കേരളം

kerala

'സീറ്റ് കിട്ടിയാല്‍ ടോർച്ച്, അല്ലെങ്കില്‍ കൈപ്പത്തി'... ലോക്‌സഭയിലേക്ക് മത്സരിക്കാനൊരുങ്ങി കമൽ ഹാസൻ

By ETV Bharat Kerala Team

Published : Feb 19, 2024, 11:41 AM IST

മക്കൽ നീതി മയ്യത്തിന് ഡിഎംകെ സഖ്യം ഒരു സീറ്റ് നൽകുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ ടോർച്ച്‌ലൈറ്റ് ചിഹ്നത്തിൽ കമൽ ഹാസൻ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങും. സീറ്റ് ലഭിച്ചില്ലെങ്കിൽ കോൺഗ്രസിന് ലഭിക്കുന്ന സീറ്റുകളിലൊന്നിൽ കൈപ്പത്തി ചിഹ്നത്തിൽ കമൽ മത്സരിക്കാൻ തയാറാകുമെന്ന തരത്തിൽ വാർത്തകളും പുറത്തുവരുന്നുണ്ട്.

Kamal Hassan Makkal Needhi Maiam loksabha election കമൽ ഹാസൻ ലോക്‌സഭാ തെരഞ്ഞെടുപ്പ്
Actor Kamal Haasan may candidate in the Lok Sabha elections

തമിഴ്നാട്:ലോക്‌സഭ തെരഞ്ഞെടുപ്പിൽ നടൻ കമൽ ഹാസൻ മത്സരിച്ചേക്കുമെന്ന് സൂചന. ഡിഎംകെ സഖ്യത്തിനൊപ്പം ചേർന്നാകും കമല്‍ മത്സരിക്കുക. തമിഴ്‌നാട്ടിൽ സീറ്റ് ചർച്ചകൾ പുരോഗമിക്കുന്ന വേളയിലാണ് കമലിന്‍റെ രാഷട്രീയ നിലപാട് വീണ്ടും ചർച്ചയാവുന്നത്.

അമേരിക്കയിൽ നിന്നും ഇന്നാണ് (19.02.24) കമൽ ഹാസൻ തിരിച്ചെത്തിയത്. ഇന്ന് (19.02.24) നടക്കുന്ന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കമൽ ഹാസനും തെരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ച ചെയ്യാനായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന (Actor Kamal Haasan May Candidate In The Lok Sabha Elections). കമൽ നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യം (എംഎൻഎം) ഡിഎംകെ സഖ്യത്തില്‍ ചേരുമെന്നാണ് റിപ്പോർട്ടുകൾ.

തമിഴ്‌നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഉൾപ്പടുന്ന സഖ്യത്തോടുള്ള ചായ്‌വ് ഏതാനും മാസങ്ങൾക്ക് മുമ്പ് തന്നെ കമൽ ഹാസൻ പ്രകടമാക്കിയിരുന്നു. സനാതന ധർമ്മ പരാമര്‍ശത്തിൽ ഉദയനിധി സ്റ്റാലിനെ ന്യായീകരിച്ച് കമൽ ഹാസൻ രംഗത്തെത്തിയതും, രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയുടെ ഭാഗമായതുമെല്ലാം അതിന് ഉദാഹരണങ്ങളാണ്.

മക്കൽ നീതി മയ്യത്തിന് ഡിഎംകെ സഖ്യം ഒരു സീറ്റ് നൽകുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ ടോർച്ച്‌ലൈറ്റ് ചിഹ്നത്തിൽ തന്നെ കമൽ ഹാസൻ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങും. ഒരുപക്ഷേ മക്കൾ നീതി മയ്യത്തിന് ഡിഎംകെ സഖ്യത്തില്‍ സീറ്റ് ലഭിച്ചില്ലെങ്കിൽ കോൺഗ്രസിന് ലഭിക്കുന്ന സീറ്റുകളിലൊന്നിൽ കൈപ്പത്തി ചിഹ്നത്തിൽ കമൽ മത്സരിക്കാൻ തയാറാകുമെന്ന തരത്തിൽ വാർത്തകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ തവണ 10 സീറ്റുകളിൽ മത്സരിച്ച് 9 ഇടത്തും ജയിച്ച കോൺഗ്രസിന് ഇത്തവണ 9 സീറ്റ് ഡിഎംകെ അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഒരു സീറ്റാകും കമലിന് നൽകുക.

'തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കുന്നു. സഖ്യത്തെ സംബന്ധിച്ച് രണ്ട് ദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കും എന്ന് കമൽഹാസൻ അറിയിച്ചു. 2018ൽ എംഎൻഎം രൂപീകരിച്ച കമല്‍ ഹാസൻ 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും പരാജയം നേരിട്ടിരുന്നു.

ABOUT THE AUTHOR

...view details