കേരളം

kerala

ഡൽഹി സ്‌കൂളുകളിലെ ബോംബ് ഭീഷണി; സന്ദേശം വന്നത് റഷ്യന്‍ സെർവറിൽ നിന്ന്, ഇ മെയിലിന്‍റെ ഐപി അഡ്രെസ് ട്രാക്ക് ചെയ്‌ത്‌ പൊലീസ് - Delhi Bomb Threat

By ETV Bharat Kerala Team

Published : May 1, 2024, 7:56 PM IST

സ്‌കൂളുകളിലേക്കുള്ള എല്ലാ ഭീഷണി ഇമെയിലുകളും ഒരേ മെയിലിൽ നിന്നാണ് അയച്ചതെന്നും ഐപി അഡ്രെസ് പരിശോധിച്ച് വരികയാണെന്നും ഡൽഹി പൊലീസ് വൃത്തങ്ങൾ

THREAT EMAIL SENT TO SCHOOLS  POLICE TRACKING IP ADDRESS  EMAIL SENT TO SCHOOLS  ഡൽഹി ബോംബ് ഭീഷണി
DELHI BOMB THREAT

ന്യൂഡൽഹി:ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ബോംബ് ഭീഷണി സന്ദേശം അയച്ചത് ഒരേ മെയിൽ ഐഡിയിൽ നിന്നാണെന്ന് ഡൽഹി പൊലീസ്. റഷ്യന്‍ സെർവറിൽ നിന്നാണ് ഇമെയിൽ വന്നതെന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നു. രാജ്യതലസ്ഥാനത്തും സമീപ പ്രദേശങ്ങളിലുമുള്ള 100-ഓളം സ്‌കൂളുകളിലേക്കാണ്‌ ഭീഷണി സന്ദേശം വന്നത്‌.

അയച്ച മെയിലിന്‍റെ ഐപി അഡ്രെസ് ട്രാക്ക് ചെയ്‌തു കൊണ്ടിരിക്കുകയാണ്‌ അന്വേഷണ സംഘം. ദ്വാരകയിലെ ഡൽഹി പബ്ലിക് സ്‌കൂളിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന്‌ ബോംബ് സ്‌ക്വാഡ് സ്‌കൂളുകളിൽ തീവ്രമായ തെരച്ചിൽ തുടരുകയാണ്‌.

ബോംബ് ഭീഷണിയുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നും ഇത് പരിശോധിച്ചുവരികയാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം ചൊവ്വാഴ്‌ച ചാച്ചാ നെഹ്‌റു കുട്ടികളുടെ ആശുപത്രിയിൽ ബോംബ് ഉണ്ടെന്ന് വിവരം ലഭിച്ചിരുന്നുവെങ്കിലും ആശുപത്രിയിൽ ബോംബ് കണ്ടെത്തിയില്ലെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

മുഴുവൻ സ്‌കൂളുകളിലും എല്ലാ ക്ലാസുകളിലും തെരച്ചിൽ നടത്തുകയാണെന്നും മുഴുവൻ സ്‌കൂളും ഒഴിപ്പിച്ചതായും ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് (ഡിസിപി) അങ്കിത് സിംഗ് പറഞ്ഞു. സ്‌കൂൾ അഡ്‌മിനിസ്ട്രേഷന് അയച്ച ഇമെയിൽ പരിശോധിച്ചുവരികയാണ്‌. ഐപി അഡ്രെസിന്‍റെ സാങ്കേതിക നിരീക്ഷണത്തിന്‍റെയും സഹായത്തോടെ, മെയിൽ അയച്ചവരെ കണ്ടെത്തി കൊണ്ടിരിക്കുകയാണെന്നും പൊലീസ്‌ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

ALSO READ:ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ബോംബ് ഭീഷണി ; ഒഴിപ്പിച്ച് പരിശോധന

ABOUT THE AUTHOR

...view details