ന്യൂഡല്‍ഹി: പൗരത്വനിയമസഭേദഗതി നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. 2019ലെ പൗരത്വ നിയമഭേദഗതിയുടെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്‌ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടിയുണ്ടാകും വരെ നിയമം നടപ്പാക്കരുതെന്നാണ് ആവശ്യം( Citizenship Amendment Rules).
പൗരത്വ നിയമഭേദഗതി നടപ്പാക്കിയതിന് തൊട്ടുപിന്നാലെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള രേഖകളില്ലാത്ത മുസ്ലീം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന നിയമമാണിത്. 2014 ഡിസംബര്‍ 31ന് മുമ്പ് രാജ്യത്തെത്തിയവര്‍ക്കാകും ഈ ആനുകൂല്യം ലഭിക്കുക. പാര്‍ലമെന്‍റ് ഈ വിവാദ നിയമം പാസാക്കി നാല് വര്‍ഷത്തിന് ശേഷമാണ് രാജ്യത്ത് നടപ്പാക്കുന്നത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്(ഐയുഎംഎല്‍)ആണ് നിയമത്തെ ചോദ്യം ചെയ്‌ത് ഹര്‍ജി നല്‍കിയിരിക്കുന്നത്. മുസ്ലീം സമുദായത്തില്‍ നിന്നുള്ളവര്‍ക്ക് ഇത്തരത്തില്‍ അവസരം നല്‍കാത്ത നിയമം നടപ്പാക്കരുതെന്നാണ് ആവശ്യം. മുസ്ലീങ്ങള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാന്‍ സിഎഎ പ്രകാരം അവകാശമില്ല. എന്നാല്‍ മുസ്ലീങ്ങള്‍ക്ക് കൂടി പൗരത്വം നേടാന്‍ അവസരമൊരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു(Indian Union Muslim League).
പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും (DYFI)ഒരു ഹര്‍ജി നല്‍കിയിട്ടുണ്ട്. നിയമത്തിന്‍റെ ഭരണഘടനായ സാധുതയെ ചോദ്യം ചെയ്‌ത് ഇതിനകം നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിക്ക് ലഭിച്ചിട്ടുണ്ട്. 250 ഹര്‍ജികളാണ് വിഷയവുമായി ബന്ധപ്പെട്ട് കോടതിയില്‍ തീര്‍പ്പാക്കാനുള്ളത്(constitutional validity).