കേരളം

kerala

ജമ്മു കാശ്‌മീരിലെ താമരകള്‍ ബിജെപിയുടെ ആഴത്തിലുള്ള വേരോട്ടത്തിന്‍റെ പ്രകൃതി സാക്ഷ്യം; പ്രധാനമന്ത്രി ശ്രീനഗറിൽ

By ETV Bharat Kerala Team

Published : Mar 7, 2024, 4:42 PM IST

ജമ്മു കാശ്‌മീരില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്‌ത മോദി, സംസ്ഥാനത്തെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു. ജമ്മു കാശ്‌മീരിലെ വികസന പദ്ധതികള്‍ ആഗോള ശ്രദ്ധ നേടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Modi in Kashmir  Jammu Kashmir  പ്രധാനമന്ത്രി കാശ്‌മീരില്‍  കാശ്‌മീര്‍  മോദി
PM Narendra Modi in Jammu Kashmir, Unveils Major Projects in Srinagar

ശ്രീനഗര്‍ :'വിക്‌സിത് ഭാരത്, വിക്‌സിത് ജമ്മു കാശ്‌മീർ' ചടങ്ങില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (07-03-2024) ശ്രീനഗറിൽ എത്തി. 6,300 കോടിയിലധികം വരുന്ന വികസന പദ്ധതികളുടെ ഉദ്‌ഘാടനം മോദി നിര്‍വഹിച്ചു.(Prime Minister Narendra Modi reached in Srinagar for 'Viksit Bharat, Viksit Jammu Kashmir' program, unveiling development projects over Rs 6,300 crore). കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷം ക്ഷേമ പദ്ധതികള്‍ കൂടുതലായി ജനങ്ങളിലേക്ക് എത്തി തുടങ്ങിയെന്ന് മോദി ചടങ്ങില്‍ പറഞ്ഞു. രാജ്യവ്യാപകമായ പദ്ധതികൾ ഇപ്പോൾ നിഴലിൽ നിന്ന് ഉയർന്നുവന്നിരിക്കുന്നു എന്നും മോദി കൂട്ടിച്ചേര്‍ത്തു. കോൺഗ്രസ് ഉണ്ടാക്കിയ ചരിത്രപരമായ തെറ്റിദ്ധാരണകൾ ആർട്ടിക്കിൾ 370-യെക്കുറിച്ചുള്ള രാജ്യത്തിന്‍റെ മുഴുവൻ കാഴ്ചപ്പാടിനെയും സ്വാധീനിച്ചിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

ജമ്മു കാശ്‌മീരിൽ ഉയര്‍ന്നു വരുന്ന വികസന പദ്ധതികള്‍ വരും വർഷങ്ങളിൽ ആഗോള ശ്രദ്ധയാകർഷിക്കുമെന്ന് പ്രധാന മന്തി പറഞ്ഞു. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്‌തുകൊണ്ട് വികസനത്തിന്‍റെ സാധ്യതകൾ, ടൂറിസം മേഖലയിലെ സാധ്യതകൾ, കർഷകരുടെ ശാക്തീകരണം, ജമ്മു കാശ്‌മീരിലെ യുവാക്കൾ പ്രകടമാക്കിയ നേതൃത്വം എന്നിവ മോദി എടുത്തു പറഞ്ഞു. വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുക എന്ന ആശയത്തോട് ചേര്‍ന്ന് നില്‍കുന്നതാണ് ജമ്മു കാശ്‌മീർ വികസനമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

ജമ്മു കാശ്‌മീരിനെ വിവാഹ കേന്ദ്രമാക്കി മാറ്റുന്നതിന്‍റെ ഭാഗമായി 'വെഡ് ഇൻ ഇന്ത്യ' പദ്ധതി പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തു.ടൂറിസം റെക്കോർഡുകൾ തകർത്തുകൊണ്ട്, 2023 ൽ രണ്ട് കോടിയിലധികം വിനോദസഞ്ചാരികൾ ജമ്മു കാശ്‌മീർ സന്ദർശിച്ചുവെന്ന് മോദി ചൂണ്ടിക്കാട്ടി. കാശ്‌മീരിന്‍റെ വർദ്ധിച്ചുവരുന്ന ജനപ്രീതിയാണ് ഇത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.ജമ്മു കാശ്‌മീരില്‍ ജി20 ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചത് അന്താരാഷ്‌ട്ര പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാനുള്ള കാശ്‌മീരിന്‍റെ ശേഷിയാണ് തെളിയിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഹോർട്ടികൾച്ചർ, കൃഷി, കന്നുകാലി വളർത്തൽ എന്നീ മേഖല ശക്തിപ്പെടുത്തുന്നതിന് 5,000 കോടി രൂപ മൂല്യമുള്ള 'സമഗ്ര കാർഷിക വികസന പരിപാടി' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു . ദക്ഷ് കിസാൻ പോർട്ടലിലൂടെ ഏകദേശം 2.5 ലക്ഷം കർഷകർക്ക് നൈപുണ്യ വികസനം നൽകുന്നതിനും 2000 കിസാൻ ഖിദ്മത് ഘറുകൾ നിര്‍മിക്കുന്നതും ലക്ഷ്യമിട്ടാണ് ഈ പദ്ധതി.

ജമ്മു കാശ്‌മീരും താമരയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മോദി പരാമര്‍ശിച്ചു. പ്രദേശത്തെ തടാകങ്ങളിലെ താമരകളുടെ സ്വാഭാവിക വളര്‍ച്ചയും ജമ്മു & കാശ്‌മീർ ക്രിക്കറ്റ് അസോസിയേഷന്‍റെ ലോഗോയിലെ താമരയും ചൂണ്ടിക്കാട്ടി, ബിജെപി ചിഹ്നം കൂടിയായ താമരയ്ക്ക് ജമ്മു കാശ്‌മീരിൽ ആഴത്തിലുള്ള വേരോട്ടമുണ്ടെന്നതിന് പ്രകൃതിയുടെ സാക്ഷ്യമാണിതെന്ന് മോദി പറഞ്ഞു.

മുൻ സർക്കാരുകളിലെ കുടുംബ രാഷ്‌ട്രീയത്തെയും മോദി വിമര്‍ശിച്ചു. ജമ്മു കശ്മീർ ബാങ്കിനെ അപകടത്തിലാക്കിയ കെടുകാര്യസ്ഥതയെയും അദ്ദേഹം വിമർശിച്ചു, സ്ഥാപനം ബന്ധുക്കളെയും മരുമക്കളെയും കൊണ്ട് നിറച്ചതാണ് സാമ്പത്തിക തകർച്ചയിലേക്ക് നയിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

ഞാൻ എപ്പോഴും ജമ്മു കാശ്‌മീരിലെ ജനങ്ങളെ എന്‍റെ കുടുംബമായാണ് കണക്കാക്കിയിട്ടുള്ളത്. ഞങ്ങളാണ് മോദിയുടെ കുടുംബം എന്ന വികാരം കാശ്‌മീരികളുടെ ഹൃദയത്തിൽ കുടികൊള്ളുന്നുവെന്നും മോദി പറഞ്ഞു. വിശുദ്ധ മാസമായ റംസാനും മഹാ ശിവരാത്രി ആഘോഷത്തിനും മോദി തന്‍റെ പ്രസംഗത്തില്‍ ആശംസകൾ നേര്‍ന്നു.

Also Read :'നിലപാടുകള്‍ വ്യത്യസ്‌തം, പക്ഷേ ഞങ്ങള്‍ ഒന്ന്': പവാര്‍ കുടുംബം പിളർന്നിട്ടില്ലെന്ന് സുപ്രിയ സുലെ

ABOUT THE AUTHOR

...view details