കേരളം

kerala

ബെംഗളൂരു ജലക്ഷാമം; മുഖ്യമന്ത്രി നീറോയെ പോലെയെന്ന് എച്ച്ഡി കുമാരസ്വാമിയുടെ പരിഹാസം

By PTI

Published : Mar 10, 2024, 7:43 PM IST

റോമൻ സാമ്രാജ്യത്തിലെ കുപ്രസിദ്ധനായ ചക്രവർത്തി നീറോയ്‌ക്ക് സമമാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെന്ന് ജെഡിഎസ്‌ നേതാവ്‌ എച്ച്ഡി കുമാരസ്വാമി

Kumaraswamy attacks Karnataka CM  water shortage In Bengaluru  ബെംഗളൂരു ജലക്ഷാമം  സിദ്ധരാമയ്യക്കെതിര കുമാരസ്വാമി
CM Siddaramaiah

ബെംഗളൂരു (കർണാടക): ബെംഗളൂരു ജലക്ഷാമത്തിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും കുറ്റപ്പെടുത്തി ജെഡിഎസ്‌ നേതാവ്‌ എച്ച്ഡി കുമാരസ്വാമി. കർണാടകയിലെ ജനങ്ങൾ വരൾച്ചയിൽ പൊറുതിമുട്ടുന്ന സമയത്ത് റോമൻ ചക്രവർത്തി നീറോയെപ്പോലെയാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പെരുമാറുന്നതെന്ന് എച്ച്ഡി കുമാരസ്വാമി ആരോപിച്ചു (Nero Fiddling While Rome Burns: Kumaraswamy Attacks Karnataka CM Siddaramaiah).

സിദ്ധരാമയ്യ സർക്കാർ സംസ്ഥാനത്തെ വരൾച്ചയെയും ജനങ്ങളുടെ ദുരിതങ്ങളെയും പരിഹസിക്കുന്നതായി തോന്നുന്നെന്നും നികുതിദായകരുടെ പണം ഉപയോഗിച്ച് കൺവെൻഷനുകൾ നടത്തി പ്രചാരണ മേളകളിൽ മുഴുകുകയാണെന്നും അദ്ദേഹം ആക്ഷേപിച്ചു.

സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വരൾച്ചയാണ് ഇപ്പോഴുളളത്. ജലക്ഷാമം രൂക്ഷമായി. വെള്ളത്തിനായി ജനങ്ങളും കന്നുകാലികളും കഷ്‌ടപ്പെടുന്നു. ഈ സാഹചര്യം അവഗണിച്ച് കോൺഗ്രസ് സർക്കാർ നികുതിദായകരുടെ കോടിക്കണക്കിന് പണം ഉപയോഗിച്ച് ഗ്യാരന്‍റി കൺവെൻഷനുകൾക്ക് ചെലവഴിക്കുകയാണെന്നും ഇത് ലജ്ജാകരമാണെന്നും അദ്ദേഹം ആരോപിച്ചു.

റോം കത്തിയെരിയുമ്പോൾ നീറോ വീണ വായിച്ചു. സിദ്ധരാമയ്യ തങ്ങളുടെ നീറോയാണ്, സംസ്ഥാനത്തിന് പൂജ്യമാണ്. നിങ്ങൾ ജനങ്ങളെക്കുറിച്ച്‌ ചിന്തിക്കുന്നില്ല. തെരഞ്ഞെടുപ്പിനെക്കുറിച്ച് മാത്രമാണ് നിങ്ങൾക്ക് ആശങ്കയെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് ആശങ്ക കോൺഗ്രസ് പാർട്ടിക്കും സർക്കാരിനും ദോഷകരമാകുമെന്ന് സംസ്ഥാനം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വോട്ട് പിടിക്കാൻ അഞ്ച് ഗ്യാരൻ്റി പദ്ധതികൾ നടപ്പാക്കാനാണ് ഭരണകക്ഷിയായ കോൺഗ്രസ് ശ്രമിക്കുന്നത്. ഗ്യാരൻ്റി പദ്ധതികൾക്കായുളള ഒരു പരമ്പര തന്നെ നടക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു യോഗമാണ് ഇന്ന് മാണ്ഡ്യയിൽ നടക്കുന്നത്.

വരൾച്ച ബാധിതരായ ഓരോ കർഷകനും നൽകാൻ സർക്കാരിന്‍റെ പക്കൽ 2000 രൂപയില്ലെന്നും എന്നാൽ ഗാരന്‍റി കൺവെൻഷനുകൾ നടത്താൻ പണമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഏതാണ്ട് ഒരു വർഷത്തിനിടെ ഗ്യാരൻ്റി കൺവെൻഷനുകൾക്കും പരസ്യങ്ങൾക്കും ചെലവഴിച്ചതായി ആരോപിക്കപ്പെടുന്ന ആയിരക്കണക്കിന് കോടി രൂപയെക്കുറിച്ച് അദ്ദേഹം ചോദ്യം ചെയ്യുകയും ജനങ്ങളോട് ഉത്തരവാദിത്തം കാണിക്കാൻ സർക്കാരിനോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്‌തു.

ഗ്യാരന്‍റി സ്‌കീമുകൾക്കും കൺവെൻഷനുകൾക്കും വേണ്ടിയുള്ള പ്രചാരണത്തിനായി ചെലവഴിച്ച തുകയെക്കുറിച്ച് ധവളപത്രം ഇറക്കാനും ജനങ്ങൾ സത്യം അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details