കേരളം

kerala

ഉറ്റ സുഹൃത്തിന്‍റെ വേര്‍പാട് താങ്ങാനായില്ല; യുവാവ് ജീവനൊടുക്കി

By ETV Bharat Kerala Team

Published : Mar 6, 2024, 5:58 PM IST

വാഹനാപകടത്തില്‍ സുഹൃത്ത് മരണപ്പെട്ട അതേ സ്ഥലത്താണ് യുവാവ് ആത്മഹത്യ ചെയ്‌തത്.

road accident  best friend  friendship  ഉറ്റ സുഹൃത്ത്  ആത്മഹത്യ
Man ends his life soon after losing close friend in road accident after recording video statement

മധ്യപ്രദേശ് :ഉറ്റ സുഹൃത്ത് വാഹനാപകടത്തില്‍ മരിച്ച മനോവിഷമത്തില്‍ ഇരുപത്തിയെട്ടുകാരന്‍ ജീവനൊടുക്കി. മധ്യപ്രദേശിലെ ധര്‍ ജില്ലയിലാണ് സംഭവം. ചൊവ്വാഴ്‌ച (05-03-2024) വൈകുന്നേരമാണ് ഇൻഡോർ-അഹമ്മദാബാദ് ഹൈവേയിലെ നൽഖേഡയിൽ കാന്തി എന്നയാൾ തൂങ്ങിമരിച്ചത്. വീഡിയോ റെക്കോര്‍ഡ് ചെയ്‌ത ശേഷമാണ് ഇയാള്‍ ജീവനൊടുക്കുന്നത്. സുഹൃത്ത് എന്നെ വിട്ട് പോയതിനാലാണ് ഈ കടുംകൈ ചെയ്യുന്നതെന്ന് കാന്തി വീഡിയോയില്‍ പറയുന്നു.

ഝബുവ ജില്ലയിലെ ഫുൽദൻവാഡി സ്വദേശികളായ സുഹൃത്തുക്കളാണ് കാന്തിയും നർവ് സിങ്ങും(29). ഉജ്ജയിനില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേ ഇരുവരും സഞ്ചരിച്ച മോട്ടോർ സൈക്കിൾ ഹൈവേയിൽ മറ്റൊരു മോട്ടോർ സൈക്കിളുമായി കൂട്ടിയിടിച്ചു.അപകടത്തില്‍ നർവ് സിംഗ് മരിക്കുകയും സുഹൃത്ത് കാന്തി പരിക്കുകളോടെ രക്ഷപ്പെടുകയുമായിരുന്നു. എതിരെ വന്ന മോട്ടോർ സൈക്കിളില്‍ ഉണ്ടായിരുന്നവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉറ്റ സുഹൃത്തിന്‍റെ വിയോഗത്തില്‍ മനം നൊന്ത് കാന്തി ആപകടം നടന്ന സ്ഥലത്തിനടുത്ത് തന്നെ ഒരു മരത്തില്‍ ജീവനൊടുക്കുകയായിരുന്നു.

'എന്‍റെ അടുത്ത സുഹൃത്ത് മരിച്ചിരിക്കുന്നു. ഞാനും മരിക്കുകയാണ്. എന്‍റെ കുടുംബാംഗങ്ങളെ ബുദ്ധിമുട്ടിക്കരുത്'- അദ്ദേഹം വീഡിയോയിൽ പറയുന്നു. കുടുംബാംഗങ്ങൾക്ക് വീഡിയോ അയച്ച ശേഷമാണ് കാന്തി ജീവനൊടുക്കിയത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് രാജ്‌ഗഡ് പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് സഞ്ജയ് റാവത്ത് പറഞ്ഞു.

Also Read :വിവാദ സ്വാമി സന്തോഷ് മാധവന്‍ അന്തരിച്ചു ; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍

ABOUT THE AUTHOR

...view details