കേരളം

kerala

അജ്‌മീറില്‍ കേരളാ പൊലീസിന് നേരെ വെടിവയ്‌പ്പ് ; അക്രമികൾ പിടിയില്‍

By ETV Bharat Kerala Team

Published : Feb 21, 2024, 3:49 PM IST

രാജസ്ഥാനിലെ അജ്‌മീറില്‍ കേരളാ പൊലീസ് സംഘത്തിന് നേരെ വെടിയുതിർത്ത രണ്ട് അക്രമികൾ പൊലീസ് പിടിയിൽ. സ്വർണ മോഷണ സംഘത്തെ പിടികൂടാനാണ് പൊലീസ് സംഘം അജ്‌മീറില്‍ എത്തിയത്. പ്രതികളുടെ മൊബൈൽ ലൊക്കേഷൻ മനസ്സിലാക്കിയാണ് കേരള പൊലീസ് അജ്‌മീറില്‍ എത്തിയത്.

Firing At Kerala Police  അജ്മേർ രാജസ്ഥാൻ  kerala police  അക്രമികൾ പിടിയില്‍
Firing At Kerala Police In Ajmer, Attackers Are In Custody

Firing At Kerala Police In Ajmer, Attackers Are In Custody

അജ്‌മീർ (രാജസ്ഥാൻ) :രാജസ്ഥാനിലെ അജ്‌മീറില്‍ കേരളാ പൊലീസ് സംഘത്തിന് നേരെ വെടിയുതിർത്ത രണ്ട് അക്രമികൾ പൊലീസ് പിടിയിൽ. സ്വർണ മോഷണ സംഘത്തെ പിടികൂടാനാണ് പൊലീസ് സംഘം അജ്‌മീറില്‍ എത്തിയത്. പ്രതിയെ പിന്തുടര്‍ന്ന് അജ്‌മീർ ദർഗാഹ് പ്രദേശത്ത് എത്തിയപ്പോൾ പൊലീസിനെ കണ്ട അക്രമികൾ വെടിയുതിർക്കുകയായിരുന്നു. പ്രതികളുടെ മൊബൈൽ ലൊക്കേഷൻ മനസ്സിലാക്കിയാണ് കേരള പൊലീസ് അജ്‌മീറില്‍ എത്തിയത്.

അജ്‌മീർ പൊലീസിന്‍റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. വെടിവെപ്പ് കേസിലെ രണ്ട് പ്രതികളെയും ദർഗാഹ് പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്. പൊലീസിന് നേരെ വെടിയുതിര്‍ത്ത കേസില്‍ ഡാനിഷിനെയും ഷഹ്‌സാദിനെയും അറസ്‌റ്റ് ചെയ്‌തതായി ദർഗാഹ് ഏരിയ സിഇഒ രാമചന്ദ്ര പറഞ്ഞു. അറസ്‌റ്റിലായവര്‍ കേരളത്തില്‍ നടന്ന മോഷണക്കേസിലെ പ്രതികളാണെന്നും അധികൃതർ അറിയിച്ചു.

ഒളിവിലായിരുന്ന പ്രതികളെ അന്വേഷിച്ചാണ് കേരള പൊലീസ് അജ്‌മീറില്‍ എത്തിയത്. അക്രമികൾ നടത്തിയ വെടിവയ്‌പ്പിൽ ആർക്കും പരിക്കില്ല. പ്രതികളിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തതായി അജ്‌മീർ ദർഗാഹ് സിഇഒ രാമചന്ദ്ര അറിയിച്ചു. രണ്ട് പ്രതികളെയും ചോദ്യം ചെയ്‌ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details