കേരളം

kerala

ഡൽഹിയിൽ പൂനെ പൊലീസിൻ്റെ ലഹരി വേട്ട, രണ്ടിടങ്ങളില്‍ നിന്നായി പിടിച്ചെടുത്തത്‌ 3,200 കോടിയുടെ എംഡിഎംഎ

By ETV Bharat Kerala Team

Published : Feb 21, 2024, 4:52 PM IST

Updated : Feb 21, 2024, 5:42 PM IST

പൂനെ പൊലീസ് 1200 കോടി രൂപ വിലമതിക്കുന്ന 600 കിലോ മയക്കുമരുന്ന് ഡൽഹിയിൽ നിന്ന് പിടികൂടി. 3,300 കോടി രൂപയുടെ മയക്കുമരുന്നാണ് പൂനെ പൊലീസ് വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടിയത്.

Drug free Pune campaign launched  operation of Pune Police in Delhi  drugs seized from Delhi  പൂനെ പൊലീസിൻ്റെ ലഹരി വേട്ട  മയക്കുമരുന്ന് പിടികൂടി
Drug free Pune campaign launched

പൂനെ: ലഹരി വിമുക്ത പൂനെ ക്യാമ്പയ്‌നില്‍ പിടിച്ചെടുത്തത്‌ 1200 കോടി വിലമതിക്കുന്ന 600 കിലോ എംഡിഎംഎ. പൂനെയിലെ വിശ്രാന്തവാടി കുർക്കുംഭിൽ മയക്കുമരുന്നിനെതിരെ പൂനെ പൊലീസ് നടത്തിയ ഓപ്പറേഷനിൽ 1200 ഓളം കോടി രൂപയുടെ മയക്കുമരുന്നാണ്‌ പിടികൂടിയത്‌.

പുനെ സിറ്റിയുടെ പുതിയ പൊലീസ് കമ്മീഷണറായി അമിതേഷ് കുമാർ ചുമതലയേറ്റതിനെ തുടര്‍ന്ന്‌ ലഹരി വിമുക്ത പൂനെ ക്യാമ്പയിൻ നടപ്പിലാക്കി. ഇതേ തുടർന്ന് പൂനെ പൊലീസ് ഓപ്പറേഷൻ ആരംഭിക്കുകയും ചെയ്‌തു. ഡൽഹിയിൽ നടന്ന രണ്ടാം ഓപ്പറേഷനിൽ 1200 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ 4000 കോടി രൂപ വിലമതിക്കുന്ന 2000 കിലോ എംഡിഎംഎ മയക്കുമരുന്നാണ് പൂനെ പൊലീസ് പിടികൂടിയത്.

ഫെബ്രുവരി 18 തിങ്കളാഴ്‌ച പേട്ടയിൽ നടത്തിയ റെയ്‌ഡിൽ 2 കിലോ എംഡിഎംഎ പിടികൂടുകയും 3 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. 100 കോടിയിലധികം വിലമതിക്കുന്ന 55 കിലോ എംഡിഎംഎ പിടികൂടി. ഫെബ്രുവരി 20 ന് കുർക്കുംഭ എംഐഡിസിയിലെ ഒരു ഫാക്‌ടറിയിൽ നിന്നും 1100 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തി.

ഫെബ്രുവരി 20 ന്, 800 കോടി രൂപ വിലമതിക്കുന്ന 400 കിലോഗ്രാം എംഡിഎംഎ ഡല്‍ഹിയിൽ നിന്ന് പൂനെ പൊലീസ് പിടിച്ചെടുത്തു. ഫെബ്രുവരി 21 ന്, പൂനെ പൊലീസ് നടത്തിയ മറ്റൊരു ഓപ്പറേഷനിൽ, 1200 കോടി രൂപയിലധികം വിലമതിക്കുന്ന 600 കിലോ എംഡി ഡൽഹിയിൽ നിന്ന് പിടിച്ചെടുത്തു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പൂനെ പൊലീസ് നടത്തിയ ഓപ്പറേഷനിൽ ഏകദേശം 4000 കോടി രൂപ വിലമതിക്കുന്ന 2000 കിലോ എംഡിഎംഎ മയക്കുമരുന്ന് പിടികൂടി.

Last Updated :Feb 21, 2024, 5:42 PM IST

ABOUT THE AUTHOR

...view details