കേരളം

kerala

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ റിമാൻഡ് കാലാവധി നീട്ടി

By ETV Bharat Kerala Team

Published : Feb 12, 2024, 7:41 PM IST

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ റിമാൻഡ് കാലാവധി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി പിഎംഎൽഎ പ്രത്യേക കോടതി

PMLA court extends remand of soren  കള്ളപ്പണം വെളുപ്പിക്കൽ കേസ്  മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ  JMM leader Hemant Soren
A special PMLA court extends ED remand of Hemant Soren by 3 days

റാഞ്ചി:ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ റിമാൻഡ് കാലാവധി മൂന്ന് ദിവസത്തേക്ക് നീട്ടി (PMLA Court Extends ED Remand Of Hemant Soren By 3 Days). പിഎംഎൽഎ പ്രത്യേക കോടതിയാണ് റിമാൻഡ് കാലാവധി നീട്ടിയത്. നാലു ദിവസത്തേക്ക് കൂടെ ജെഎംഎം നേതാവിനെ റിമാൻഡിൽ നൽകണമെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ റിമാൻഡ് നീട്ടാൻ ഇഡിയ്ക്ക് പുതിയ കാരണങ്ങൾ ഇല്ലെന്നും അവർക്ക് കൂടുതൽ സമയം ആവശ്യമാണെന്നും സോറൻ്റെ അഭിഭാഷകൻ അഡ്വക്കേറ്റ് ജനറൽ രാജീവ് രഞ്ജൻ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ അവർക്ക് പുതിയ കണ്ടെത്തലോ തെളിവുകളോ ഇല്ല. കേസ് സജീവമാക്കുക എന്നതും റിമാൻഡ് കാലാവധി നീട്ടണമെന്നും മാത്രമാണ് ഇഡിയുടെ ഉദ്ദേശമെന്ന് അഭിഭാഷകൻ കൂട്ടിച്ചേർത്തു.

ഫെബ്രുവരി 7 നാണ് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച എക്‌സിക്യൂട്ടീവ് പ്രസിഡൻ്റുമായ സോറനെ പിഎംഎൽഎ പ്രത്യേക കോടതി റിമാൻഡ് ചെയ്‌തത്. അഞ്ച് ദിവസമായിരുന്നു കസ്റ്റഡി കാലാവധി. ഫെബ്രുവരി രണ്ടിനാണ് കോടതി സോറനെ 5 ദിവസത്തേയ്ക്ക് കസ്റ്റഡി അനുവദിച്ചത്. നേരത്തെ 120 മണിക്കൂർ ഇ ഡി സോറനെ ചോദ്യം ചെയ്‌തിരുന്നു. അതേസമയം പിഎംഎൽഎ കോടതിയിൽ ഹാജരാകാൻ സോറൻ എത്തിയപ്പോൾ അദ്ദേഹത്തിന്‍റെ അനുയായികൾക്ക് മുദ്രാവാക്യങ്ങൾ ഉയർത്തിയിരുന്നു. ഏഴു മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിൽ ജനുവരി 31 നാണ് കേന്ദ്ര ഏജൻസി സോറനെ അറസ്റ്റ് ചെയ്‌തത്. അറസ്റ്റ് ചെയ്യുന്നതിന് മുൻപ് തന്നെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജി വച്ചിരുന്നു.

ABOUT THE AUTHOR

...view details