കേരളം

kerala

ഐപിഎൽ തർക്കം: മുംബൈ ഇന്ത്യൻസ് ആരാധകരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സിഎസ്‌കെ ആരാധകൻ മരിച്ചു - CSK FAN DIES AFTER BEING HIT

By ETV Bharat Kerala Team

Published : Mar 31, 2024, 10:11 PM IST

ഐപിഎല്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ വയോധികന് ദാരുണാന്ത്യം. മരിച്ചത് മുംബൈ ഇന്ത്യൻസ് ആരാധകരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ.

IPL 2024  CHENNAI SUPER KINGS  MUMBAI INDIANS  CSK FAN KILLED IN KOLHAPUR
IPL 2024: Chennai Super Kings fan killed by Mumbai Indians fan in Kolhapur

മുംബൈ: മഹാരാഷ്‌ട്രയിലെ കോലാപൂരിൽ ഐപിഎല്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ പരിക്കേറ്റ വയോധികന് ദാരുണാന്ത്യം. രണ്ട് മുംബൈ ഇന്ത്യൻസ് ആരാധകരുടെ ആക്രമണത്തെ തുടർന്നാണ് ചെന്നൈ സൂപ്പർ കിങ്സ് ആരാധകനായ ബന്ദോപന്ത് ബാപ്പുസോ ടിബിലെ (63) മരിച്ചത്. കർവീർ താലൂക്കിലെ ഹൻമന്ത്‌വാഡിയിൽ കഴിഞ്ഞ ബുധനാഴ്‌ച (മാർച്ച് 27) രാത്രി 10:00 മണിയോടെയാണ് സംഭവം.

സംഭവത്തിൽ പ്രതികളായ ബൽവന്ത് മഹാദേവ് ഝൻജ്‌ഗെ (50), സാഗർ സദാശിവ് ജാൻജ്‌ഗെ (35) എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മുംബൈ ഇന്ത്യൻസ്-സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിൽ രോഹിത് ശർമ്മ പുറത്തായപ്പോൾ ചെന്നൈ സൂപ്പർ കിംങ്സ് ആരാധകനായ ടിബിലെ ആഹ്ളാദിച്ചിരുന്നു. ഇതുകണ്ട് ദേഷ്യം വന്ന രണ്ട് മുംബൈ ഇന്ത്യൻസ് ആരാധകർ ഇയാളുടെ തലയ്‌ക്കടിക്കുകയായിരുന്നു.

വടികൊണ്ടാണ് പ്രതികൾ ടിബിലെയുടെ തലയ്‌ക്കടിച്ചത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്തു വച്ച് തന്നെ ബോധരഹിതനായിരുന്നു. ഉടൻ തന്നെ സംഭവ സ്ഥലത്തുണ്ടായിരുന്നവർ ടിബിലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ (മാർച്ച് 30) വൈകുന്നേരമാണ് ടിബിലെ മരിച്ചത്.

തുടർന്ന് മരിച്ചയാളുടെ സഹോദരൻ സഞ്ജയ് ബാപ്പുസോ ടിബിലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് കർവീർ പൊലീസ് പ്രതികൾക്കെതിരെ കേസെടുത്ത് അറസ്‌റ്റ് ചെയ്യുകയായിരുന്നു.

സംഭവം ഇങ്ങനെ: കഴിഞ്ഞ ബുധനാഴ്‌ച രാത്രിയാണ് മുംബൈ ഇന്ത്യൻസും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരം നടന്നത്. മുംബൈ ഇന്ത്യൻസിൻ്റെ ആരാധകരായ ബൽവന്ത് ഝാൻജ്‌ഗെയും സാഗർ ഝാൻഗെയും സുഹൃത്തിന്‍റെ വീട്ടിലിരുന്ന് ഐപിഎൽ മത്സരം കാണുകയായിരുന്നു. മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഹൈദരാബാദ് കൂറ്റൻ റൺസ് നേടിയപ്പോൾ കടുത്ത ആരാധകരായ ഇരുവരും രോഷാകുലരായി.

ഈ സമയത്താണ് ചെന്നൈ സൂപ്പർ കിങ്സിന്‍റെ ആരാധകനായ ടിബിലെ അവിടെയെത്തിയത്. രോഹിത് ശർമയുടെ വിടവാങ്ങൽ മൂലം മുംബൈ ഇന്ത്യൻസിന് ജയിക്കാൻ കഴിയില്ലെന്ന് ബന്ദോപന്ത് ടിബിലെ പറഞ്ഞു. അദ്ദേഹം ചെന്നൈ സൂപ്പർ കിങ്സിനെ അഭിനന്ദിക്കാനും തുടങ്ങി. ഇതിൽ രോഷാകുലരായ ബൽവന്ത് ഝൻജ്‌ഗെയെയും സാഗർ ജാൻജ്‌ഗെയെയും വടികൊണ്ട് ടിബിലെയുടെ തലയ്ക്കടിക്കുകയായിരുന്നു.

Also read: ഇതു ചരിത്രം, റൺമലയേറി സൺറൈസേഴ്സ്;മൂന്നിന് 277.നിലം തൊടാതെ മുംബൈ ഇന്ത്യൻസ്

ABOUT THE AUTHOR

...view details