കേരളം

kerala

'കിട്ടാനുള്ളത് ചോദിക്കാൻ കേരളം ഡല്‍ഹിയില്‍'; ജന്തർമന്തറില്‍ പ്രതിഷേധത്തിന് തമിഴ്‌നാടും

By ETV Bharat Kerala Team

Published : Feb 8, 2024, 10:31 AM IST

Updated : Feb 8, 2024, 10:46 AM IST

കേന്ദ്ര അവഗണനയ്‌ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധ സമരവുമായി കേരളവും തമിഴ്‌നാടും. ബജറ്റില്‍ സംസ്ഥാന വികസനത്തിനായി പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ലെന്ന് ഡിഎംകെ. സമരത്തില്‍ പങ്കെടുക്കാതെ യുഡിഎഫ്.

Kerala Protest Delhi  DMK Protest Delhi  കേന്ദ്രത്തിനെതിരെ പ്രതിഷേധം  മുഖ്യമന്ത്രി പിണറായി വിജയന്‍  എംകെ സ്റ്റാലിന്‍ തമിഴ്‌നാട്
Kerala's Left Front and Tamil Nadu's DMK Protest In Delhi

തിരുവനന്തപുരം/ചെന്നൈ:കേന്ദ്ര സര്‍ക്കാര്‍ അവഗണനകള്‍ക്ക് എതിരെ ഡല്‍ഹിയില്‍ പ്രതിഷേധവുമായി കേരളത്തിലെ ഇടതുമുന്നണിയും തമിഴ്‌നാട്ടിലെ ഡിഎംകെയും. ഇരു സര്‍ക്കാരുകളും കേന്ദ്രത്തിനെതിരെ വെവ്വേറേ പ്രതിഷേധ സമരമാണ് നടത്തുക. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ പിന്തുണയുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ 11 മണിയോടെ കേരളത്തിന്‍റെ പ്രതിഷേധം പ്രകടനം ആരംഭിക്കുക. പ്രതിഷേധത്തില്‍ ഇടതുമുന്നണി മന്ത്രിമാരും നിയമസഭാംഗങ്ങളും പങ്കെടുക്കും. കേരളത്തോടുള്ള കേന്ദ്രത്തിന്‍റെ വിവേചനവും തത്‌ഫലമായി സംസ്ഥാനത്തുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയുമാണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് നീങ്ങാന്‍ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു (Tamil Nadu Chief Minister MK Stalin).

അതേസമയം ഇന്ന് രാവിലെ 10 മണിക്കാണ് തമിഴ്‌നാട് സമര്‍ക്കാര്‍ പ്രതിഷേധം ആരംഭിച്ചത്. ഡിഎംകെ മുതിര്‍ന്ന നേതാവ് ടിആര്‍ ബാലുവാണ് പ്രതിഷേധ സമരം നയിക്കുന്നത്. പാർലമെന്‍റ് സമുച്ചയത്തിലെ ഗാന്ധി പ്രതിമയ്ക്ക് സമീപമാണ് തമിഴ്‌നാട് സര്‍ക്കാരിന്‍റെ കറുപ്പ് വസ്‌ത്രമണിഞ്ഞുളള പ്രതിഷേധം. 2024-25 ഇടക്കാല ബജറ്റില്‍ തമിഴ്‌നാടിന് ആവശ്യമായ ഫണ്ട് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് തമിഴ്‌നാടിന്‍റെ പ്രതിഷേധം (Interim Budget 2024-25).

കനത്ത മഴയും വെള്ളപ്പൊക്കവും കാരണം നിരവധി നാശനഷ്‌ടങ്ങളുണ്ടായ സംസ്ഥാനത്തിന് കേന്ദ്ര ഉചിതമായ ധനസഹായം ലഭ്യമാക്കിയില്ലെന്നും ബിജെപി സര്‍ക്കാരിന്‍റെ ഭരണം പക്ഷപാതകരമാണെന്നും ഡിഎംകെ ആരോപിച്ചു. കോൺഗ്രസ് ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ എംപിമാരോട് ദേശീയ തലസ്ഥാനത്ത് ചേരാൻ അഭ്യർഥിച്ചിട്ടുണ്ടെന്ന് ഡിഎംകെ എംപി ബാലു പറഞ്ഞു. മഴക്കെടുതി കാരണം നാശ നഷ്‌ടങ്ങള്‍ നേരിടേണ്ടി വന്ന സംസ്ഥാനത്തിന് ധനസഹായം നല്‍കിയില്ലെന്നും ഇതുസംബന്ധിച്ച് യാതൊരു പ്രഖ്യാപനങ്ങളും കേന്ദ്ര ബജറ്റില്‍ ഉണ്ടായില്ലെന്നും ഡിഎംകെ നേതാക്കള്‍ പറയുന്നു. മാത്രമല്ല സംസ്ഥാനത്തിന്‍റെ വികസന പദ്ധതികള്‍ക്കും പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കേന്ദ്രം തള്ളിവിടുന്നത്.

യോജിക്കാതെ യുഡിഎഫ്‌: സംസ്ഥാനത്തിന്‍റെ മുഴുവന്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന ഇടതുമുന്നണിയുമായി യോജിപ്പില്ലെന്ന് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച് യുഡിഫ് പറഞ്ഞു.

പ്രതിഷേധിച്ച് കർണാടകയും: നികുതി വിഭജനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കര്‍ണാടക കോണ്‍ഗ്രസ് നേതാക്കള്‍ ദേശീയ തലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. സംസ്ഥാനത്തോട് കേന്ദ്രം അനീതി പ്രകടിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

Last Updated : Feb 8, 2024, 10:46 AM IST

ABOUT THE AUTHOR

...view details