കേരളം

kerala

രാമേശ്വരം കഫേ സ്ഫോടനം: മുഖ്യ ആസൂത്രകന്‍ എന്‍ഐഎയുടെ പിടിയില്‍ - Arrest in Rameshwaram Cafe Blast

By ETV Bharat Kerala Team

Published : Mar 28, 2024, 9:30 PM IST

രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മുഖ്യ ആസൂത്രകന്‍ പിടിയിലായെന്ന് എന്‍ഐഎ. മൂന്ന് സംസ്ഥാനങ്ങളിലെ വ്യാപക തെരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടാനായതെന്നും എന്‍ഐഎ.

RAMESHWARAM CAFE BLAST CASE  NIA ARRESTS KEY CONSPIRATOR  MUZAMMIL SHAREEF  MUSSAVIR SHAZEEB HUSSAIN
Breakthrough In Rameshwaram Cafe Blast Case: NIA Arrests 'Key Conspirator' After Multi-State Raids

ന്യൂഡല്‍ഹി:രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യ ആസൂത്രകനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്‌റ്റ് ചെയ്‌തു. മൂന്ന് സംസ്ഥാനങ്ങളില്‍ വിവിധയിടങ്ങളിലായി നടത്തിയ തെരച്ചിലിലാണ് ഇയാള്‍ പിടിയിലായതെന്ന് എന്‍ഐഎ വ്യക്തമാക്കി. സ്ഫോടനം നടത്തിയ ആളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കി.

മുസമില്‍ ഷരീഫ് എന്നയാളെയാണ് എന്‍ഐഎ പിടികൂടിയത്. കര്‍ണാടകയിലെ പന്ത്രണ്ട് ഇടത്തും തമിഴ്‌നാട്ടിലെ അഞ്ച് ഇടത്തും ഉത്തര്‍പ്രദേശിലെ ഒരിടത്തും നടത്തിയ തെരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടാനായത്.

പൊട്ടിത്തെറി നടന്ന് 28 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതികളിലൊരാളെ പിടികൂടാന്‍ കഴിഞ്ഞത്. ഈ മാസം മൂന്നിനാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. നേരത്തെ തന്നെ മുഖ്യപ്രതി മുസാവിര്‍ ഷസീബ് ഹുസൈനെ തിരിച്ചറിഞ്ഞിരുന്നു. അബ്‌ദുള്‍ മത്തീന്‍ താഹ എന്നൊരാളും ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ട്. ഇയാളെ മറ്റ് ചില കേസുകളുമായി ബന്ധപ്പെട്ടും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. ഇരുവരും ഒളിവിലാണ്.

മുസാമില്‍ ഷെരീഫാണ് ഇവര്‍ക്ക് വേണ്ട സാങ്കേതിക സഹായം ചെയ്‌ത് കൊടുത്തത്. ബെംഗളുരുവിലെ ബ്രൂക്ക്ഫീല്‍ഡിലുള്ള ഐടിപിഎല്‍ റോഡിലുള്ള കഫേയിലാണ് ഈ മാസം ഒന്നിന് പൊട്ടിത്തെറിയുണ്ടായത്. ഹോട്ടലിലെത്തിയ നിരവധി പേര്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമായിരുന്നു. ഹോട്ടലിനും കാര്യമായ കേടുപാടുകളുണ്ടായി.

Also Read:രമേശ്വരം കഫേ സ്‌ഫോടനം; പ്രതികളുടെ വീടുകളില്‍ അടക്കം അഞ്ചിടങ്ങളില്‍ എന്‍ഐഎ റെയ്‌ഡ് - NIA Raid In Chennai

മൂന്ന് പ്രതികളുടെയും വീടുകളില്‍ തെരച്ചില്‍ നടത്തി. മറ്റ് ചിലരുടെ താമസയിടങ്ങളിലും കടകളിലും തെരച്ചില്‍ നടത്തി. തെരച്ചിലില്‍ വിവിധ സാങ്കേതിക ഉപകരണങ്ങളും പണവും പിടിച്ചെടുത്തിട്ടുണ്ട്. ഒളിവിലുള്ളവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. സ്ഫോടനത്തിന് പിന്നിലുള്ള വന്‍ ഗൂഢാലോചന പുറത്ത് കൊണ്ടുവരാനാണ് ശ്രമമെന്നും എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ABOUT THE AUTHOR

...view details