗാന്ധി വീണ്ടും വയനാട്ടിൽ മത്സരിക്കും.

ABOUT THE AUTHOR

...view details